Jump to content
സഹായം

"ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 28: വരി 28:
   
   


==== സ്കൗട്ട്സ്& ഗൈഡ്സ് ====
കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ്&ഗൈഡ്സിന്റെ ഒരു ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


വിദ്യാർത്ഥികളിൽ വ്യക്തിത്വ വികസനം, നേതൃത്വപാടവം, സേവന തല്പരത, സാഹോദര്യം, രാജ്യ സ്നേഹം തുടങ്ങിയ നിരവധി സദ്ഗുണങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.


 
10 വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സ്കൗട്ട്, ഗൈഡ് വിഭാഗങ്ങളിൽ അംഗങ്ങളാകാൻ കഴിയുന്നത്. അപ്പർ പ്രൈമറി സ്കൂൾ ആയതു കാരണം 12 വയസ്സുവരെയുള്ള കുട്ടികൾ മാത്രമാണ് നമ്മുടെ യൂണിറ്റിൽ ഉള്ളത്. ചില വർഷങ്ങളിൽ മാത്രം 13 വയസ്സ് തികഞ്ഞ ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായിട്ടുണ്ട്.
 
പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, ത്രി തീയ സോപാൻ, രാജ്യ പുരസ്ക്കാർ ,രാഷ്ട്രപതി എന്നീ ഘട്ടങ്ങളായിട്ടാണ് ടെസ്റ്റുകൾ നടത്തുന്നതും. സർട്ടിഫിക്കററുകൾ നൽകുന്നതും. രാജ്യ പുരസ്കാർ ടെസ്റ്റിന്റെ മാനദണ്ധ  പ്രകാരം 13 വയസ്സ് തികഞ്ഞ ഗൈഡുകളെ രാജ്യ പുരസ്കാർ ടെസ്റ്റിന് പങ്കെടുപ്പിക്കയും വി ജക്കുകയും ബഹു കേരളഗവർണറുടെ കൈയൊപ്പോടു കൂടിയ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്തിണ്ട്.
 
2020-21,2021-22 അധ്യയനവർഷങ്ങളിൽ പ്രവർത്തനങ്ങൾ നേരിട്ട് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഓൺലൈനായി ഗൈഡിംഗ് പ്രവർത്തനങ്ങൾ നടന്നു വരുന്നു 
 
==== യോഗ ====
കുട്ടികളിൽ ഏകാഗ്രത, ഓർമ്മശക്തി, എന്നിവ വർദ്ധിപ്പിക്കുക, അതിലൂടെ മെച്ചപ്പെട്ട പഠന നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ സ്കൂളിൽ യോഗ പരിശീലനം ആരംഭിച്ചത്.
 
         ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുസ്ഥിതിക്ക് ഉതകുന്ന യോഗ ശാസ്ത്രം ഭാരതത്തിൽ ഉടലെടുത്തതാണ്. ശരീരം, ശ്വാസം, മനസ്സ് എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം കൊടുത്തു കൊണ്ട് നിത്യവും പരിശീലിക്കേണ്ട ഒന്നാണ് യോഗ. ആന്തരികവും ബാഹ്യവുമായ എല്ലാ അവയവങ്ങൾക്കും യോഗ ഉണർവേകുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ - മാനസിക പിരിമുറുക്കം, മാനസിക സമ്മർദം, വിഷാദം എന്നിവയ്ക്കെല്ലാം യോഗ പരിശീലനവും ശ്വസന വ്യായാമങ്ങളും ഒരു പരിധി വരെ പരിഹാരമാണ്.
 
           കുട്ടികളിൽ ഏകാഗ്രത, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കുന്നതു കൂടാതെ പേശീബലം കൂട്ടുകയും അമിത വണ്ണം കുറയ്ക്കുകയും ചെയ്യുന്നു. സന്തോഷത്തോടെ, ആന്തരികമായ സമാധാനത്തോടെ , താല്പര്യത്തോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിത്യേനയുള്ള യോഗ പരിശീലനം കുട്ടികളെ സഹായിക്കുന്നു
 
           2020 മാർച്ച് വരെ, ആഴ്ചയിൽ 2 ദിവസം രാവിലെ 8 മണി മുതൽ 9 മണിവരെ സ്കൂളിൽ കൃത്യമായി യോഗ പരിശീലനം നൽകി വന്നിരുന്നു. ലളിതമായ ആസനകൾ, ശ്വസന വ്യായാമങ്ങൾ, പ്രാണായാമ ,ധ്യാനം എന്നിവയായിരുന്നു പരിശീലിപ്പിച്ചിരുന്നത്. നേരിട്ട് പരിശീലനം നൽകാൻ കഴിയാത്ത ഈ സാഹചര്യത്തിൽ ഓൺലൈനിലൂടെ കുഞ്ഞുങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു
553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478321" എന്ന താളിൽനിന്ന് ശേഖരിച്ചത്