"പി.എം.വി.എൽ.പി.എസ്. പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.വി.എൽ.പി.എസ്. പെരിങ്ങര (മൂലരൂപം കാണുക)
21:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
[[പ്രമാണം:Founderpmv.jpg|thumb|സ്ഥാപകൻ]] | [[പ്രമാണം:Founderpmv.jpg|thumb|സ്ഥാപകൻ]] | ||
ഒരേ സമയം യാഥാസ്ഥിതികനും ഉല്പതിഷ്ണുവുമായിരുന്ന അദ്ദേഹത്തിന്റെ കഠിനശ്രമത്തിന്റെ ഫലമായാണ് അന്ന് സ്കൂളിന് അംഗീകാരം ലഭിച്ചത്. ബ്രാഹ്മണ സമുദായത്തിലെ പെൺകുട്ടികളെ സ്കൂളുകളിൽ അയച്ച് പഠിപ്പിക്കുന്നതിന് തടസ്സം നിന്നിരുന്ന കുടുംബങ്ങളിലെ കുട്ടികളെ എങ്ങനെയും സ്കൂളുകളിൽ എത്തിക്കണമെന്നുള്ള മോഹവും അദ്ദേഹത്തിനുണ്ടായി. ഒരു നമ്പൂതിരി കുടുംബത്തിലെ സ്കൂൾ എന്നു പറയുമ്പോൾ പെൺകുട്ടികളെ അയയ്ക്കുവാൻ രക്ഷകർത്താക്കൾക്ക് ഉത്സാഹം വരുമെന്ന് പ്രതീക്ഷിച്ചു. വളരെയേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മഹാരാജാവ് തിരുമനസ്സിനെ നേരിട്ട് കണ്ട് സാമൂഹ്യ പരിവർത്തനത്തിന്റെയും നാടിന്റെ അഭിവൃദ്ധിയേയും മഹാരാജാവിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതുകൊണ്ട് സ്കൂളിന് അംഗീകാരം കിട്ടാനുള്ള തടസ്സം മാറിക്കിട്ടി. അന്നത്തെ ഇളയരാജാവായിരുന്ന പ്രിൻസ് മാർത്താണ്ഡവർമ്മയുടെ പേരിൽ ഒരു വിദ്യാലയം ആരംഭിക്കുവാനുള്ള അനുവാദം നേടിയെടുത്തു. തുടർന്ന് സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചു. സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ആളുകളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ഫീസിളവും ഭക്ഷണവും നൽകി സ്കൂളിൽ എത്തിച്ചു. ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ എം കെ ഗോപാലൻ നായർ സാറിനെ നിയമിച്ചു. പിന്നീട് മലയാളം ഹൈസ്കൂൾ, മലയാളം ട്രെയിനിംഗ് സ്കൂൾ എന്നിങ്ങനെ പ്രിൻസ് അനുദിനം വളരുകയായിരുന്നു. 1946-ൽ പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂൾ ഒരു പൂർണ്ണ സ്കൂളായി ഉയർന്നു. ഒരേ മനസ്സോടെ പ്രവർത്തിച്ച മാനേജരുടേയും ഹെഡ്മാസ്റ്ററുടേയും സാരഥ്യവും പ്രഗത്ഭമാനികളും, അർപ്പണബോധവും സേവന തൽപ്പരതയുമുള്ള അധ്യാപകരുടെ കൂട്ടായ്മയും, ചുരുങ്ങിയ കാലംകൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ സ്കൂളായി പ്രിൻസ് മാർത്താണ്ഡ വർമ്മ വിദ്യാലയത്തെ ഉയർത്തുവാൻ സാധിച്ചു. സീനിയർ അധ്യാപകരെ ഭയഭക്തി ബഹുമാനത്തോടെ നോക്കിക്കാണുന്ന ജൂനിയർ അധ്യാപകരും പുതിയ അധ്യാപകരെ സ്നേഹവാത്സല്യങ്ങളോടെ വഴികാട്ടുന്ന സീനിയർ അധ്യാപകരും ഈ സ്കൂളിന്റെ പ്രത്യേകതയായിരുന്നു. ഇന്നത്തെ പെരിങ്ങര, നെടുമ്പ്രം, മുട്ടാർ, നീരേറ്റുപുറം എന്നീ പഞ്ചായത്തുകളിലേയും തിരുവല്ല മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലെയും വിദ്യാഭ്യാസ ആവശ്യങ്ങൾ പൂർണ്ണമായും നിർവ്വഹിക്കപ്പെട്ടത് പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളുകളായിരുന്നുവെന്നത് അഭിമാനകരമായ ഒരു കാര്യം തന്നെയാണ്. | ഒരേ സമയം യാഥാസ്ഥിതികനും ഉല്പതിഷ്ണുവുമായിരുന്ന അദ്ദേഹത്തിന്റെ കഠിനശ്രമത്തിന്റെ ഫലമായാണ് അന്ന് സ്കൂളിന് അംഗീകാരം ലഭിച്ചത്. ബ്രാഹ്മണ സമുദായത്തിലെ പെൺകുട്ടികളെ സ്കൂളുകളിൽ അയച്ച് പഠിപ്പിക്കുന്നതിന് തടസ്സം നിന്നിരുന്ന കുടുംബങ്ങളിലെ കുട്ടികളെ എങ്ങനെയും സ്കൂളുകളിൽ എത്തിക്കണമെന്നുള്ള മോഹവും അദ്ദേഹത്തിനുണ്ടായി. ഒരു നമ്പൂതിരി കുടുംബത്തിലെ സ്കൂൾ എന്നു പറയുമ്പോൾ പെൺകുട്ടികളെ അയയ്ക്കുവാൻ രക്ഷകർത്താക്കൾക്ക് ഉത്സാഹം വരുമെന്ന് പ്രതീക്ഷിച്ചു. വളരെയേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മഹാരാജാവ് തിരുമനസ്സിനെ നേരിട്ട് കണ്ട് സാമൂഹ്യ പരിവർത്തനത്തിന്റെയും നാടിന്റെ അഭിവൃദ്ധിയേയും മഹാരാജാവിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതുകൊണ്ട് സ്കൂളിന് അംഗീകാരം കിട്ടാനുള്ള തടസ്സം മാറിക്കിട്ടി. അന്നത്തെ ഇളയരാജാവായിരുന്ന പ്രിൻസ് മാർത്താണ്ഡവർമ്മയുടെ പേരിൽ ഒരു വിദ്യാലയം ആരംഭിക്കുവാനുള്ള അനുവാദം നേടിയെടുത്തു. തുടർന്ന് സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചു. സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ആളുകളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ഫീസിളവും ഭക്ഷണവും നൽകി സ്കൂളിൽ എത്തിച്ചു. ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ എം കെ ഗോപാലൻ നായർ സാറിനെ നിയമിച്ചു. പിന്നീട് മലയാളം ഹൈസ്കൂൾ, മലയാളം ട്രെയിനിംഗ് സ്കൂൾ എന്നിങ്ങനെ പ്രിൻസ് അനുദിനം വളരുകയായിരുന്നു. 1946-ൽ പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂൾ ഒരു പൂർണ്ണ സ്കൂളായി ഉയർന്നു. ഒരേ മനസ്സോടെ പ്രവർത്തിച്ച മാനേജരുടേയും ഹെഡ്മാസ്റ്ററുടേയും സാരഥ്യവും പ്രഗത്ഭമാനികളും, അർപ്പണബോധവും സേവന തൽപ്പരതയുമുള്ള അധ്യാപകരുടെ കൂട്ടായ്മയും, ചുരുങ്ങിയ കാലംകൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ സ്കൂളായി പ്രിൻസ് മാർത്താണ്ഡ വർമ്മ വിദ്യാലയത്തെ ഉയർത്തുവാൻ സാധിച്ചു. സീനിയർ അധ്യാപകരെ ഭയഭക്തി ബഹുമാനത്തോടെ നോക്കിക്കാണുന്ന ജൂനിയർ അധ്യാപകരും പുതിയ അധ്യാപകരെ സ്നേഹവാത്സല്യങ്ങളോടെ വഴികാട്ടുന്ന സീനിയർ അധ്യാപകരും ഈ സ്കൂളിന്റെ പ്രത്യേകതയായിരുന്നു. ഇന്നത്തെ പെരിങ്ങര, നെടുമ്പ്രം, മുട്ടാർ, നീരേറ്റുപുറം എന്നീ പഞ്ചായത്തുകളിലേയും തിരുവല്ല മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലെയും വിദ്യാഭ്യാസ ആവശ്യങ്ങൾ പൂർണ്ണമായും നിർവ്വഹിക്കപ്പെട്ടത് പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളുകളായിരുന്നുവെന്നത് അഭിമാനകരമായ ഒരു കാര്യം തന്നെയാണ്. | ||
അപൂർവം സരസ്വതി ക്ഷേത്രങ്ങൾ ദേശത്തിന്റെയും ജനതയുടെയും വികാരമായി പരിണമിക്കാറുണ്ട്. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളുകൾക്ക് അത്തരമൊരു വൈകാരികമായ ചരിത്രമാണുള്ളത്. | |||
മദ്ധ്യതിരുവിതാംകൂറിന്റെ വിദ്യാഭ്യാസ-സാമൂഹിക സാംസ്കാരിക നിർമ്മിതിയിൽ പ്രിൻസ് സ്കൂളുകൾ നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രത്യേകിച്ചും ഇന്നത്തെ തിരുവല്ല കുട്ടനാട് താലൂക്കുകളിൽ, അടിസ്ഥാനപരമായി സാമൂഹികമായൊരു വിപ്ലവം സൃഷ്ടിക്കുവാൻ പ്രിൻസിന് കഴിഞ്ഞിട്ടുണ്ട്. | |||
ഫ്യൂഡൽ വ്യവസ്ഥയും ജാതിവ്യവസ്ഥകളും ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ കുട്ടികൾക്ക് പഠിക്കുവാനുള്ള ഏക ആശ്രയം അപ്പർ കുട്ടനാട്ടിലെ പ്രിൻസ് മാത്രമായിരുന്നു. തിരുവല്ലാ പട്ടണത്തിലെ സ്കൂളിൽ അഡ്മിഷന് പ്രത്യക്ഷമായും പരോക്ഷമായും ചില മാനദണ്ഡങ്ങൾ പുലർത്തിയിരുന്നപ്പോൾ -അത് മതപരമാകാം, ജാതിവ്യവസ്ഥയനുസരിച്ചാകാം, സാമ്പത്തികനിലയനുസരിച്ചുമാകാം- പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മയിൽ യാതൊരാൾക്കും അഡ്മിഷൻ നിഷേധിച്ചിരുന്നില്ലായെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കർഷകന്റെയും കർഷകത്തൊഴിലാളികളുടെയും, സവർണ്ണന്റെയും അവർണ്ണന്റെയും കുട്ടികൾ ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ചിരുന്ന വിദ്യാലയം. | |||
പത്ത് ഏക്കറോളം സ്ഥലത്ത് നിരനിരയായി കെട്ടിടങ്ങൾ, ഏറെ വിസ്തൃതമായ കളിസ്ഥലം, ഏറെ വലിപ്പമുള്ള ഓഡിറ്റോറിയം സംസ്ഥാനത്തെ മറ്റൊരു സ്കൂളിനും അവകാശപ്പെടാനാകാത്ത പ്രത്യേകതകൾ. എല്ലാം 'ഒരൊറ്റയാൾ പട്ടാളം' പടുത്തുയർത്തിയതിന്റെ തുടർച്ചയാണെന്ന വസ്തുത സ്മരണീയമാണ്. അറുപതുകളിൽ, പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ അടിസ്ഥാനത്തിൽ വിഭജിക്കപ്പെടും മുൻപ്, മത്സരപ്പരീക്ഷകൾക്ക് സംസ്ഥാനത്തെ മൊത്തം അപേക്ഷകരെയും ഒരൊറ്റ കേന്ദ്രത്തിൽ ഇരുത്തി പരീക്ഷ എഴുതിപ്പിച്ചിരുന്നത് പ്രിൻസിൽ വച്ചായിരുന്നു. | |||
ഈ വിദ്യാലയങ്ങളിൽ നിന്നും പഠിച്ചിറങ്ങിയവർക്ക് ലക്ഷ്യബോധമുണ്ടായിരുന്നു. അല്ലെങ്കിൽ ലക്ഷ്യബോധമുണ്ടാക്കുവാൻ അധ്യാപകർക്ക് കഴിഞ്ഞിരുന്നു. സാമൂഹികവും സാമ്പത്തികവുമായ കൊടിയ അന്തരം നിലനിന്നിരുന്ന ആ അന്തരാള കാലഘട്ടം തരണം ചെയ്യുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഒരുപിടി അധ്യാപകർ ധന്യാത്മാവുകളായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിപ്പെട്ട വിവിധ പടവുകളിലുള്ളവർ മാതൃവിദ്യാലയത്തെയും അധ്യാപകരെയും ഏറെ ഗൃഹാതുരത്വത്തോടെയാണ് ഇന്നും സ്മരിക്കാറുള്ളത്. | |||
മാനേജ്മെന്റിന് തോന്നുംപടി അധ്യാപകർക്ക് ശമ്പളം നൽകിയിരുന്ന ഒരു കാലമുണ്ടായിരുന്നു. രജിസ്റ്ററിൽ ഒപ്പിടുന്ന തുകയും കൈയിൽ കിട്ടുന്ന തുകയും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. ചിലപ്പോൾ മാനേജ്മെന്റിന് സുലഭമായ നെല്ലോ നാളികേരമോ ആയിരുന്നു ശമ്പളമായി നൽകിയിരുന്നത്. എന്നാൽ പ്രിൻസിലാകട്ടെ തുടക്കം മുതൽ അധ്യാപകർക്ക് മാന്യമായ വേതനം ലഭിച്ചിരുന്നതായി ആദ്യകാല അധ്യാപകർ ഓർമ്മിക്കുന്നു. ഒരുവേള പ്രിൻസിന്റെ വളർച്ചയുടെ അടിസ്ഥാന ശില ഇതുതന്നെയായിരിക്കാം. മാസാവസാനത്തെ കൃത്യമായ വേതനം അധ്യാപകരുടെ മാനസികാരോഗ്യം സുദൃഡമാക്കി. അത് ഉല്പ്പന്നമായി വിദ്യാർത്ഥികളിലേക്ക് സന്നിവേശിക്കപ്പെട്ടു. ഏതൊരു പ്രസ്ഥാനത്തിന്റെയും തുടക്കം ആത്മാർത്ഥതയും ലക്ഷ്യബോധവുമുള്ളതാണെങ്കിൽ അതൊരു മഹാപ്രസ്ഥാനമായി വളരുമെന്ന് പ്രിൻസ് സ്കൂളുകൾ സാക്ഷ്യപ്പെടുത്തുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |