Jump to content
സഹായം

"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== '''ഫിലിം ക്ലബ്ബ്''' == കൊണ്ടോട്ടി Gvhss ൽ ഫിലിം ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== '''ഫിലിം ക്ലബ്ബ്''' ==
== '''ഫിലിം ക്ലബ്ബ്''' ==
കൊണ്ടോട്ടി Gvhss ൽ ഫിലിം ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സംവിധാനം ചെയ്ത 'നേർച്ച ഒരു നേർക്കാഴ്ച ' എന്ന ഡോക്യുമെന്ററി ചിത്രത്തിന് കുട്ടികളുടെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ദേശീയ അവാർഡുകൾ ലഭിക്കുകയുണ്ടായി.
കൊണ്ടോട്ടി Gvhss ൽ ഫിലിം ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സംവിധാനം ചെയ്ത 'നേർച്ച ഒരു നേർക്കാഴ്ച ' എന്ന ഡോക്യുമെന്ററി ചിത്രത്തിന് കുട്ടികളുടെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ദേശീയ അവാർഡുകൾ ലഭിക്കുകയുണ്ടായി.
== '''ദേശീയ അധ്യാപക പുരസ്കാരം''' ==
ദേശീയ അധ്യാപക പുരസ്‍കാരത്തിന് അർഹനായി കൊണ്ടോട്ടി ജി.വി.എച്ച്. എസ്. സ്‍കൂളിലെ റഷീദ് ഓടക്കൽ.
ആസ്‍ട്രോണമി, ബയോളജി, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെൿനോളജി എന്നിവയിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 2017ലെ മികച്ച അധ്യാപകർക്കുള്ള നാഷണൽ ഐ.സി.ടി. ടീച്ചേഴ്‍സ് അവാർഡിന് കേരളത്തിൽ നിന്നും നമ്മുടെ സ്‍കൂളിലെ അധ്യാപകനായ റഷീദ് ഓടക്കലിനെ കേന്ദ്ര മാനവശേഷി വികസന വകുപ്പ് തെരഞ്ഞെടുത്ത വാർത്ത  2018ൽ പുറത്തുവന്നത് സ്‍കൂളിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കാനിടയാക്കി. കേരളത്തിനകത്തും പുറത്തുമായി ആയിരത്തോളം വാനനിരീക്ഷണക്ലാസുകൾക്കു പുറമെ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തവുമാണ് അവാർഡ് നിർണയസമിതി പ്രധാനമായും പരിഗണിച്ചത്. സംസ്ഥാന പാഠപുസ്‍തക സമിതിയംഗമെന്ന നിലയിൽ സെക്കന്ററി ജീവശാസ്‍ത്ര പാഠപുസ്‍തകങ്ങൾ തയ്യാറാക്കുന്നതിലും സമഗ്ര റിസോഴ്‍സ് പോർട്ടൽ ഒരുക്കുന്നതിലും ഡിജിറ്റൽ കൊളാബറേറ്റീവ് ടെൿസ്‍റ്റ് ബുക്കുകളും അധ്യാപകർക്കാവശ്യമായ വിവിധതരം പഠനസഹായികൾ നിർമിക്കുന്നതിലുമൊക്കെ തന്റെ വൈഭവം ഇദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.  2006 മുതൽ തന്നെ SCERTയുടെ പരിശിലനങ്ങളിൽ സജീവമായിരുന്ന റഷീദ് ഓടക്കൽ, അധ്യാപക ശാക്തീകരണ പരിപാടികൾക്കായി വിവിധ മൊഡ്യൂളുകൾ ആസൂത്രണം ചെയ്യുന്നതിനു വരെ മുന്നിൽ നിന്നു. ലക്ഷദ്വീപുകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശിലനത്തിനായി നേരത്തേ രണ്ടു തവണ നിയോഗിക്കപ്പെട്ടിട്ടുണ്ട്. നീതി ആയോഗിൽ നിന്നുള്ള ധനസഹായത്തോടെ ജില്ലയിലെ സർക്കാർ സ്‍കൂളിലേക്ക് ഒരു അടൽ ടിങ്കറിംങ് ലാബ് 2017ൽ  നമ്മുടെ സ്‍കൂളിലേക്ക് എത്തിച്ചതും നേട്ടമായി. കൊണ്ടോട്ടിഗ്രാമപഞ്ചായത്ത്  നഗരസഭയായി മാറിയപ്പോൾ ഒരു മുനിസിപ്പൽ ശാസ്‍ത്രകേന്ദ്രം എന്ന ആശയം കൊണ്ടുവരികയും ആയത് രണ്ടാം വർഷം  (2017 മെയ് മാസം) ചിറയിൽ ഗവ. യു.പി. സ്‍കൂളിൽ  പ്രവർത്തനമാരംഭിക്കുകയും ചെയ്‍തു. സ്‍കൂൾ PTA നിർവാഹകസമിതിയംഗവും പൂർവ വിദ്യാർഥിയുമെന്ന നിലയിലുള്ള പ്രവർത്തനംകൊണ്ടു കൂടിയാണ്  കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂളിന് പുതിയ ചില സ്‍മാർട്ട് ക്ലാസ് മുറികളും സ്‍കൂൾ ബസും കെട്ടിടവും മറ്റും ലഭിച്ചത്. പരിസരത്തെ ഗ്രാം റെസിഡൻസ് കൂട്ടായ്‍മയുടെ സെക്രട്ടറി എന്ന നിലയിലുമുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തന മികവിന്റെ കൂടി ഫലമായിരുന്നു ഈയിടെ സ്ഥാപിക്കപ്പെട്ട CCTV ക്യാമറ സെക്യൂരിറ്റി സിസ്‍റ്റം.  വിവിധ പ്രസിദ്ധീകരണങ്ങളിൽ ശാസ്‍ത്രലേഖനങ്ങൾ എഴുതിവരാറുള്ള ഇദ്ദേഹം ആകാശവാണിയിൽ വിദ്യാഭ്യാസ പരിപാടികളും നേരത്തേ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ ജ്യോതിശ്ശാസ്‍ത്ര കൂട്ടായ്‍മയായ മലപ്പുറം അമെച്വർ ആസ്‍ട്രോണമേഴ്‍സ് സൊസൈറ്റി എൿസിക്യൂട്ടീവ് അംഗമാണ് റഷീദ് ഓടക്കൽ. അറിയപ്പെടുന്ന ബ്ലോഗറുമാണ്. ദേശീയ ബാല വിദ്യാഭ്യസ ഓഡിയോ വീഡിയോ ത്രിദിന ഫെസ്‍റ്റിവലിന്  2020 ഫെബ്രുവരിയിൽ കൊച്ചി ശാസ്‍ത്ര സാങ്കേതിക സർവകലാശാല ആത്ഥ്യമരുളിയപ്പോൾ ഒരു ആസ്‍ട്രോണമി പവലിയൻ ഒരുക്കി ഇദ്ദേഹം ശ്രദ്ധ നേടുകയുണ്ടായി.
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517374" എന്ന താളിൽനിന്ന് ശേഖരിച്ചത്