"ജി.യു.പി.എസ് രണ്ടത്താണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് രണ്ടത്താണി/ചരിത്രം (മൂലരൂപം കാണുക)
20:26, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022ചരിത്രം
No edit summary |
(ചരിത്രം) |
||
വരി 21: | വരി 21: | ||
ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ആയിരുന്ന സ്കൂൾ 1947ന് ശേഷം സർക്കാർ ഏറ്റെടുത്തു. | ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ആയിരുന്ന സ്കൂൾ 1947ന് ശേഷം സർക്കാർ ഏറ്റെടുത്തു. | ||
രണ്ടത്താണി യിലെയും പരിസരപ്രദേശങ്ങളിലെയും ബഹുജനങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകിയ സ്ഥാപനമാണ് രണ്ടത്താണി യു പി സ്കൂൾ.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന നിരവധി വ്യക്തികളെ വാർത്തെടുത്ത ഈ ഗവൺമെന്റ് യുപി സ്കൂളിന്റെ പൂർവ്വകാല സ്മരണകൾ വളരെ ആവേശകരമാണ്. | |||
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നോക്കമാണ് പ്രദേശങ്ങളായിരുന്നു രണ്ടത്താണിയും പരിസര പ്രദേശങ്ങളും. | |||
അക്കാലത്ത് ജീവിച്ചിരുന്ന ദീർഘദൃഷ്ടികളായ മഹത്വ്യക്തികളുടെ ശ്രമഫലമായാണ് ഈ വിദ്യാലയത്തിന് തുടക്കമായത്. | |||
സ്കൂളിന്റെ ആരംഭം | |||
<nowiki>**************************</nowiki> | |||
1925-ൽ കിഴക്കേപ്പുറം എന്ന സ്ഥലത്ത് താഴത്തേതിൽ കോയക്കുട്ടി തങ്ങളുടെ വീട്ടുവരാന്തയിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. സ്വയം ഭൗതിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാതിരുന്ന ആ മഹത് വ്യക്തി തന്റെ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി കുറച്ചുകൂടി വിശാലമായ കണ്ണോത്തിപ്പാറ എന്ന സ്ഥലത്ത് പരിമിത സൗകര്യങ്ങളോടെ രണ്ടുവർഷത്തിനുശേഷം ഒരു കെട്ടിടം നിർമിച്ചു. | |||
ചാവക്കാട് സ്വദേശിയായ അലവി മാസ്റ്റർ ആയിരുന്നു അന്നത്തെ അധ്യാപകൻ. ആറുവർഷത്തോളം ഈ കെട്ടിടത്തിലാണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ "ബോർഡ് മാപ്പിള compulsory സ്കൂൾ" എന്ന പേരിൽ | |||
1 മുതൽ 5 വരെ ക്ലാസുകളിലായി വിദ്യാലയം പ്രവർത്തിച്ചത്. | |||
തോഴന്നൂർ വെസ്റ്റ് സ്കൂൾ വളരെ അടുത്ത് തന്നെ സ്ഥാപിതമായ മാനേജ്മെന്റ് സ്കൂൾ ആയതിനാൽ ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണക്കുറവ് അനുഭവപ്പെട്ടു. മാത്രമല്ല, രണ്ടത്താണി ചെത്തേയിൽ നിന്നുള്ള കുട്ടികൾക്ക് എത്തിച്ചേരാനുള്ള പ്രയാസത്താൽ ഉടനെതന്നെ ഈ സ്കൂൾ രണ്ടത്താണി യിലേക്ക് മാറ്റുകയാണുണ്ടായത്. | |||
ബഹുമാനപ്പെട്ട കെടിഎം കോയക്കുട്ടി തങ്ങളും ചൂര പിലാക്കൽ കുഞ്ഞീൻ സാഹിബും ഇതിനുള്ള കെട്ടിടം സഹകരിച്ച് നിർമ്മിക്കുകയുണ്ടായി. | |||
രണ്ടത്താണി മസ്ജിദ് റഹ്മാനി കമ്മിറ്റിയുടെ കീഴിൽ സ്കൂൾ നടത്തുന്നതിനായി സമുദായ സ്നേഹിയും വിദ്യാഭ്യാസ താൽപര്യമായിരുന്ന ചുരപ്പുലാക്കൽ കുഞ്ഞിൻ ഹാജി സാഹിബ് ഇതിന്മേൽ ഉള്ള അവകാശം മസ്ജിദ് റഹ്മാനി കമ്മിറ്റിക്ക് വെഖ്ഫായി(ദാനമായി ) നൽകുകയുണ്ടായി. | |||
ഇതോടൊപ്പംതന്നെ ബഹുമാനപ്പെട്ട കെ.ട്ടി. കോയക്കുട്ടി തങ്ങളുടെ മരണശേഷം അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ് കോയക്ക് ലഭിച്ചിരുന്ന സ്കൂളിന്റെ അവകാശം മസ്ജിദ് റഹ്മാനി കമ്മിറ്റി വിലയ്ക്ക് വാങ്ങുകയും ചെയ്തു. | |||
അന്ന് നിർമ്മാണം പൂർത്തിയാക്കപ്പെടാതിരുന്ന കെട്ടിടം പൂർത്തീകരിച്ചത് മസ്ജിദ് റഹ്മാനി കമ്മിറ്റി ആയിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തു. | |||
1957 വരെ എൽ.പി. സ്കൂൾ ആയിരുന്നു ഈ വിദ്യാലയം യു.പി സ്കൂളായി ഉയർത്തപ്പെട്ടു. | |||
അക്കാലങ്ങളിൽ എൽ പി വിഭാഗം ഒന്നു മുതൽ അഞ്ച് വരെയും യുപി വിഭാഗം 6 മുതൽ 8 വരെയും ആയിരുന്നു. | |||
സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ | |||
<nowiki>*************************</nowiki> | |||
കുട്ടികൾ വർധിച്ചതോടെ സ്ഥലപരിമിതി കാരണം കെട്ടിടം വികസിപ്പിക്കേണ്ടത് നിർബന്ധമായി തീർന്നു. | |||
അങ്ങനെ അലവി ഹാജി സാഹിബും കെ. പി മൊയ്തുട്ടി ഹാജി സാഹിബും സൗജന്യ വിലയ്ക്കു നൽകിയ സ്ഥലത്ത് 4 ക്ലാസ് മുറികളോട് കൂടിയ മറ്റൊരു കെട്ടിടം മസ്ജിദ് റഹ്മാനി കമ്മിറ്റി നിർമ്മിച്ചു. | |||
ഓരോ വർഷവും കുട്ടികളുടെ എണ്ണം വളരെ അധികം വർദ്ധിച്ചുകൊണ്ടിരുന്നു. അതോടു കൂടി സ്ഥലപരിമിതി മറികടക്കുക എന്നത് വലിയ ഒരു പ്രശ്നമായി തീർന്നു. ഈ സാഹചര്യത്തിൽ മസ്ജിദ് റഹ്മാനി കമ്മിറ്റിയുടെ കീഴിലുള്ള ഇർശാദുൽ അനാം മദ്രസ കെട്ടിടം സ്കൂൾ നടത്തുവാനായി വിട്ടു തന്നു. | |||
പക്ഷേ, പലതരത്തിലുള്ള അസൗകര്യങ്ങൾ കാരണം പിന്നീട് അവിടെ നിന്നും മാറ്റേണ്ടിവന്നു. | |||
ഒരു മാർഗ്ഗവും ഇല്ലാതിരുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറി. | |||
ഷിഫ്റ്റ് സമ്പ്രദായം തുടരുന്നതിൽ പല നിലക്കുള്ള പ്രയാസങ്ങൾ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും പ്രകടിപ്പിച്ചു തുടങ്ങി. ഇതു കണക്കിലെടുത്ത് കുറേകൂടി സൗകര്യപ്രദമായ ഒരു കെട്ടിടം നിർമ്മിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു. ഗവൺമെന്റിൽ നിന്ന് | |||
അനുകൂലമായ നിലപാടും അനുമതിയും കിട്ടിയതിനെ തുടർന്ന് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഇപ്പോഴത്തെ അവസ്ഥയിലുള്ള മനോഹരമായ ഇരുനില കോൺക്രീറ്റ് കെട്ടിടം 1993ൽ ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു. | |||
ഈ കാര്യത്തിൽ സ്തുത്യർഹമായ സേവനങ്ങൾ അർപ്പിച്ച അന്നത്തെ കമ്മിറ്റി പ്രസിഡന്റ് | |||
ടി പി മൂസ മാസ്റ്ററെയും സ്കൂളിലെ അധ്യാപകൻ ആയിരുന്ന അബ്ദുൽ ഹമീദ് മാസ്റ്റർ പ്രത്യേകം സ്മരിക്കേണ്ടതാണ്. ഈ കെട്ടിടം കൂടി വന്നതോടെ സ്കൂളിന്റെ സ്ഥലപരിമിതിക്ക് ഒരു പരിധിവരെ പരിഹാരമായി. | |||
ഇതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുകയും ചെയ്തു. |