"സെന്റ് ജോർജ് യു.പി.എസ്.കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് യു.പി.എസ്.കടപ്ര (മൂലരൂപം കാണുക)
22:51, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 79: | വരി 79: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മാനേജ്മെന്റ് ഉടമസ്ഥതയിൽ 1954 ൽ സ്ഥാപിതമായതാണ്. കഴിഞ്ഞ 66 വർഷമായി നാടിന് അഭിമാനമായി നിലകൊള്ളുന്ന ഈ സ്ഥാപനം ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. ഒരുകാലത്ത് ഒന്നു മുതൽ ഏഴു വരെ രണ്ടു ഡിവിഷനുകളിൽ 500 ലധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. എന്നാൽ മാറിയ സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി ചില കോട്ടങ്ങൾ നേരിട്ടു എങ്കിലും അതിനെയൊക്കെ മറികടന്ന് ഈ വിദ്യാലയം ഇന്നും | പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മാനേജ്മെന്റ് ഉടമസ്ഥതയിൽ 1954 ൽ സ്ഥാപിതമായതാണ്. കഴിഞ്ഞ 66 വർഷമായി നാടിന് അഭിമാനമായി നിലകൊള്ളുന്നു.നിലകൊള്ളുന്ന ഈ സ്ഥാപനം ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. ഒരുകാലത്ത് ഒന്നു മുതൽ ഏഴു വരെ രണ്ടു ഡിവിഷനുകളിൽ 500 ലധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. എന്നാൽ മാറിയ സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി ചില കോട്ടങ്ങൾ നേരിട്ടു എങ്കിലും അതിനെയൊക്കെ മറികടന്ന് ഈ വിദ്യാലയം ഇന്നും പ്രൗഢിയോടെനിലകൊള്ളുന്നു. കൃഷി ഒരു മുഖ്യ വരുമാനമാർഗ്ഗമായ ഈ സ്ഥലത്ത് മഴക്കെടുതിയിൽ ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. വെള്ളപ്പൊക്കം എല്ലാവർഷവും ഈ സ്കൂളിനെ ബാധിക്കാറുണ്ട്. അപ്പോൾ നാട്ടിലെ സാധാരണക്കാർക്ക് ഈ വിദ്യാലയം ഒരു അഭയകേന്ദ്രമാണ്. എന്നാൽ 2018 വർഷത്തെ മഹാപ്രളയം സ്കൂളിന്റെ ഭിത്തിയ്ക്കും തറയ്ക്കും കാര്യമായ കേടുപാടുകൾ വരുത്തി. എന്നാൽ സ്കൂൾ മാനേജ്മെന്റിന്റെ അവസരോചിതമായ ഇടപെടലുകൾ ഈ പ്രതിസന്ധിയെ മറികടക്കാൻ സഹായിച്ചു. ഇന്ന് സ്കൂളിന്റെ അറ്റകുറ്റപ്പണികൾ എല്ലാം പൂർത്തിയായി അധ്യയനം തുടങ്ങാൻ പാകത്തിൽ സജ്ജമാണ്. ഒരേക്കർ 37 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ മുറ്റം ഈ സ്കൂളിന്റെ ഒരു പ്രത്യേകതയാണ്. പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ശാന്തത മനസ്സിനെ കീഴ്പ്പെടുത്തുന്നതാണ്. നിലവിൽ സ്കൂളിന് ഓട് പാകിയ 3 കെട്ടിടങ്ങൾ ആണുള്ളത്. 13 ക്ലാസ് മുറികൾ ആണുള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, ഉൾപ്പെടെ ഒന്ന് മുതൽ ഏഴ് വരെ ഓരോ ഡിവിഷനുകൾ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. കെട്ടിടങ്ങളെല്ലാം പെയിന്റ് ചെയ്ത് മനോഹരമാക്കിയിട്ടുള്ളതാണ്. കൂടാതെ ആകർഷകമായ ചിത്രങ്ങൾ സ്കൂൾ കവാടം മികവുറ്റതാക്കുന്നു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ലാപ്ടോപ്പ്, പ്രൊജക്ടർ, എന്നിവ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൾ ക്ലാസ്മുറികളിൽ ഉണ്ട്. എല്ലാ മുറികളിലും ഫാൻ സൗകര്യമുണ്ട് ശരീര നില ശരിയായി ക്രമീകരിക്ക ത്തക്കവിധത്തിൽ ആണ് കുട്ടികളുടെ ഇരിപ്പിടം സജ്ജീകരിച്ചിട്ടുള്ളത്. മാലിന്യ സംസ്കരണത്തിനായി പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര ഉണ്ട്. മൂന്ന് ശൗചാലയങ്ങൾ കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറി സൗകര്യമുണ്ട്. പൂർവ്വവിദ്യാർത്ഥികളുടെ സംഭാവനയായി ഒരു മൈക്ക് സെറ്റ് ലഭിച്ചിട്ടുണ്ട്. ഏകദേശം അഞ്ഞൂറോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. ശുദ്ധജലത്തിനായി പൂർവവിദ്യാർഥികളുടെ സംഭാവനയായി ഒരു വാട്ടർ പ്യൂരിഫയർ ലഭിച്ചു. കൂടാതെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന് ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു മഴവെള്ളസംഭരണി സ്കൂളിന് ലഭിച്ചു. വിവരസാങ്കേതികവിദ്യയിൽ കൂടുതൽ മുന്നേറുന്നതിന് ആയി കേരള ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ഫോർ എഡ്യൂക്കേഷനിൽ നിന്ന് നാല് ലാപ്ടോപ്പ്, രണ്ട് പ്രൊജക്ടർ, രണ്ടു സ്പീക്കർ, എന്നിവ സ്കൂളിന് ലഭിച്ചു. രൂക്ഷമായ വെള്ളപ്പൊക്കത്തെ അതിജീവിച്ച സ്കൂളിന്റെ പൂന്തോട്ടം ഒരു വേറിട്ട കാഴ്ചയാണ്. | ||
==മികവുകൾ== | ==മികവുകൾ== |