Jump to content
സഹായം

"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pravarthanagal
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(pravarthanagal)
വരി 1: വരി 1:
{{PSchoolFrame/Pages}}
2. സ്കൂൾ ആഘോഷങ്ങൾ/ദിനാചരണങ്ങൾ/മേളകൾ/പ്രദർശനങ്ങൾ :
 
2019- 20 അധ്യയന വർഷം കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിലെ സംബന്ധിച്ചെടുത്തോളം നേട്ടങ്ങളുടെ ജൈത്രയാത്ര ആയിരുന്നു.
 
സബ് ജില്ലാതല പ്രവൃത്തി പരിചയമേളയിൽ യു പി തലം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര മേള കളിൽ തനതായ നേട്ടം കൈവരിച്ചു.
 
സബ്ജില്ലാതല കായികമേളയിൽ കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിലെ കായിക താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ച യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പഞ്ചായത്ത് തല കായിക മേളയിലും എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് നമ്മുടെ സ്കൂൾ ആയിരുന്നു.
 
സബ്ജില്ലാ തല കലാമേളയിൽ ഈ വർഷം സെന്റ് ആന്റണീസ് യുപി സ്കൂളിലെ മിന്നും താരങ്ങൾ കരസ്ഥമാക്കിയത് ചരിത്രനേട്ടമാണ് എന്നതിൽ ഏറെ അഭിമാനവും ആഹ്ലാദവും ഉണ്ട്. ഈ വർഷം എൽ പി വിഭാഗം യുപി വിഭാഗം സംസ്കൃത കലോത്സവം അറബിക് കലോത്സവം എന്നിവയിലെല്ലാം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയാണ് സ്കൂൾ മികവിന്റെ  പടവുകൾ കീഴടക്കിയത്.
 
ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിച്ചവർ നിരവധിയാണ്. എല്ലാ സംരംഭങ്ങൾക്കും അമരത്ത് നിന്ന് പ്രചോദനവും പിന്തുണയും നൽകി നയിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ ജോർജ്ജ് സാർ ഓരോ അവസരത്തിലും പ്രാർത്ഥനയും അനുഗ്രഹങ്ങളും നൽകി പ്രോത്സാഹിപ്പിച്ചു  കൂടെയുണ്ടാകുന്ന സ്കൂൾ മാനേജർ റബർ ആൻഡ് ഫാദർ എബ്രഹാം വള്ളോപ്പള്ളി എന്നിവർ ഈ സ്കൂളിന്റെ ഭാഗ്യവും അഭിമാനവുമാണ്.
 
കുട്ടികളുടെ കഴിവുകൾ എല്ലാം മികവുകൾ ആക്കാൻ ഈ സ്കൂളിലെ എല്ലാ അധ്യാപകരും കട്ടായി പരിശ്രമിച്ച് അതിന് ഫലമായാണ് ഈ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞത്. എല്ലാ അധ്യാപകർക്കും അഭിനന്ദനത്തിന് പൂച്ചെണ്ടുകൾ
 
സ്കൂളിന്റെ യശസ്സും കുട്ടികളുടെ ബഹുമുഖ കഴിവുകളും വളർത്തുന്നതിൽ പ്രതിജ്ഞാബദ്ധരായ സ്കൂൾ പിടിഎയുടെ പ്രോത്സാഹനവും പിന്തുണയും സ്കൂളിന്റെ പുരോഗതിയുടെ നിർണായക ഘടകങ്ങളാണ്. അതെ.... ഇത് ഒരുമയുടെ കരുത്താണ്...
 
3. വിവിധ പഠന സൗകര്യം ഒരുക്കൽ
 
ബോധവൽക്കരണ ക്ലാസുകൾ സെമിനാറുകൾ മൂല്യച്യുതി സംഭവിച്ചുകൊ
 
ണ്ടിരിക്കുന്ന ഇന്നത്തെ തലമുറ സ്കൂൾ കാലഘട്ടത്തിൽ തന്നെ ലഹരിക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
 
ഓരോ വ്യക്തിയുടെയും സ്വഭാവ രൂപവത്കരണത്തിൽ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ട്. ബിഗ് മൂല്യങ്ങളെ കുറിച്ച് ശരിയായ ബോധവൽക്കരണം നടത്തി ഉത്തമ വ്യക്തിത്വമുള്ളവരാക്കി ഓരോ വിദ്യാർത്ഥി യെയും മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആരംഭിച്ചിട്ടുള്ള താണ് ഇത്തരം വ്യക്തിത്വവികസന ക്ലബ്ബുകൾ.  ഈ വർഷം നിരവധി ബോധവൽക്കരണ ക്ലാസുകൾ നൽകുകയുണ്ടായി.
 
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് വ്യക്തിത്വ വികസനത്തെ കുറിച്ചും ലഹരി എന്ന മഹാവിപത്തിനെ കുറിച്ചും ശ്രീ സജി സാർ, ജോസ് സാർ, സിസ്റ്റർ ഗീത എന്നിവർ ജൂലൈ മാസത്തിൽ ക്ലാസെടുത്തു.
 
ഡിസംബർ മാസത്തിൽ ഏഴാം ക്ലാസിലെ കുട്ടികൾക്ക് സിസ്റ്റർ പ്രസീന , സിസ്റ്റർ ജെസ്മിൻ (MSMI) എന്നിവരുടെ നേതൃത്വത്തിൽ ഓറിയന്റേഷൻ ക്ലാസ്സും മാതാപിതാക്കൾക്ക് കൗൺസിലിംഗും നടത്തി
 
ജനുവരി മാസത്തിൽ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ സുനിൽ അലക്സ് " രക്ഷിതാക്കളും കുട്ടികളും "എന്ന ഈ വിഷയത്തെ ആസ്പദമാക്കി നയിച്ച ബോധവൽക്കരണ ക്ലാസ്സ് ഏറെ ഫലപ്രദമായിരുന്നു എന്ന് രക്ഷിതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു, ജനുവരി 17ന് "ജീവിതശൈലിയും ആരോഗ്യവും" എന്ന വിഷയത്തെ കുറിച്ച് ആയുർവേദ ഡോക്ടർ ജയശ്രീ 5 6 ക്ലാസിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി.
 
ജൂൺ 24 ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ വ്യക്തമാക്കുന്ന വീഡിയോകൾ കുട്ടികളെ കാണിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു.
 
സ്കൂൾ ലൈബ്രറി
 
"വായന വിടരും ചൊടികളിൽ നിത്യം വാക്കുകൾ മായാവലയം തീർക്കും"
 
വായനയുടെ മഹത്വം തിരിച്ചറിഞ്ഞ്, കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിൽ വിപുലമായ സ്കൂൾ ലൈബ്രറി സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ സാഹിത്യ വിഭാഗത്തിലുമുള്ള പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് സ്കൂൾ ലൈബ്രറി. ഓരോ ക്ലാസിലെയും കുട്ടികൾക്ക് അനുയോജ്യമായ ചെറുകഥകൾ കഥകൾ കവിതകൾ നോവലുകൾ നാടകങ്ങൾ എന്നിവയെല്ലാം ഈ പുസ്തക സമാഹാരത്തിലുണ്ട്.
 
മലയാളം ഇംഗ്ലീഷ് ഹിന്ദി അറബിക് ഉറുദു സംസ്കൃതം എന്നീ ഭാഷകളിലായി ഏകദേശം ആയിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിലവിലുണ്ട്. ഓരോ ക്ലാസിനും പുസ്തക വായനയ്ക്കായി ആഴ്ചയിൽ ഒരു പിരീഡ് വീതം നൽകിയിട്ടുണ്ട്. ക്ലാസിലെയും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉള്ള പുസ്തകങ്ങൾ ക്ലാസ്സിൽ വിതരണം ചെയ്യുകയും മരം കൈമാറ്റം ചെയ്ത് കുട്ടികൾ വായിക്കുകയും ആണ് പതിവ്. കണ്ണോത്ത് വായനശാല യുമായി സഹകരിച്ചാണ് പുസ്തകവിതരണം നടത്താറുള്ളത്. ഒരു പുസ്തകം ഒരു കുട്ടിക്ക് ഒരാഴ്ച കൈവശം വയ്ക്കുകയും അത് വായിച്ച് പിറ്റേ ആഴ്ച കൈമാറ്റം ചെയ്യുകയും ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേക രജിസ്റ്റർ സംവിധാനവും ക്ലാസ് അധ്യാപകർക്കും ക്ലാസ് ലീഡർക്കും ചുമതലയും വിഭജിച്ചു നൽകിയിട്ടുണ്ട്.
 
ക്ലാസ് ലൈബ്രറി
 
ഓരോ ക്ലാസിലെയും കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഓരോ ക്ലാസിലും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന മനോഹരമായ കബോർഡുകൾ സൂക്ഷിക്കുന്നു. ബാലമാസികകൾ, പത്രങ്ങൾ, ചിത്രകഥകൾ, എന്നിങ്ങനെ ഓരോ കുട്ടികളും വീട്ടിൽ വരുത്തുന്ന പുസ്തകങ്ങൾ അവരുടെ വായനക്ക് ശേഷം അവർ ക്ലാസ് ലൈബ്രറിയിലേക്ക് സ്പോൺസർ ചെയ്യാറുണ്ട്. കുട്ടികൾ ഒഴിവുള്ള സമയങ്ങളിലെല്ലാം പുസ്തകങ്ങൾ എടുത്തു വായിക്കുകയും ശേഷം അവിടെ തന്നെ ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നു.
 
മികച്ച ക്ലാസ് ലൈബ്രറിക്ക്  
 
ഓരോവർഷവും മനോഹരമായ സമ്മാനങ്ങൾ നൽകുന്നത് ഭംഗിയോടെയും  വൃത്തിയോടെയും ലൈബ്രറി സൂക്ഷി
 
ക്കുന്നതിനും ഉത്സാഹത്തോടെ കാര്യങ്ങൾ ചെയ്യുന്നതിനും കുട്ടികളെ തൽപരരാക്കുന്നു .
 
ഹോം ലൈബ്രറി
 
"ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് വായന മനസ്സിന്"
 
കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും മാതാപിതാക്കളിലും കൂടി വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെയാണ് സെന്റ് ആന്റണീസ് യുപി സ്കൂളിൽ കഴിഞ്ഞ വർഷം ഹോം ലൈബ്രറി തുടക്കം കുറിച്ചത്.
 
ഓരോ കുട്ടിയും അവരുടെ വീട്ടിൽ സജ്ജീകരിച്ചിരിക്കുന്ന ഹോം ലൈബ്രറി എച്ചം അദ്ധ്യാപകരും ചേർന്ന് ഉദ്ഘാടനം ചെയ്യുകയും വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുകയാണ് പതിവ്. ഏകദേശം 456 കുട്ടികളുടെ വീടുകളിലാണ് ഇതുവരെ ഹോം ലൈബ്രറി ഉദ്ഘാടനം ചെയ്തത്.  സമ്പൂർണ്ണ ഹോം  ലൈബ്രറി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ഈ പ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.
 
സ്കൂൾ പിടിഎ യുടെ സഹായത്തോടെ ചെയ്യുന്ന പ്രസ്തുത പ്രവർത്തനത്തിൽ കുട്ടികളും മാതാപിതാക്കളും വളരെ ഉത്സാഹത്തോടെ ആണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.. പുസ്തകങ്ങൾ ശേഖരിക്കുന്നതിൽ ഒരു മാത്സര്യ മനോഭാവം തന്നെ ഓരോ വീട്ടിലും ദൃശ്യമായിരുന്നു.
 
പ്രവൃത്തി പരിചയം: ചോക്കു നിർമ്മാണം
 
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കുറിച്ച് വാചാലരാകുന്ന നാം ഇപ്പോഴും നേരം വെളുക്കാത്ത അവസ്ഥയി ലാണ് .കാരണം കുട്ടികളെവിദ്യാഭ്യാസ കാലത്തുതന്നെ തൊഴിലിനോട് ആഭിമുഖ്യം വളർത്തുന്ന കാര്യത്തിൽ നാമെല്ലാവരും വളരെ പിന്നോക്കമാണ് . എല്ലാവരും ഡോക്ടറും എഞ്ചിനീയറുമൊക്കെ യാകുന്നത് വളരെ  നല്ല കാര്യം തന്നെ. പക്ഷേ ഏതൊരു തൊഴിലിലും  നൈപുണ്യമാണല്ലോ പ്രധാനം. അതിനുള്ള ആദ്യ ചുവടുവയ്പ്  സ്കൂൾ തല പ്രവൃത്തി പരിശീലനത്തിൽ പങ്കെടുക്കുക എന്നുള്ളതാണ് .
 
തുന്നൽപണി മത്സരത്തിൽ പങ്കെടുക്കുന്നവൻ ഒരു തയ്യൽക്കാരൻ തന്നെയാവണ മെന്നില്ല, പകരം വിദഗ്ധനായ ഒരു സർജൻ ആയേക്കാം. ഈറ്റയുല്പന്ന മത്സരത്തിൽ പങ്കെടുക്കുന്നവൻ കൊട്ടനെയ്ത്ത് ഉപജീവനം ആക്കണം എന്നും ഇല്ല. മറിച്ച് ആ കുട്ടിയുടെ കൈയടക്കവും നിർമ്മാണ ബുദ്ധിയും സമർത്ഥനായ ഒരു എഞ്ചിനീയറെ വാർത്തെടുത്തേക്കാം. കൂടാതെ പുതിയ  രീതികൾ ,പ്രയോഗികത ഒക്കെ രൂപപ്പെട്ടു വന്നേക്കാം. വെറും പേന മാത്രം പിടിച്ച് പുസ്തകത്തിനു  മുമ്പിലിരിക്കുന്നവനേക്കാൾ മെച്ചപ്പെട്ട പ്രായോഗിക ബുദ്ധി ഉണ്ടാകും ഇവർക്ക് . പ്രായോഗിക ബുദ്ധിയാണ് ജീവിത വിജയത്തിന് അത്യന്താപേക്ഷിതം.
 
സെൻറ് ആൻറണീസ് യുപി സ്കൂളിൽ കഴിഞ്ഞവർഷം  പ്രവൃത്തി പരിചയ മത്സരത്തിൽ ഞങ്ങൾ പുതുതായി തെരഞ്ഞെടുത്ത ഒരിനമായിരുന്നു ചോക്ക്നിർമ്മാണം.  കുട്ടികളോടും മാതാപിതാക്കളോടും ചർച്ച ചെയ്തെങ്കിലും ആരും തൻ്റെ കുട്ടിയെ ഒരു ചോക്ക് നിർമ്മാണ വിദഗ്ധനാക്കാൻ തയ്യാറായിരുന്നില്ല.  എങ്കിലും  മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന യദു കൃഷ്ണ എന്ന മിടുക്കനായ കുട്ടി  മത്സരത്തിൽ പങ്കെടുക്കാം എന്ന് സന്നദ്ധത അറിയിച്ചു. അവർ അതിനുള്ള മോൾഡ്   വാങ്ങുന്നതിനെ പറ്റി ചർച്ച ചെയ്തു . ആവശ്യപ്പെട്ടതനുസരിച്ച് മോൾഡ്, പൊടി , നിറങ്ങൾ, അളവു പാത്രങ്ങൾ ഒക്കെ സംഘടിപ്പിച്ചു കൊടുത്തു.  ഏകദേശം 3250 രൂപയോളം ചെല വായി. പക്ഷേ അവൻ ഉണ്ടാക്കി പഠിച്ച ചോക്കുകളൊക്കെ സ്കൂളിലേക്ക് വിലക്കെടുക്കുകയും ആ വർഷം കൊണ്ട് അവന് ചെലവായ തുക മുതലാക്കാൻ സാധിക്കുകയും ചെയ്തു. മാത്രമല്ല പ്രധാനപ്പെട്ട കാര്യം സബ്ജില്ലാ തലത്തിൽ മൂന്നാം ക്ലാസുകാരന് നിർമ്മാണത്തിൽ ഫസ്റ്റ് A ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. തുടർ വർഷങ്ങളിലും ചരിത്രം  ആവർത്തിച്ചേക്കാമെന്ന സന്തോഷത്തിലാണ് യദുകൃഷ്ണനുംകുടുംബവും.
 
ICT പഠനം
 
വളരെ വേഗം കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്ന  ഡിജിറ്റൽ യുഗത്തിൽ പ്രഥമസ്ഥാനത്ത്  മുന്നേറേണ്ടിയിരുന്ന ഒരു മേഖലയാണ് വിദ്യാഭ്യാസം. മറ്റെല്ലാ മേഖലകളും കമ്പ്യൂട്ടർ ,ഇൻറർനെറ്റ് സൗകര്യങ്ങളിലൂടെ ബഹുദൂരം മുന്നിട്ട്  നിന്നപ്പോഴും നമ്മൾ ഇരുട്ടിൽ പരതിക്കൊണ്ടിരിക്കുകയായിരുന്നു .
 
     2000-ൽ പ്രഫസർ U R റാവു കമ്മിറ്റി നിലവിൽ വന്നതോടെ 2008 മുതൽ നാം ഐസിടി പ്രാധാന്യവും അതിൻെറ ഭാവിയിലേക്കുള്ള ആവശ്യകതയും മനസ്സിലാക്കി. "വിഷൻ 2010" നിലവിൽ വന്നതോടെ ഐടി മേഖലയിൽ വിദ്യാഭ്യാസമേഖലയും പൂർവാധികം ശക്തിയോടെ കൊണ്ടിരിക്കുന്നു. അതിൻെറ തെളിവാണല്ലോ ഈ കൊറോണ കാലത്തും കൃത്യസമയത്ത് തന്നെ നാം അധ്യയനം ആരംഭിച്ചതും അത് എല്ലാവരിലും എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്താനായതും . ഇത് എത്ര സംസ്ഥാനങ്ങൾക്ക് സാധ്യമായി?  <nowiki>''</nowiki>കേരള മോഡൽ" ICT വിദ്യാഭ്യാസം മറ്റുള്ളവർ പഠന വിധേയമാക്കും അതുറപ്പ്. അതിനായി മികവുറ്റ അധ്യാപകരെ പരിശീലിപ്പിക്കുന്നതോടൊപ്പം തന്നെ ഭൗതീക സൗകര്യമൊരുക്കുക എന്നതായിരുന്നു വിദ്യാഭ്യാസ വകുപ്പിൻ്റെയും ഓരോ സ്കൂളുകളുടെയും വെല്ലുവിളി. സെൻറ് ആൻറണീസ്  എൽ. പി.യു.പി. സ്കൂളിനെ സംബന്ധിച്ച് ഒരു സ്കൂൾ കെട്ടിട നിർമാണവും ഇതോടൊപ്പം നടത്തേണ്ടിയിരിന്നുമറ്റിടങ്ങളിൽ സ്മാർട്ട് ക്ലാസ് റൂമിൽ ഐടി വിദ്യാഭ്യാസം പുരോഗമിച്ചപ്പോൾ നമ്മുടെ കുട്ടികൾ പിന്നിലായി പോകരുത് എന്ന ആഗ്രഹത്തോടെ നമ്മുടെ പിടിഎയും ഇറങ്ങിത്തിരിച്ചു ഒരു സ്മാർട്ട് സ്കൂളിൻ്റെ നിർമ്മാണത്തിനായി.   വൈദ്യുതീകരിച്ച ക്ലാസ് റൂം,കമ്പ്യൂട്ടർ, സ്പീക്കർ , മോണിറ്റർ, വൈറ്റ് ബോർഡ്, പ്രൊജക്ടർ തുടങ്ങിയ സകല ഐസിടി ഉപകരണങ്ങളുംനമുക്ക് ആവശ്യമുണ്ടായിരുന്നു. ഇത് സംഘടിപ്പിക്കുക എന്നത് അതാത് സ്കൂളുകളുടെ ഉത്തരവാദിത്വമായി മാറുകയും PTA ഈ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു.  പിന്നീടുള്ള പ്രവർത്തങ്ങളിൽ PTA സജീവമായി നിലകൊണ്ടു. മീറ്റിംഗ്,ഫണ്ട് സമാഹരണം ,ബോധവൽകരണം തുടങ്ങിയവയിലേക്ക് ആയിരുന്നു അടുത്ത നീക്കങ്ങൾ.
 
   
 
ഇവിടുത്തെ ശക്തമായ പിടിഎ നാട്ടുകാരെയും വീട്ടുകാരെയും  ബോധവൽക്കരണം നടത്തി .അതിൻ്റെ ഫല മായി 2 ക്ലാസ്സ് മുറികൾ രക്ഷിതാക്കൾ തന്നെ ഡിജിറ്റലൈസ് ചെയ്തു. പിന്നീട് പ്രവാസികൾ, പൂർവ വിദ്യാർത്ഥി കൾ തുടങ്ങിയവരെയും സമീപിച്ചു.  അതിനൊക്കെ നല്ല പ്രതികരണമുണ്ടായി. തുടർന്ന് PTA അംഗങ്ങൾ തന്നെ പൊതു പ്രവർത്തകരുടെ സഹായത്തോടെ എംപിയുടേയും എംഎൽഎ യുടെയും  പ്രാദേശിക വികസന ഫണ്ടിൽ നിന്നും നമ്മുടെ സ്കൂളിന് 20 കമ്പ്യൂട്ടറുകൾ ,വൈറ്റ് ബോർഡുകൾ, സ്പീക്കറുകൾ, 6 പ്രജക്ടറുകൾ എന്നിവ നേടിയെടുത്തു .അതോടൊപ്പം സ്കൂൾ വൈദ്യുതീകരിക്കുകയും ഇൻറർനെറ്റ് സൗകര്യം എത്തിക്കുകയും ചെയ്തിരുന്നു.
 
ഇപ്പോൾ നമ്മുടെ കുട്ടികൾ സ്മാർട്ട് ക്ലാസ് റൂമുകളിൽ ഇരുന്നു വിവര സാങ്കേതിക വിദ്യയിലൂടെ പാഠ ഭാഗങ്ങളെല്ലാം അമ്മാനമാടുന്ന കാഴ്ച നമുക്ക് കാണാം. ഓൺലൈൻ ക്വിസ്സ് മത്സരങ്ങളിൽ  പങ്കെടുക്കാം, അധ്യാ പകരുടെ വിശദീകരണങ്ങൾക്കപ്പുറം ഓരോ പാഠഭാഗത്തിൻ്റെയും വിശാല മേഖലകൾ കണ്ടെത്താം. വിനോദത്തിലേർപ്പെടാം. ഭാവിയിലേയ്ക്കുള്ള അവരുടെ കുതിപ്പിന് ഒരു പിൻ താങ്ങ്. ഇതിൻ്റെയെല്ലാം ഫലമായി എൽ എസ് എസ്.യു എസ് എസ് സ്കോളർഷിപ്പ് നേടുന്നവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായി.inspire  അവാർഡുകൾ ,ലിറ്റിൽ ജീനിയസ് തുടങ്ങിയ മികവുകൾ നമ്മുടെ സ്കൂളിനുണ്ടായി.  പഠന  കലാ കായിക പ്രവൃത്തി പരിചയ മേഖലകളിൽ മുൻ നിലവാരത്തിലെത്തി നിൽക്കുന്ന കാഴ്ച നമുക്ക് കാണാം. ഇതിന്  l CT  മേഖല  കുട്ടികളെ വലിയ രീതിയിൽ കുട്ടികളെ സഹായിച്ചിട്ടുണ്ട്. അതുപോലെ ഓരോരുത്തരെയും സംബന്ധിക്കുന്ന എല്ലാ റെക്കോർഡുകളും ഡിജിറ്റലായി സൂക്ഷിക്കാനും സ്ക്കൂൾ പ്രവർത്തനങ്ങളെല്ലാം മോണിറ്റർ ചെയ്യാനും അവയെല്ലാം ഡോക്യുമെൻറ് ചെയ്യാനും സ്കൂൾ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പു വരുത്താനും സാധിക്കുന്നു. ചുരുക്കത്തിൽകുട്ടികൾക്ക് പഠനം വിജ്ഞാന സമ്പാദനത്തോടൊപ്പം മാനസികോല്ലാസവും നൽകുന്ന കാഴ്ചയാണ് ഇവിടെയുള്ള ത്. ഇന്നത്തെ സാഹചര്യത്തിൽ ഇതിന് വളരെ പ്രാധാന്യം ഉണ്ടെന്നാണല്ലോ പഠനങ്ങൾ തെളിയിക്കുന്നത് .
 
4. പഠനത്തിൽ പ്രാദേശിക വിഭവങ്ങൾ (മനുഷ്യവിഭവശേഷി ഉൾപ്പെടെ പ്രയോജനപ്പെടുത്തൽ )
 
5. ഫീൽഡ്ട്രിപ്പ്/പഠനയാത്ര
 
ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പക്ഷികളെയും മൃഗങ്ങളെയും പൂമ്പാറ്റകളെയും മറ്റുമുള്ള നല്ലൊരു ക്ലാസും കുട്ടികൾക്ക് നൽകാനായി കഴിഞ്ഞു. ക്യാമ്പ് സംഘടിപ്പിച്ചത് കോഴിക്കോട് പേരാമ്പ്ര ചക്കിട്ട പാറയിലെ ജാനകിക്കാട്ടിൽ ആയിരുന്നു. അവിടെയുള്ള കാടിന്റെ മനോഹരമായ ശബ്ദം , കാറ്റു വരുമ്പോൾ ഇലകളിലും മരങ്ങളിലും ഉണ്ടാകുന്ന മർമ്മര ശബ്ദം, പലതരം പക്ഷികളുടെയും ചീവീടുകളുടെയും ശബ്ദം , ശുദ്ധവായു ഇതെല്ലാം കുട്ടികളെ വളരെയേറെ ആകർഷിച്ചു. ഓരോ മരത്തിനും ഓരോ സസ്യത്തിനും ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നും എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്നും ,പലതും ഓരോ അസുഖത്തിനുള്ള മരുന്നുകൾ ആയി മെഡിസിനൽ പ്ലാൻറ് ആയി ഉപയോഗിക്കുന്നു എന്നതും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.വൃക്ഷത്തിന്റെ മാഹാത്മ്യം പറയുന്നതിന് ഒരു ഉദാഹരണമാണ് കരിമരുത് എന്ന വൃക്ഷം. ഒരു ലക്ഷം ലിറ്റർ വെള്ളം തന്റെ തടിയിൽ സൂക്ഷിച്ചു വയ്ക്കുകയും ഭൂമിവരണ്ട വേനൽക്കാലത്ത് അവ ഭൂമിയിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നു. ഒരു അത്ഭുതകരമായ കാര്യം തന്നെ .കൂടാതെ കേടുവന്ന മരങ്ങൾ താഴേക്ക് പതിച്ചാൽ മറ്റു വൃക്ഷങ്ങൾക്ക് നാശമുണ്ടാകും അതു തടയാനായി പക്ഷികൾ തന്റെ കാഷ്ഠത്തിലൂടെ വിത്തുകൾ നിക്ഷേപിക്കുകയും അവ മരത്തിനു മുകളിൽ തന്നെ മുളക്കുകയും കേടായ വൃക്ഷത്തെ പൊതിഞ്ഞ് വലുതായി പഴകിയ മരത്തിനെ മണ്ണിലേക്ക് ലയിപ്പിച്ചു കളയുന്നു.എന്തൊരു അത്ഭുത പ്രതിഭാസമാണ് ആണ് പ്രകൃതിയുടെത് . തെളിമയാർന്ന നദിയുടെ കുളിർമയും യും മനോഹാരിതയും ശുദ്ധതയും കുട്ടികൾ അടുത്തറിയുകയും നദിയിലിറങ്ങി കളിക്കുകയും ചെയ്തു.വനദിനം , ജലദിനം ,എന്നിങ്ങനെ ഉള്ള ദിനാചരണങ്ങൾ കുട്ടികൾ ഏറെ മനസ്സിലാക്കാൻ സാധിച്ചു. 2018- 19 അധ്യായനവർഷത്തെ പഠനയാത്ര എ.ൽ പി യൂ.പി ക്ലാസിലെ കുട്ടികൾക്ക് വ്യത്യസ്ഥമായാണ് സംഘടിപ്പിച്ചത്. യൂ.പി ക്ലാസിലെ 55 കുുട്ടികളുമായി കന്യകുമാരി തിരുവനന്തപുരം സെക്രട്ടറിയേറ്റ്, തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, പത്മനാഭി സ്വാമി ക്ഷേത്രം, എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. കുട്ടികൾക്ക ഒരുപാട് കാര്യങ്ങൾ പഠിക്കാനും സാധിച്ചു കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വളരെ ഉപകാരപ്രദമായി.
 
6. എസ്.എസ്.ജി പ്രവർത്തനങ്ങൾ
 
7. പഠന നിലവാരം ഉയർത്താനുള്ള പ്രത്യേകപരിപാടികൾ
 
'''എൽ.എസ്.എസ് പരിശീലനം'''
 
2018-19 വർഷത്തെ എൽ.എസ്.എസ് പരിശീലനം ഡിസംബർ മാസത്തിൽ ആരംഭിച്ചു. ഓണപരീ ക്ഷയിൽ എല്ലാവിഷയത്തിനും എ ഗ്രേഡ് നേടിയവരെയാണ് തിരഞ്ഞെടുത്തത്.ഇവർക്ക് ആവശ്യമായ പഠന സഹായികൾ ലഭ്യമാക്കിയിരുന്നു. മാതാപിതാക്കൾക്കായി മീറ്റിംഗ് വിളിച്ചുചേർത്ത് എൽ.എസ്.എസിൻ്റെ പ്രാധാന്യം വിശദീകരിച്ചു.ഈ വർഷം രണ്ട് കുട്ടികൾക്കാണ് എൽ.എസ്.എസ് നേടാൻ കഴിഞ്ഞത്. ആ കുട്ടികളെ സമ്മാനങ്ങൾ നൽകി അസംബ്ലിയിൽ വച്ച് ആദരിച്ചു.ഇത് മറ്റു കുട്ടികൾക്ക് പ്രചോദനവും പ്രോത്സാഹനവും ആയി.
 
2019- വർഷത്തിൽ ഓണ പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം ആരംഭിച്ചു. മാതാപിതാക്കൾക്കായി വിളിച്ചു ചേർത്ത യോഗത്തിൽ ഇതിൻ്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളെ എപ്രകാരം സഹായിക്കാമെന്നും വിശദീകരിച്ചു. തുടക്കം മുതൽ സ്കൂളിൽ നടത്തിവന്നിരുന്ന ഡെയ്ലി ക്വിസ് ഏറെ ഉപകാരപ്ര ദമായിരുന്നു. കുട്ടികൾക്കുള്ള പഠനസഹായികൾ നൽകി. എല്ലാ ഒഴിവു ദിവസങ്ങളിലും വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം നൽകി.കൂടാതെ ക്ലാസ് ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് പ്രത്യേക പനത്തിന് സമയം കണ്ടെ ത്തി. നിരവധി പരീക്ഷകൾ നടത്തി. ഓരോ പoനനേട്ടവും കുട്ടിയിൽ ഉറപ്പിക്കുന്നതിൻ്റെ ഭാഗമായി പ്രത്യേകം പരീക്ഷകൾ നടത്തി. ഗൂഗിൾ ക്വിസ് മത്സരം കുട്ടികൾക്ക് പഠനത്തോടൊപ്പം ഒരു വിനോദവും കൂടി ആയിരുന്നു. 2019 - 20 വർഷത്തിൽ 7 എൽ.എസ്.എസ് കരസ്ഥമാക്കാൻ സാധിച്ചു.ഇതിൻ്റെ പരിശീലനത്തിൽ പങ്കെടുത്ത വർക്ക് കുറെയധികം കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും കഴിഞ്ഞു.
 
'''യു.എസ് .എസ് പരീശീലനം'''
 
✒️*യു.എസ് .എസ് സ്കോളർഷിപ്പിനു വേണ്ടിയുള്ള പരിശീലനം നമ്മുടെ വിദ്യാലായത്തിൽ എല്ലാ വർഷവും നട ത്തി വരുന്നുണ്ട്.
 
✒️*പരീക്ഷകൾ നടത്തി കഴിവുകൾ കണ്ടു പിടിച്ച് പരിശീലനത്തിനു വേണ്ടി കുട്ടികളെ തിരഞ്ഞെടുക്കുന്നു.
 
✒️* എല്ലാ ദിവസവും രാവിലെ ക്ലാസുകൾ ആരംഭിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് പരിശീലനത്തിനുള്ള കുട്ടിക ളെ സ്കൂൾളിൽ എത്തിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുന്നു. ഓരോ ദിവസവും കൃത്യമായ ടൈംടേബിൾ അനുസ രിച്ച് ഓരോ വിഷയത്തിൻ്റെയും അധ്യാപകർ വന്ന് കുട്ടികൾക്ക് പരിശീലനം നല്കുകയും ചെയ്യുന്നു
 
✒️* കൃത്യമായി പരീക്ഷകളും പ്രോത്സാഹനങ്ങളും നല്ക്കുന്നതു വഴിയായി 2018-19 വർഷത്തിൽ 6 കുട്ടികൾ നമ്മുടെ സ്കൂൾളിൽ നിന്ന് യു.എസ് .എസ് കരസ്ഥമാക്കി എന്നത് അഭിമാനകരമായ നേട്ടമാണ്. 2019 -20 വർഷത്തിൽ നമുക്ക് യു.എസ് .എസ് ലഭിച്ചില്ലെങ്കിലും 30 കുട്ടികൾക്ക് കൃത്യമായ പരിശീലനം നല്കി ഭാവിയിലും മത്സര പരീക്ഷകളിൽ പങ്കെടുക്കാൻ മാത്രം സുസജ്ജരാക്കാൻ നമുക്ക് സാധിച്ചു.
 
8. വിലയിരുത്തൽ (കുട്ടികളുടെ ഉൽപ്പന്നങ്ങൾ തുടങ്ങിയവ)
 
പഠന പ്രവർത്തനത്തിന് ഭാഗമായി ലഭിക്കുന്ന ഉൽപ്പന്നങ്ങൾ പോർട്ടഫോളിയോ ആയി ഓരോ ക്ലാസുകളിലും സൂക്ഷിക്കുകയും പ്രദർശനം നടത്തുകയും ചെയ്യുന്നു
 
അതിൻറെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് ഗ്രേഡ് നൽകുന്നു മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്ക് തുടർ പരിശീലനം നൽകുകയും അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കാണാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു ഓരോ വിഷയാടിസ്ഥാനത്തിൽ ഉം പ്രത്യേകം ഉൽപ്പന്നങ്ങൾ തയ്യാറാക്കി പ്രദർശിപ്പിക്കുന്നു{{PSchoolFrame/Pages}}
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1500927" എന്ന താളിൽനിന്ന് ശേഖരിച്ചത്