Jump to content
സഹായം

"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎TEC Karumady)
വരി 95: വരി 95:


== TEC Karumady ==
== TEC Karumady ==
കെ കെ കുമാരപിള്ള സ്മാരക ഗവണ്മെന്റ് ഹൈസ്കൂൾ കരുമാടിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനൽ ആണ് [https://youtube.com/channel/UCP99kP6Bx2j-Jl0mqBXMrww TEC Karumady]
Talent, Education and Creativity of Karumady എന്നതാണ് ഇതിന്റെ പൂർണ്ണരൂപം.
2020 ഒക്ടോബർ 3 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജി. വേണുഗോപാൽ ആണ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.
ലോക്ക്ഡൗൺ കാലത്ത് നമ്മുടെ സ്കൂളിലെ കുട്ടികളുടെ കഴിവുകളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക, അവ പൊതുസമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചാനൽ  ആരംഭിച്ചത്. എന്നാൽ പിന്നീടങ്ങോട്ട്  വ്യത്യസ്തങ്ങളായ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാൽ ചാനൽ ആകർഷകമായി മാറി.
സ്കൂളിന്റെ സ്വന്തം റേഡിയോ ചാനൽ ആയിരുന്ന 'കാതോരം കരുമാടി' യുടെ തുടർ പ്രവർത്തനങ്ങളും ഇതിലുൾപ്പെട്ടു വരുന്നു.
ഓരോ വീഡിയോയ്ക്കും ആവശ്യമായ പ്രവർത്തനങ്ങൾ മുൻകൂട്ടി തയ്യാറാക്കുന്നതിനും കുട്ടികൾക്ക് നിർദേശം നൽകുന്നതിനും ലഭിക്കുന്ന ദൃശ്യങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും വീഡിയോകൾ തയ്യാറാക്കുന്നതിനും അധ്യാപകരുടെ വ്യത്യസ്ത ഗ്രൂപ്പുകൾ കൃത്യമായ ദിശാബോധത്തോടെ പ്രവർത്തിച്ചുവരുന്നു.
അവതരണ കലയിലും പ്രവർത്തനങ്ങളിലും താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു സംഘം TEC റിപ്പോർട്ടേഴ്സ് എന്ന പേരിൽ പ്രവർത്തിക്കുന്നു. സ്കൂൾതല പ്രവർത്തനങ്ങളുടെയും ദിനാചരണങ്ങളുടെയും അവതാരകരാണിവർ.
സാമൂഹമാധ്യമങ്ങൾ സമൂഹത്തിന്റെ ചാലകമാകുന്ന ഈ കാലത്ത് സ്കൂൾ പ്രവർത്തനങ്ങളുടെ വൈവിധ്യങ്ങളെയും മികവുകളെയും സമൂഹവുമായി ബന്ധിപ്പിക്കുന്ന ശക്തിയായി ടെക് കരുമാടി നിലനിൽക്കുന്നു.


== Glow the Brain ==
== Glow the Brain ==
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501006" എന്ന താളിൽനിന്ന് ശേഖരിച്ചത്