Jump to content
സഹായം

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
== 2021-22-ലെ പ്രവർത്തനങ്ങൾ ==
=== സത്യമേവജയതേ- അധ്യാപക-വിദ്യാർഥി പരിശീലനം ===
കേരള സംസ്ഥാന സർക്കാർ സ്കൂളുകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ആയി ഇൻറർനെറ്റ് ഉപയോഗത്തെകുറിച്ചു് അവബോധം നൽകുന്നതിനുവേണ്ടി സത്യമേവജയതേ എന്ന് പരിശീലനപരിപാടി 2022 ജനുവരി അഞ്ചാം തീയതി നടത്തുകയുണ്ടായി. അതിൻറെ ഭാഗമായി സ്കൂളിലെ എല്ലാ അധ്യാപകർക്കും വേണ്ടി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ക്ലാസ്സുകൾ എടുക്കുകയും, ശേഷം ബാക്കിയുള്ള അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളും സത്യമേവജയതേ പരിപാടിയുടെ ആശയം എല്ലാ ക്ലാസുകളിലേ എല്ലാ കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു . കുട്ടികളിൽ വളർന്നുവരുന്ന ഇൻറർനെറ്റ് ദുരുപയോഗവും, കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികൾ, എടുക്കേണ്ട മുൻകരുതൽ എന്നിവയെ കുറിച്ചുള്ള എല്ലാ നിർദ്ദേശങ്ങളും ക്ലാസുകളിൽ വ്യക്തമായി അധ്യാപകരും കുട്ടികളും അവതരിപ്പിച്ചു . സത്യമേവജയതേ പേര് പരിപാടി വളരെ നല്ല രീതിയിൽ തന്നെ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു . എല്ലാ കുട്ടികൾക്കും ഇൻറർനെറ്റ് ഉപയോഗത്തെയും ദുരുപയോഗം കുറിച്ചുള്ള അവബോധം അവരിൽ ഉണ്ടാക്കുന്നതിന് ഈ ക്ലസ്സിനു സാധിച്ചു.
=== ദേശീയ ബാലികദിനം-ജനുവരി 24 ===
2022 ജനുവരി 24ദേശീയ ബാലികദിനം ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബി ആർ സി കാഞ്ഞിരപ്പള്ളി നടത്തിയ ബാലികാ ദിന ഉപന്യാസമൽസരത്തിൽ സ്കൂൾ തലത്തിൽ എല്ലാ ക്ലാസ്സിലെയും പെൺകുട്ടികൾ പങ്കെടുത്തു.10ആം ക്ലാസ്സിൽ പഠിക്കുന്ന അനാമിക ഒന്നാം സ്ഥാനംനേടി സബ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
=== കേരളപ്പിറവി -നവംബർ 1 ===
കേരള സംസ്ഥാന രൂപീകരണത്തിന്റെ 71-ാം വാർഷിക ദിനാചരണം ഓൺലൈനിൽ നടത്തി. കേരള സംസ്ഥാനത്തിലെ ഓരോ ജില്ലകളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ കുട്ടികൾ തയ്യാറാക്കി യു ട്യൂബിൽ അപ്‌ലോഡ് ചെയ്തു. കേരളത്തിന്റെ സംസ്കാരം, ഭൂപ്രകൃതി, ചരിത്രം എന്നിവയെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. കവിതാലാപനം,സുന്ദരകേരളം എന്ന വിഷയത്തിൽ ചിത്രരചന എന്നീ മത്സരങ്ങളും നടത്തി
=== ഓൺലൈൻ സെമിനാറുകൾ ===
* ഉണർവ്വ് ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വിവിധ സെമിനാറുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തി
* ഗിന്നസ് റെക്കോർഡ് ജേതാവും മെന്ററുമായ ശ്രീമതി ലത ടീച്ചർ... കുട്ടികളുടെ സമഗ്രവികസനത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി
* കൗൺസിലറും യോഗധ്യാപികയുമായ ശ്രീജ ടീച്ചർ കുട്ടികളുടെ സ്മാർട്ട് ടീനേജ്.. എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു
* പാലാ സെന്റ് തോമസ് ട്രെയിനിങ്ങ് കോളേജ് അധ്യാപികയും മെന്ററും ആയ മോളിക്കുട്ടി ടീച്ചർ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം.. എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു...
=== ഓണാഘോഷം ===
ആർട്സ് ക്ലബ്‌, ഉണർവ്വ് ബാലജനസഖ്യം എന്നിവ സംയുക്തമായാണ് ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത് . വീടുകളിൽ അത്തപ്പൂക്കളം ഇട്ട് കുട്ടികൾ ഫോട്ടോ അയച്ചതിൽ നിന്നും ഏറ്റവും മികച്ചവയ്ക്ക് സമ്മാനങ്ങൾ നൽകി. ഓൺലൈൻ ആയി മാവേലിമത്സരം നടത്തി. കുട്ടികളുടെ ഓണാഘോഷപരിപാടികൾ- ഓണപ്പാട്ട്, തിരുവാതിര, മലയാളിമങ്ക, തുടങ്ങിയ മത്സരങ്ങളും ഓൺലൈൻ ആയി നടത്തി. മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാഷ് ഓണാശംസകൾ നൽകി
=== സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 ===
സ്വാതന്ത്ര്യദിനത്തിന് ഹെഡ്‌മിസ്ട്രെസ്സ് സ്കൂളിൽ ദേശീയ പതാക ഉയർത്തി. എല്ലാ അധ്യാപകരും തദവസരത്തിൽ സന്നിഹിതരായിരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം, ഫാൻസി ഡ്രസ്സ്‌ മത്സരം, ഉപന്യാസ രചനാ മത്സരം എന്നിവ ഓൺലൈൻ സംഘടിപ്പിച്ചു.ഇതു കൂടാതെ തന്നെ ലിറ്റിൽ കൈറ്റ്സ് ക്ലബിലുള്ള കുട്ടികളുടെ സഹായത്താൽ സ്വാതന്ത്ര്യദിന പ്രത്യേക വീഡിയോ തയ്യാറാക്കുകയും സ്കൂളിൻറെ സ്വന്തം യൂട്യൂബ് ചാനൽ വഴി അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും സാധിച്ചു.
വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
=== അന്താരാഷ്ട്ര യോഗാദിനം ജൂൺ 21 ===
ആയുരാരോഗ്യസൗഖ്യം എല്ലാവർക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭാരത്തിന്റെ മാത്രം പൈതൃകസ്വത്തായ യോഗ പരിശീലനത്തിന് കേരളത്തിലെ തന്നെ പ്രഗത്ഭയായ യോഗധ്യാപികയും സ്വസ്തി സ്കൂൾ ഓഫ്‌ യോഗയുടെ ജീവനാഡിയുമായ ശ്രീമതി ശ്രീജ ടീച്ചർ കുട്ടികൾക്ക് ഓൺലൈൻ ആയും offline ആയും ക്ലാസ്സുകൾ നടത്തി. കുട്ടികൾക്ക് ആരോഗ്യസംരക്ഷണത്തിനും, മാനസികാരോഗ്യത്തിനും ഉതകുന്ന ശ്വാസനപ്രക്രിയകളും യോഗപരിശീലനവും ഒരാഴ്ചത്തെ പരിശീലനക്കളരിയിൽ ഉൾപ്പെടുത്തിയിരുന്നു.. Ncc ഓഫീസറുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ സംഘടിപ്പിച്ചത്
=== ജൂൺ19വായനദിനം ===
വായനദിനത്തോടനുബന്ധിച്ച് സഞ്ചരിക്കുന്ന വായനശാല സ്കൂളിൽ ഉത്ഘാടനം ചെയ്തു. കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ വായനയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്‌ സംഘടിപ്പിച്ചത്. സ്കൂളിലെ മിക്കവാറും എല്ലാ കുട്ടികളുടെയും വീട്ടിൽ പുസ്തകങ്ങൾ എത്തിക്കാൻ സാധിച്ചു. കുട്ടികൾക്കായി വായനാനുഭവക്കുറിപ്പ്,പുസ്തകസ്വാദനക്കുറിപ്പ്, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
=== ജൂൺ 5-പരിസ്ഥിതിദിനം ===
സ്കൂളിലെ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽപരി സ്ഥിതി ദിനാചാരണം നടത്തി.. കുട്ടിക്കാനം മരിയൻ എം ബി എ കോളേജ് ഡയറക്റ്റർ ശ്രീ റ്റി. വി മുരളീവല്ലഭൻ പരിസ്ഥിതി ദിനസന്ദേശം നൽകി, കുട്ടികൾക്ക് പരിസ്ഥിതി ദിന പോസ്റ്റർ മത്സരം നടത്തി
=== പ്രവേശനോത്സവം 2021-22 ===
ജൂൺ 1ന് ഓൺലൈൻ ആയി പ്രവേശനോത്സവം നടത്തി. സ്കൂൾ മാനേജർ, പി റ്റി എ പ്രസിഡന്റ്, അദ്ധ്യാപക പ്രതിനിധികൾ, സ്കൂൾ ഹെഡ്‌മിസ്ട്രെസ്സ്, എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. ഓൺലൈനായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു


== <u>'''വായനവാരാചാരണം'''</u> ==
== <u>'''വായനവാരാചാരണം'''</u> ==
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1514685" എന്ന താളിൽനിന്ന് ശേഖരിച്ചത്