"ഗവ. ജെ ബി എസ് കുന്നുകര/പ്രളയം 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജെ ബി എസ് കുന്നുകര/പ്രളയം 2018 (മൂലരൂപം കാണുക)
12:21, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം) |
No edit summary |
||
വരി 1: | വരി 1: | ||
<big>2018 ആഗസ്റ്റ് 14 ന് കർക്കിടക മാസത്തോടനുബന്ധിച്ചുള്ള | <big>2018 ആഗസ്റ്റ് 14 ന് കർക്കിടക മാസത്തോടനുബന്ധിച്ചുള്ള ഔഷധസസ്യപ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടത്തിവരികയായിരുന്നു. ആഘോഷാരവങ്ങൾക്കിടയിൽ തുരുതുരെയായി ഫോൺകോളുകൾ വന്നുകൊണ്ടിരുന്നു. വയൽക്കര കുന്നുകര പ്രദേശത്തെ മുക്കാൽ ഭാഗവും പ്രളയം ബാധിച്ചു എന്നതായിരുന്നു. എല്ലാവരും പരിഭ്രാന്തരായി. നമ്മുടെ സ്‍കൂൾ ദുരിതായശ്വാസ ക്യാമ്പായി മാറി. വീടൊഴിയേണ്ടി വന്ന കുഞ്ഞുങ്ങളുടെ മുഖം വല്ലാത്ത വേദനയായി. പക്ഷെ സ്‍കൂളിന്റെ പ്രധാന കെട്ടിടത്തിലും വെള്ളം കയറി. തടഞ്ഞു നിർത്താനാവാത്ത പ്രവാഹത്തിൽ ഓഫീസിന്റെ മുക്കാൽ ഭാഗവും വെള്ളത്തിലായി. ഒട്ടനവധി രേഖകൾ നശിഞ്ഞുപോയി. നുറുകണക്കിനാളുകൾക്ക് ആശ്വാസ കേന്ദ്രമായി വർത്തിച്ചെങ്കിലും സ്‍കൂളിന്റെ നഷ്ടം നികത്താനാവാത്തതാണ്. വിദ്യാഗൃഹമെന്ന ഈ സ്ഥാപനത്തിലേക്ക് സുമനസ്സുകളുടെ സഹായം ഒഴുകിയെത്തി. ഒരു പ്രളയത്തിനും തകർക്കാനാകാത്ത സൗധമായി ഹൈടെക് മന്ദിരത്തിന്റെ തലയെടുപ്പുമായി പൂർവ്വാധികം ഉയർന്ന് കുന്നുകര ജെ.ബി.എസ് ഇന്നും നിലകൊള്ളുന്നു.</big> |