"ഗവ. യു പി എസ് ചിറക്കകം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ചിറക്കകം/ചരിത്രം (മൂലരൂപം കാണുക)
15:04, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022പൊതു വിദ്യാലയ
(ചരിത്രം) |
(പൊതു വിദ്യാലയ) |
||
വരി 1: | വരി 1: | ||
ആ കാലഘട്ടത്തിൽ ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഏകദേശം നാല് വർഷക്കാലത്തോളം വലിയവീട്ടിൽ കുടുംബാംഗങ്ങൾ വർഷത്തിൽ ഒരു രൂപ വീതം വിദ്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിനും | എറണാകുളംജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വരാപ്പുഴ. മഹാവിഷ്ണുവിൻറെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊള്ളുന്ന 450 വർഷത്തിലധികം പഴക്കമുള്ള ഒരു വരാഹ ക്ഷേത്രം ഈ പ്രദേശത്തുണ്ട് ആയതിനാൽ വരാഹപുരം എന്ന പേരിലാണ് മുൻകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് എന്ന് വിശ്വസിച്ചുപോരുന്നു. | ||
പിൽക്കാലത്ത് ഇത് ലോപിച്ച് വരാപ്പുഴ എന്നായി മാറി എന്നാണ് ഐതിഹ്യം. | |||
വരാപ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി.എസ്.ചിറക്കകം ആദ്യകാലഘട്ടങ്ങളിൽ നിലത്തെഴുത്തു പള്ളിക്കൂടം ആയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളായ കൊങ്ങിണി കളും കുടുംബികളും കൂടുതലായി താമസിച്ചിരുന്ന പ്രദേശമായതിനാൽ കുട്ടികൾക്ക് മറ്റു ക്രിസ്ത്യൻ സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചപ്പോൾ പ്രദേശവാസികൾക്ക് ഒരു പൊതു വിദ്യാലയം ആവശ്യമായി വന്നു. | |||
ഈ സാഹചര്യത്തിലാണ് വലിയവീട്ടിൽ കുടുംബാംഗങ്ങളായ ശ്രീമാധവ പൈ, കേശവ പൈ എന്നീ സഹോദരങ്ങൾ മുന്നോട്ടുവരികയും തങ്ങളുടെ കുടുംബ സ്വത്തായ 50 സെൻറ് സ്ഥലവും ജി എസ് ബി വിഭാഗത്തിൻറെ (ഗൗഡ സാരസ്വത ബ്രാഹ്മണ) സമാജം വക കെട്ടിടവും പൊതുവിദ്യാലയ ത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ 1947 ജൂണിൽ ജി എസ് ബി വിഭാഗം സമാജം വക കെട്ടിടം ഒരു പൊതു വിദ്യാലയം ആയി മാറി | |||
ഈ പൊതു വിദ്യാലയത്തിലെ ആദ്യ അഡ്മിഷൻ വലിയവീട്ടിൽ കേശവ പൈ മകൻ വെങ്കിടേശ്വര പൈക്കാണ് ലഭിച്ചത് ആ കാലഘട്ടത്തിൽ ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഏകദേശം നാല് വർഷക്കാലത്തോളം വലിയവീട്ടിൽ കുടുംബാംഗങ്ങൾ വർഷത്തിൽ ഒരു രൂപ വീതം വിദ്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിനും അ[https://schoolwiki.in/index.php?title=%E0%B4%97%E0%B4%B5._%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%95%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&veaction=edit തിരുത്തു]തിരിക്കുന്ന സ്ഥലത്തിനും വാടകയായി ഈടാക്കി. ഒരു കാലഘട്ടത്തിൽ എണ്ണൂറിലധികം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. സെക്ഷൻ സിസ്റ്റം ആയിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വരെ ഒരു ബാച്ചും 1: 30 മുതൽ മുതൽ 5 വരെ മറ്റൊരു ബാച്ചും ആയാണ് അന്ന് പഠനം നടത്തിയിരുന്നത്. 1982 ഇതൊരു യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആ കാലഘട്ടത്തിൽ 80 ശതമാനത്തിലധികം കം കുട്ടികൾക്കും മലയാളഭാഷ അറിയില്ലായിരുന്നു. ഇവിടുത്തെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെയും പ്രധാന ഭാഷ കൊങ്ങിണി ഭാഷയും കുടുംബിഭാഷയും ആയിരുന്നു. ആയതിനാൽ തന്നെ കുട്ടികളുമായി ആശയവിനിമയം ചെയ്യാൻ അദ്ധ്യാപകർ നന്നേ കഷ്ടപ്പെട്ടു. ക്ലാസ്സിൽ സംസാരിക്കേണ്ട സാധാരണ കാര്യങ്ങൾ പോലും അധ്യാപകർ ടീച്ചിങ് മാനുവലിൽ എഴുതി കൊണ്ടുവരുമായിരുന്നു.ക്രമേണ അധ്യാപകരുടെ ഇടപെടൽ മൂലം കുട്ടികൾ മലയാളഭാഷ കൈവശമാക്കി പിന്നീട് നവോത്ഥാന കാലഘട്ടമായിരുന്നു കുട്ടികൾ മലയാളഭാഷ കൂടുതൽ ഹൃദ്യസ്ഥമാക്കി. എഴുത്തും വായനയും പഠിച്ചു. അങ്ങനെ വിദ്യാർഥികൾക്ക് പഠനവും അധ്യാപകർക്ക് പഠിപ്പിക്കലും അനായാസമായി തീർന്നു. ശ്രീ വെങ്കിടേശ്വര പൈയുടെ നേതൃത്വത്തിലുള്ള പിടിഎ ഇതൊരു ഹൈസ്കൂളായി ഉയർത്തുന്നതിനായി പല പ്രവർത്തനങ്ങളും ചെയ്തുവെങ്കിലും ആ ശ്രമങ്ങൾ എല്ലാം വിഫലമായി.വർഷങ്ങൾ പലതും കഴിഞ്ഞപ്പോൾ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ പുരോഗതി പ്രാപിച്ചു. കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർന്നു. കലാ കായിക മേഖലകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം പലതവണ സ്വന്തമാക്കി, പഞ്ചായത്തിൻറെ നിസ്സീമമായ സഹകരണം ലഭിക്കുന്നതിനാൽ വിദ്യാലയത്തിനും കുട്ടികൾക്കും പുരോഗതി കൈവരിക്കാൻ കഴിഞ്ഞു ഗവൺമെൻറ് ഫണ്ട് ഉപയോഗിച്ച് 5 ,6 ,7 ക്ലാസുകൾ ഹൈടെക് ക്ലാസ് മുറികൾ ആയി സജ്ജീകരിച്ചു. നിലവിൽ 233 കുട്ടികളുള്ള വിദ്യാലയത്തിൽ അർപ്പണ മനോഭാവമുള്ള 13 അധ്യാപകരും അനധ്യാപകരും പ്രവർത്തിച്ചു പോരുന്നു. ഊർജ്ജസ്വലമായ പിടിഎയും ,എം പി ടി എ യും പ്രവർത്തിക്കുന്നു ആത്മീയവും ഭൗതികവും സാംസ്കാരികവുമായ കായികവും ധാർമികവും മാനസികവും വൈകാരികവുമായ രംഗങ്ങളിൽ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു. പ്ലാസ്റ്റിക് മാലിന്യ വിമുക്ത മായ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്രം ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ് തുടങ്ങിയവയും പ്രവർത്തിച്ചു പോരുന്നു{{PSchoolFrame/Pages}} |