ജി.യു.പി.എസ് രണ്ടത്താണി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന രണ്ടത്താണി പ്രദേശത്ത് അക്ഷര വെളിച്ചവുമായി  കടന്നുവന്ന വിദ്യാഭ്യാസ സ്ഥാപനമാണ് രണ്ടത്താണി ഗവൺമെന്റ് യുപി സ്കൂൾ.

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ സ്കൂൾ.

മമ്പുറം സയ്യിദ് അലവി തങ്ങൾ കുടുംബത്തിൽ നിന്ന് കിഴക്കേ പുറത്ത് വന്നു താമസമാക്കിയ സൈനുദ്ദീൻ ബുഖാരി തങ്ങളുടെ സന്താന പരമ്പരയായ മുഹിയുദ്ദീൻ തങ്ങൾ കുടുംബമാണ് രണ്ടത്താണിയുടെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി മാറിയ ഈ സ്കൂളിന്റെ സ്ഥാപകർ.

1925 ൽ താഴത്തേതിൽ കോയക്കുട്ടി തങ്ങളുടെ വീട്ടുവരാന്തയിൽ ആണ് ഈ വിദ്യാലയത്തിന് തുടക്കം. ഭൗതികവിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത അദ്ദേഹം തന്റെ പ്രദേശത്തെ ജനതക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി 1927 ൽ കിഴക്കേ പുറത്തെ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി.

ചാവക്കാട് കാരനായ അലവി മാസ്റ്ററായിരുന്നു അധ്യാപകൻ.

1933 വരെ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ബോർഡ് മാപ്പിള കമ്പൽസറി സ്കൂൾ എന്ന പേരിൽ അഞ്ചാം ക്ലാസ് വരെയുള്ള ഈ വിദ്യാലയം കണ്ണോത്തിപാറയിൽ പ്രവർത്തിച്ചു.

രണ്ടത്താണിയിൽ നിന്നും മറ്റും ഉള്ള കുട്ടികൾക്ക് എത്തിപ്പെടാൻ പ്രയാസമായതു കാരണം സ്കൂൾ രണ്ടത്താണി യിലേക്ക് മാറ്റുവാനായി അഭിപ്രായമുയർന്നു. തോഴന്നൂർ വെസ്റ്റ് സ്കൂൾ അടുത്ത് തന്നെയായിരുന്നതു കാരണം വിദ്യാർഥികളുടെ കുറവും അനുഭവപ്പെട്ടിരുന്നു.

ചൂരപ്പുലാക്കൾ  കുഞ്ഞീൻ സാഹിബും കെ.ടി.കോയക്കുട്ടി തങ്ങളും സഹകരിച്ച് കെട്ടിടനിർമാണം തുടങ്ങിയതോടെ സ്കൂൾ രണ്ടത്താണിയിലേക്ക് മാറ്റി. രണ്ടത്താണി റഹ്മാനി കമ്മിറ്റിയുടെ കീഴിൽ നടത്തുന്നതിനായി സമുദായ സ്നേഹിയും വിദ്യാഭ്യാസ തൽപ്പരനുമാ യിരുന്ന ചൂരപുലാക്കൽ കുഞ്ഞിൻ ഹാജി സ്കൂളിന്മേൽ  തനിക്കുണ്ടായിരുന്ന അവകാശം കമ്മിറ്റിക്കു വഖ്‌ഫ് ആയി നൽകി.

കോയക്കുട്ടി തങ്ങളുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് കോയക്ക് ലഭിച്ച സ്കൂളിന്റെ അവകാശം മസ്ജിദുറഹ്മാനി വിലക്കുവാങ്ങി.

സ്കൂളിന്റെ നിർമ്മാണം പിന്നീട് പൂർത്തിയാക്കിയത് മസ്ജിദ് റഹ്മാനിയായിരുന്നു.

ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ആയിരുന്ന സ്കൂൾ 1947ന് ശേഷം സർക്കാർ ഏറ്റെടുത്തു.

രണ്ടത്താണി യിലെയും പരിസരപ്രദേശങ്ങളിലെയും ബഹുജനങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകിയ സ്ഥാപനമാണ് രണ്ടത്താണി യു പി സ്കൂൾ.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന നിരവധി വ്യക്തികളെ വാർത്തെടുത്ത ഈ  ഗവൺമെന്റ് യുപി സ്കൂളിന്റെ പൂർവ്വകാല സ്മരണകൾ വളരെ ആവേശകരമാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ  ആദ്യ ദശകങ്ങളിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നോക്കമാണ് പ്രദേശങ്ങളായിരുന്നു രണ്ടത്താണിയും പരിസര പ്രദേശങ്ങളും.

അക്കാലത്ത് ജീവിച്ചിരുന്ന ദീർഘദൃഷ്ടികളായ മഹത്‌വ്യക്തികളുടെ ശ്രമഫലമായാണ് ഈ വിദ്യാലയത്തിന് തുടക്കമായത്.

സ്കൂളിന്റെ ആരംഭം

**************************

1925-ൽ കിഴക്കേപ്പുറം എന്ന സ്ഥലത്ത് താഴത്തേതിൽ കോയക്കുട്ടി തങ്ങളുടെ വീട്ടുവരാന്തയിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. സ്വയം ഭൗതിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാതിരുന്ന ആ മഹത് വ്യക്തി തന്റെ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി കുറച്ചുകൂടി വിശാലമായ കണ്ണോത്തിപ്പാറ എന്ന സ്ഥലത്ത് പരിമിത സൗകര്യങ്ങളോടെ രണ്ടുവർഷത്തിനുശേഷം ഒരു കെട്ടിടം നിർമിച്ചു.

ചാവക്കാട് സ്വദേശിയായ അലവി മാസ്റ്റർ ആയിരുന്നു അന്നത്തെ അധ്യാപകൻ. ആറുവർഷത്തോളം ഈ കെട്ടിടത്തിലാണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ "ബോർഡ് മാപ്പിള compulsory സ്കൂൾ" എന്ന പേരിൽ

1 മുതൽ 5 വരെ ക്ലാസുകളിലായി വിദ്യാലയം പ്രവർത്തിച്ചത്.

തോഴന്നൂർ വെസ്റ്റ് സ്കൂൾ വളരെ അടുത്ത് തന്നെ സ്ഥാപിതമായ മാനേജ്മെന്റ് സ്കൂൾ ആയതിനാൽ ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണക്കുറവ് അനുഭവപ്പെട്ടു. മാത്രമല്ല, രണ്ടത്താണി ചെത്തേയിൽ നിന്നുള്ള കുട്ടികൾക്ക് എത്തിച്ചേരാനുള്ള പ്രയാസത്താൽ  ഉടനെതന്നെ ഈ സ്കൂൾ രണ്ടത്താണി യിലേക്ക്  മാറ്റുകയാണുണ്ടായത്.

ബഹുമാനപ്പെട്ട കെടിഎം കോയക്കുട്ടി തങ്ങളും ചൂര പിലാക്കൽ കുഞ്ഞീൻ സാഹിബും ഇതിനുള്ള കെട്ടിടം സഹകരിച്ച് നിർമ്മിക്കുകയുണ്ടായി.

രണ്ടത്താണി മസ്ജിദ് റഹ്മാനി കമ്മിറ്റിയുടെ കീഴിൽ സ്കൂൾ നടത്തുന്നതിനായി സമുദായ സ്നേഹിയും വിദ്യാഭ്യാസ താൽപര്യമായിരുന്ന ചുരപ്പുലാക്കൽ കുഞ്ഞിൻ ഹാജി സാഹിബ് ഇതിന്മേൽ ഉള്ള അവകാശം മസ്ജിദ് റഹ്മാനി കമ്മിറ്റിക്ക് വെഖ്ഫായി(ദാനമായി ) നൽകുകയുണ്ടായി.

ഇതോടൊപ്പംതന്നെ ബഹുമാനപ്പെട്ട കെ.ട്ടി. കോയക്കുട്ടി തങ്ങളുടെ മരണശേഷം അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ് കോയക്ക് ലഭിച്ചിരുന്ന സ്കൂളിന്റെ അവകാശം മസ്ജിദ് റഹ്മാനി കമ്മിറ്റി വിലയ്ക്ക് വാങ്ങുകയും ചെയ്തു.

അന്ന് നിർമ്മാണം പൂർത്തിയാക്കപ്പെടാതിരുന്ന കെട്ടിടം പൂർത്തീകരിച്ചത് മസ്ജിദ് റഹ്മാനി കമ്മിറ്റി ആയിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തു.

1957 വരെ എൽ.പി. സ്കൂൾ ആയിരുന്നു ഈ വിദ്യാലയം യു.പി സ്കൂളായി ഉയർത്തപ്പെട്ടു.

അക്കാലങ്ങളിൽ എൽ പി വിഭാഗം ഒന്നു മുതൽ അഞ്ച് വരെയും യുപി വിഭാഗം 6 മുതൽ 8 വരെയും ആയിരുന്നു.

സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ

*************************

കുട്ടികൾ വർധിച്ചതോടെ സ്ഥലപരിമിതി കാരണം കെട്ടിടം വികസിപ്പിക്കേണ്ടത് നിർബന്ധമായി തീർന്നു.

അങ്ങനെ അലവി ഹാജി സാഹിബും കെ. പി മൊയ്തുട്ടി ഹാജി സാഹിബും സൗജന്യ വിലയ്ക്കു നൽകിയ സ്ഥലത്ത് 4 ക്ലാസ് മുറികളോട് കൂടിയ മറ്റൊരു കെട്ടിടം മസ്ജിദ് റഹ്മാനി കമ്മിറ്റി നിർമ്മിച്ചു.

ഓരോ വർഷവും കുട്ടികളുടെ എണ്ണം വളരെ അധികം വർദ്ധിച്ചുകൊണ്ടിരുന്നു. അതോടു കൂടി സ്ഥലപരിമിതി മറികടക്കുക എന്നത് വലിയ ഒരു പ്രശ്നമായി തീർന്നു. ഈ സാഹചര്യത്തിൽ മസ്ജിദ് റഹ്മാനി  കമ്മിറ്റിയുടെ കീഴിലുള്ള ഇർശാദുൽ അനാം മദ്രസ കെട്ടിടം സ്കൂൾ നടത്തുവാനായി വിട്ടു തന്നു.

പക്ഷേ, പലതരത്തിലുള്ള അസൗകര്യങ്ങൾ കാരണം പിന്നീട് അവിടെ നിന്നും മാറ്റേണ്ടിവന്നു.

ഒരു മാർഗ്ഗവും ഇല്ലാതിരുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറി.

ഷിഫ്റ്റ് സമ്പ്രദായം തുടരുന്നതിൽ പല നിലക്കുള്ള പ്രയാസങ്ങൾ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും പ്രകടിപ്പിച്ചു തുടങ്ങി. ഇതു കണക്കിലെടുത്ത് കുറേകൂടി സൗകര്യപ്രദമായ ഒരു കെട്ടിടം നിർമ്മിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു. ഗവൺമെന്റിൽ നിന്ന്

അനുകൂലമായ നിലപാടും അനുമതിയും കിട്ടിയതിനെ തുടർന്ന്  കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഇപ്പോഴത്തെ അവസ്ഥയിലുള്ള  മനോഹരമായ ഇരുനില കോൺക്രീറ്റ് കെട്ടിടം 1993ൽ ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു.

ഈ കാര്യത്തിൽ സ്തുത്യർഹമായ   സേവനങ്ങൾ അർപ്പിച്ച അന്നത്തെ കമ്മിറ്റി പ്രസിഡന്റ്

ടി പി മൂസ മാസ്റ്ററെയും സ്കൂളിലെ അധ്യാപകൻ ആയിരുന്ന അബ്ദുൽ ഹമീദ് മാസ്റ്റർ പ്രത്യേകം സ്മരിക്കേണ്ടതാണ്. ഈ കെട്ടിടം കൂടി വന്നതോടെ സ്കൂളിന്റെ സ്ഥലപരിമിതിക്ക്‌ ഒരു പരിധിവരെ പരിഹാരമായി.

ഇതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുകയും ചെയ്തു.