"ജി യൂ പി എസ് തൃക്കുറ്റിശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യൂ പി എസ് തൃക്കുറ്റിശ്ശേരി/ചരിത്രം (മൂലരൂപം കാണുക)
12:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറി സ്കൂളാണിത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട പേരാമ്പ്ര ഉപജില്ലയിലാണ് ഈ സ്കൂൾ. മുഴുവൻ അപ്പർ പ്രൈമറി ക്ലാസ് മുറികളും ഇന്ററാക്ടീവ് വൈറ്റ് ബോർഡ്, മൾട്ടിമീഡിയ പ്രൊജക്റ്റർ, ലാപ്‍ടോപ്പ്, ശബ്ദസംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹൈടെക് ആക്കി മാറ്റിക്കൊണ്ട്കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ പ്രൈമറി സ്കൂൾ എന്ന സ്ഥാനത്തിന് ഈ സ്കൂൾ അർഹമായി. പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു സർക്കാർ വിദ്യാലയമാണ് തൃക്കുറ്റിശ്ശേരി ഗവ.യു പി സ്കൂൾ. ഓരോ വർഷവും എൽ എസ് എസ്, യു എസ് എസ് . സംസ്ഥാന ഗണിതശാസ്ത്ര ടാലന്റ് സർച്ച് പരീക്ഷ, സ്ക്രീനിംഗ് ടെസ്റ്റ് എന്നിവയിൽ ഈവിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടുന്ന വിജയങ്ങൾ ഈ സ്ഥാപനത്തിന്റെ അക്കാദമിക മികവിനുദാഹരണമാണ്. തികഞ്ഞ അർപണമനോഭാവമുള്ള അധ്യാപകരുടെ സേവനവും അധ്യാപകരക്ഷാകർതൃസമിതിയുടെ അശ്രാന്ത പരിശ്രമവും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തെ മുൻനിരയിലെത്തിക്കുന്നു.ദേശീയ ബാലചലച്ചിത്രമേള, സംസ്ഥാന ബാലചലച്ചിത്ര മേള, മറ്റ് നിരവധി ദേശീയ സംസ്ഥാന ബാലചലച്ചിത്രമേളകൾ എന്നിവയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇമ്മിണി ബല്യൊരാൾ, വൺ റുപ്പി ലൗ, അച്ചന് സ്നേഹപൂർവ്വം എന്നീ മൂന്നു സിനിമകൾ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ ഗവ.പ്രൈമറി തൃക്കുറ്റിശ്ശേരി സ്‌കൂളിൽ സജ്ജമായി[അവലംബം ആവശ്യമാണ്]. പുരുഷൻ കടലുണ്ടി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ഡിജിറ്റൽ സ്‌കൂൾ പദ്ധതി നടപ്പാക്കിയത്. ഡിജിറ്റൽ സ്‌കൂളിന്റെ ഉദ്ഘാടനം 2016 ഡിസംബർ ഒൻപതിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിച്ചു. | ||
യു.പി.വിഭാഗത്തിലുള്ള പന്ത്രണ്ട് ക്ലാസ് മുറികളിലും കംപ്യൂട്ടർ, സ്മാർട്ട് ബോർഡ്, ഡിജിറ്റൽ പോഡിയം, ശബ്ദ സംവിധാനം എന്നിവ തയാറാക്കിയിട്ടുണ്ട്. സ്മാർട്ട് ബോർഡിന്റെ സഹായത്തോടെ പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകി. പഠന വിഷയങ്ങളിലും രീതികളിലും മറ്റും അതിഥികളായി എത്തുന്ന അധ്യാപകർക്ക് എല്ലാ ക്ലാസ് മുറികളുമായി ആശയ സംവാദത്തിന് സെൻട്രൽ ക്ലാസ്മുറിയൂം ഒരുക്കിയിട്ടുണ്ട്.{{PSchoolFrame/Pages}} |