Jump to content
സഹായം


"സെന്റ് മേരീസ് .എൽ.പി.എസ്. എഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


................................
................................
== ചരിത്രം ==
== ചരിത്രംസ്കൂൾ ചരിത്രം ==
 
== മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ എടയ്ക്കാട്ടു വയൽ പഞ്ചായത്തിലെ 5-> വാർഡിൽ ഒലിയപ്പുറം-നടക്കാവ് ദേശീയ പാതയ്ക്ക് സമീപമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു'. 1949 ജൂൺ മാസം 6 ന് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. നാട്ടിലെ പ്രധാന കുടുംബമായ മംഗലത്ത് ശ്രീ .എം എ പൗലോസ് നൽകിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു . അമ്പാട്ടിൽ ശ്രീ .എ റ്റി ഉതുപ്പ് മാനേജർ ആയി കൊണ്ട് വിദ്യാലയം പ്രവർത്തനമാരംഭിച്ചു .300 ൽ പരം വിദ്യാർത്ഥികളും 12 ഓളം അധ്യാപകരും ഉണ്ടായിരുന്നു .ഈ വിദ്യാലയം അനേകായിരങ്ങളെ അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച ,പഠിപ്പിച്ചു കൊണ്ടേയിരിക്കുന്ന സരസ്വതീ ക്ഷേത്രമാണിത്. എഴുപ്പുറം ഗ്രാമത്തിൻ്റെ സ്വന്തമായ പാഠശാല. രാമായണ ശീലുകളുമായി ബന്ധപ്പെട്ട ധാരാളം സ്ഥലങ്ങളുള്ള എടയ്ക്കാട്ടു വയൽ പഞ്ചായത്തിലാണല്ലോ ഈ ഗ്രാമം .സീതാദേവിക്കു മുന്നിൽ മാൻവെളിപ്പെട്ട നാടായ വെളിയനാടും ,മാൻ ആടി നടന്ന പൊൽമ നാടും, മാൻ മറഞ്ഞു പോയ തിരുമറയൂരും സീതാദേവി ഇരുന്ന സീതക്കുന്നും എല്ലാം ഇതിൻ്റെ സമീപ പ്രദേശങ്ങളാണ്.കൂടാതെ ശ്രീരാമൻ അമ്പേറ്റി നിന്നിടം, അമ്പേറ്റി മലയും അതു പിന്നീട് അമ്പേലിമലയുമായി മാറി. ഈ പാഠശാലയ്ക്ക് അഭിമുഖമായാണ് ഈ മല സ്ഥിതി ചെയ്യുന്നത്.കൂടാതെ ശ്രീരാമൻ എയ്ത വേൽ പതിച്ച വേൽപതി പിന്നീട് പേപ്പതി ആയി മാറിയെന്നും പഴമക്കാർ പറയുന്നു. സ്കൂളിലേക്ക് എത്താനുള്ള പ്രധാന ബസ് സ്റ്റോപ്പാണ് പേപ്പതി.സ്കൂളിന് തൊട്ടടുത്തായി ഗ്രാമത്തിനൊന്നാകെ അനു ഗ്രഹം ചൊരിഞ്ഞ് വി.തോമാശ്ലീഹായുടെ നാമത്തിലുള്ള കുരിശുപള്ളി സ്ഥിതി ചെയ്യുന്നു.കൂടാതെ ചെറുകുന്ന് ക്ഷേത്രം, കാക്കത്തല ധർമ്മശാസ്ത ക്ഷേത്രം എന്നിവയെല്ലാം ഈ പാഠശാലയക്ക് സമീപത്ത് തന്നെയുള്ളവയാണ്. അദ്വൈത വേദാന്താ ചാര്യനായ ശ്രീ ശങ്കരാചാര്യരുടെ മാതൃ ഗൃഹമായ മേൽ പാഴൂർ മന ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു. ഇതു പോലെയുള്ള ധാരാളം മനകൾ നിറഞ്ഞതായിരുന്നു പണ്ടുകാലത്ത് ഈ പ്രദേശം.അതിലൊന്നാണ് എഴപ്പുറത്ത് മന. മറ്റെല്ലാ നാട്ടിലുമെന്നപോലെ കാലക്രമേണ ഇല്ലം നശിച്ചുപോകുകയും ചെയ്തു. എന്നാലും ആ മനയുടെ ഓർമ്മയിലിന്ന് ഈ ഗ്രാമം എഴപ്പുറം എന്നറിയപ്പെടുന്നു. ഇല്ലoഇരുന്ന ഭാഗം സ്കൂളിന് തൊട്ടടുത്താണെന്നും അവിടെയാണിപ്പോൾ മെറ്റൽ ക്രഷർ സ്ഥിതി ചെയ്യുന്നതെന്നുമാണ് പഴമക്കാർ പറയുന്നത്. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490305" എന്ന താളിൽനിന്ന് ശേഖരിച്ചത്