Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
നിലപ്പന(നെൽപാത),കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),പൂവാംകുറുന്തൽ (പൂവാംകുറുന്നില),
നിലപ്പന(നെൽപാത),കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),പൂവാംകുറുന്തൽ (പൂവാംകുറുന്നില),
മുക്കുറ്റി,ഉഴിഞ്ഞ.

മുക്കുറ്റി,ഉഴിഞ്ഞ.

== തേൻ ==

പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ്‌ തേൻ (Honey).മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു.വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും തേനിന്റെ ഗുണവിശേഷങ്ങൾ‍ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.
കാഞ്ഞിരത്തിൽ നിന്ൻ സംഭരിക്കുന്നതാണ് ഔഷധ ഉപയോഗത്തിന് ശ്രേഷ്ഠമായ തേനെന്ന് പറയപ്പെടുന്നു.
സുശ്രുത സംഹിതയിൽ എട്ടു തരം തേനിനെ പ്പറ്റി പറയുന്നു.
1.പൌത്തികം:-പൂത്തികളെന്ന പേരുള്ളതും മഞ്ഞ നിറവുമുള്ള ഈച്ചകൾ സംഭരിക്കുന്ന തേൻ.

2. ഭ്രാമരം:-വണ്ടുകളെപ്പോലെ വലിപ്പമുള്ള ഈച്ചകൾ സംഭരിക്കുന്നത്. വഴുവഴുപ്പുള്ളതും, വളരെ മധുരമുള്ളതുമാണ്.

3. ക്ഷൌദ്രം:-മഞ്ഞ നിറത്തിലുള്ള ചെറിയ ഈച്ചകൾ സംഭരിക്കുന്നത്.

4. മാഷികം (വൻ‌തേൻ):-തവിട്ടു നിറമുള്ള വലിയ ഈച്ചകൾ സംഭരിക്കുന്നത്.

5. ക്ഷാത്രം:-കുടയുടെ ആകൃതിയിൽ വട്ടത്തിൽ പറക്കുന്ന ഈച്ചകൾ സംഭരിക്കുന്നത്. രക്തപിത്തവും, കൃമിയും, പ്രമേഹവും ചികിത്സിക്കുവാൻ ഉപയോഗിക്കുന്നു.

6.അർഘ്യം:-പുറ്റുമണ്ണിൽ കൂടുണ്ടാക്കി, തേൻ ശേഖരിക്കുന്നതും കൂർത്ത മുഖവും, വണ്ടിന്റെ സ്വഭാവത്തോടു കൂടിയ ഈച്ചകൾ (അർഘം) സംഭരിക്കുന്ന തേൻ. ഇതിന് വെള്ള നിറമായിരിക്കും.

7. ഔദ്ദാലകം:-തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ(ഉദ്ദാലം) പുറ്റുകളിൽ ശേഖരിക്കുന്ന തേൻ. ഇതിന് ചവർപ്പും പുളിയും ചെറിയ എരിവും ഉണ്ട്. കുഷ്ഠരോഗ, വിഷ ചികിത്സയിൽ ഉപയോഗിക്കുന്നു.

8. ദാളം:-തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ വൃക്ഷങ്ങളുടെ പൊത്തുകളിൽ ശേഖരിക്കുന്ന തേൻ. ച്ഛർദ്ദി, പ്രമേഹ ചികിത്സ തുടങ്ങിയ അസുഖങ്ങളിൽ ഉപയോഗിക്കു

== ചിറ്റമൃത്==
== ചിറ്റമൃത്==

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1546452" എന്ന താളിൽനിന്ന് ശേഖരിച്ചത്