Jump to content
സഹായം

"രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
ഒളവിലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം. കണ്ണൂർജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സ്കൂൾ സ്ഥാപിതമായ വർഷം 1925.M.O അനന്തൻ മാസ്റ്ററാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ.1979 ൽ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു .
യശശരീരരായ ചെറിയത്ത് കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ  ഗുരുക്കളും ശ്രീ. കുനിയിൽ കെ. സി അച്യുതനും ചേർന്ന് 1925 ൽ  ഒളവിലം സൗത്ത് എൽ.പി സ്കൂൾ എന്ന പേരിൽ ഒരു ലോവർ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. പിന്നീട് സ്കൂളിന്റെ മുഴുവൻ ഉടമസ്ഥതയും ശ്രീ. കൃഷ്ണൻ ഗുരുക്കൾക്ക് വന്നുചേർന്നു. സ്ഥാപക മാനേജരായ ശ്രീ. കൃഷ്ണൻ ഗുരുക്കൾ 1957 നവംബർ നാലിന് ചരമമടഞ്ഞ തിനെത്തുടർന്ന് അദ്ദേഹത്തിന്റെ മൂത്തമകനും ഇതേ വിദ്യാലയത്തിലെ അധ്യാപകനുമായ  ശ്രീ. ചെറിയത്ത്  കോട്ടയിൽ ദാമോദരൻ മാസ്റ്റർ സ്കൂൾ മാനേജർ ആയി. ശ്രീ. ദാമോദരൻ മാസ്റ്ററുടെ  പരിശ്രമഫലമായി അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഒളവിലം സൗത്ത് യുപി സ്കൂൾ എന്നായിരുന്നു പേര്. ശ്രീ ദാമോദരൻ മാസ്റ്ററുടെ കഠിന പ്രയത്നത്തിന് ഫലമായി 1979 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെടുകയും സ്കൂളിന്റെ പേര് രാമകൃഷ്ണ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501780" എന്ന താളിൽനിന്ന് ശേഖരിച്ചത്