"അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/ചരിത്രം (മൂലരൂപം കാണുക)
13:19, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Ajeesh8108 (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | == '''അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം ചരിത്രം''' == | ||
പുരാതനകാലത്ത് വിശക്കുന്നവന് വിശപ്പടക്കാനുള്ള അഭയകേന്ദ്രം എന്നറിയപ്പെട്ടിരുന്ന കർഷക കുടുംബമായ പ്രശസ്തമായ മറ്റപ്പിള്ളി വീട്ടിലെ മുതിർന്ന കാരണവരായിരുന്ന പക്കാർ ഔതൽ അവർകളുടെ ഏകമകൻ, പരേതനായ സെയ്തുമുഹമ്മദ് അവർകളുടെ മനസ്സിലുദിച്ച ഉയർന്ന ചിന്തയുടെ സാക്ഷാത്കാരമാണ് അൽ- മുബാറക് യു പി സ്കൂൾ. | |||
1996ൽ സ്കൂളിൻ്റെ മാനേജർ ആയിരുന്ന ശ്രീ മറ്റപ്പിള്ളി സെയ്തുമുഹമ്മദ് അവർകളുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന് മൂത്തമകൻ ശ്രീ എം. എസ് അബ്ദുൽ നാസർ മാനേജരായി ചുമതല ഏറ്റെടുത്തതോടെ പഠന സമ്പ്രദായത്തിൽ സർക്കാർ വരുത്തിയിട്ടുള്ള മാറ്റങ്ങളെ ഉൾക്കാഴ്ചയോടെ നോക്കിക്കണ്ട് ,പ്രായോഗിക സമീപനങ്ങളിലൂടെ വേറിട്ട അധ്യായന രീതിയുമായി പെരുമ്പാവൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളുടെ മുന്നിലെത്താൻ അശ്രാന്തപരിശ്രമം നടത്തുന്ന ഒരു വിദ്യാലയം എന്ന നിലയിലേക്ക് ഉയരുവാൻ അൽ- മുബാറക്ക് യു പി സ്കൂളിന് സാധിച്ചത് നാടിന് അഭിമാനമാണ്. | |||
2000 ആണ്ടോടെ സ്റ്റേറ്റ് സിലബസ്സിൽ മലയാളം മീഡിയത്തിനോടൊപ്പം ഇംഗ്ലീഷ് മീഡിയവും ആരംഭിച്ച്, അധ്യായനത്തിൽ മികവുതെളിയിച്ച, പെരുമ്പാവൂർ വിദ്യാഭ്യാസ ജില്ലയിലെ ഏക വിദ്യാലയമായ അൽ- മുബാറക് യു പി സ്കൂളിൽ മലയാളം, ഇംഗ്ലീഷ് ഭാഷകൾക്കൊപ്പം അറബി, ഉർദു, സംസ്കൃതം എന്നീ ഭാഷകളിൽ പരിജ്ഞാനം ലഭിക്കാൻ അവസരമൊരുക്കി വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ അധ്യായം രചിച്ച് ഒരു മാതൃകാ വിദ്യാലയം ആക്കി മാറ്റുവാൻ ഈ കാലയളവിൽ സാധ്യമായതിനുപിന്നിൽ മാനേജ്മെൻ്റിൻ്റേയും അധ്യാപകരുടെയും ഇച്ഛാശക്തിയും അർപ്പണബോധവുമാണ് തെളിഞ്ഞു കാണുന്നത്. | |||
പിന്നിട്ട കാലഘട്ടങ്ങളിൽ വിജയത്തിൻ്റെ പടവുകൾ താണ്ടി ചരിത്ര മുന്നേറ്റം നടത്തുന്ന ഈ വിദ്യാലയം ഇന്ന് 5,6,7 ക്ലാസ്സുകളിലെ മൂന്ന് ഡിവിഷനുകളിലായി 228 കുട്ടികളും 12 അധ്യാപകരും ഒരു അസിസ്റ്റൻ്റ് ഓഫീസറുമായി വിജയകരമായി പ്രവർത്തിച്ചു വരുന്നത് എം. എസ് അബ്ദുൽ നാസർ അവർകളുടെ അശ്രദ്ധമായ പരിശ്രമത്തിന് ഫലമാണ്.{{PSchoolFrame/Pages}} |