Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('agbsb' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
agbsb
=== കേരളപ്പിറവി ദിനത്തിൽ  പ്രൗഢഗംഭീരമായ പ്രവേശനോത്സവം ഒരുക്കി കിടങ്ങൂർ എൻഎസ്എസ് ===
[[പ്രമാണം:C2WhatsApp Image 2022-01-27 at 6.59.57 PM.jpeg|വലത്ത്‌|ചട്ടരഹിതം]]
 
 
കിടങ്ങൂർ : പത്തൊൻപത് മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേയ്ക്ക് കടന്നുവന്ന വിദ്യാർത്ഥികളെ ആവേശപൂർവ്വം വരവേറ്റ് കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ .സ്കൂൾ ജീവനക്കാരുടെയും രക്ഷകർത്താക്കളുടെ യും  നേതൃത്വത്തിൽ  ശുചിയാക്കിയ വിദ്യാലയം വിദ്യാർത്ഥികളെ സ്വീകരിക്കാനായി കമനീയമായി
 
അണിഞ്ഞൊരുങ്ങിയിരുന്നു. കുരുത്തോലകളും വർണ്ണക്കടലാസുകളും ബലൂണുകളും കൊണ്ട് മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക്  ആകാംക്ഷയോടെയും ആവേശത്തോടെയും കടന്നുവന്നകുരുന്നുകളുടെ മുഖത്ത്  വിരിഞ്ഞ സന്തോഷം ആരുടേയും മനം കുളിർപ്പിക്കുന്ന തായിരുന്നു. കേരളപ്പിറവി ദിനത്തിൽ  നാടിന്റെ തനിമ വിളിച്ചോതുന്ന ഗരുഡൻ പറവ യുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വിദ്യാർത്ഥികളെ  അധ്യാപകർ  സ്വീകരിച്ച് ക്ലാസ്സ് മുറികളിലേക്ക് ആനയിച്ചു.തെർമൽ സ്കാനർ ഉപയോഗിച്ചും  സാനിറ്റൈസർ നൽകിയും സാമൂഹിക അകലം പാലിച്ചും അതിജീവനത്തിന്റെ പ്രാഥമികപാഠങ്ങൾ പകർന്നു നൽകി കൊണ്ടാണ്  വിദ്യാർത്ഥികളെ  വിദ്യാലയാങ്കണത്തിലേയ്ക്ക് എതിരേറ്റത്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുവാൻ  കുട്ടികളെ ഓർമ്മിപ്പിക്കുന്ന  നിർദ്ദേശങ്ങൾ വിദ്യാലയത്തിൽ പലയിടത്തായി സ്ഥാപിച്ചിരുന്നു.ലോങ്ങ് ബെല്ലും പ്രാർത്ഥനാ ഗാനവും തുടർന്നു ഹെഡ്മാസ്റ്ററുടെ  സന്ദേശവും  കോവിഡ് ബോധവൽക്കരണ പ്രതിജ്ഞയും കഴിഞ്ഞ് കുട്ടികളുടെ കലാപരിപാടികളോടെ ക്ലാസുകൾ സജീവമായി .ഉച്ചഭക്ഷണത്തിന് ശേഷം 12 .30 ഓടെ രക്ഷിതാക്കളുടെ കൈകളിൽ തൂങ്ങി കുരുന്നുകൾ വീടുകളിലേക്ക് മടങ്ങി.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479947" എന്ന താളിൽനിന്ന് ശേഖരിച്ചത്