"സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട/ചരിത്രം (മൂലരൂപം കാണുക)
14:32, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1953 ജൂൺ 15ന് ഫാ.ജോസഫ് കുത്തൂർ മാനേജരായും കെ.ആർ ചെറിയാൻ ഹെഡ്മാസ്റ്റർ ആയും സെന്റ്.ജോസഫ്സ് എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.1961 ൽ യൂ.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ജോസഫീന തോമസ് ആണ് ആ ദ്യത്തെ അധ്യാപിക .രണ്ടാമത്തെയാൾ ഇല്ലിക്കൽ ടീച്ചർ എന്നറിയപ്പെടുന്ന കെ.റ്റി. കുഞ്ഞിത്തി.അടുത്തയാൾ കുമാരൻ മൂലേപ്പൊയിൽ' ഇവരൊക്കെ 1953 വർഷത്തിലുള്ള അധ്യാപകരായിരുന്നു. | ||
കള്ളിവയലിൽ ചാക്കോച്ചൻ പള്ളിക്ക് സംഭാവന ചെയ്ത സ്ഥലത്ത് പുതിയ പള്ളിക്കൂടം പണിയാൻ സ്ഥല പരിമിതി മൂലം സാധിക്കാതെ വന്നപ്പോൾ അന്നത്തെ പള്ളി പറമ്പ് വിട്ട് ഒരു സ്ഥലം അന്വോഷിച്ചപ്പോൾ അന്ന് കള്ളിവയലിൽ കുറുവച്ചന്റെ കൈവശമുള്ള സ്ഥലം അനുയോജ്യമെന്ന് കണ്ട് .തിരുവിതാംകൂറിൽ പോയി അദ്ദേഹത്തെ നേരിൽ കണ്ടു.മഹാമനസ്കനായ കുറുവ ച്ചൻ തികച്ചും സൗജന്യമായി റോഡു മുതൽ കടന്തറ പുഴ വരെയുള്ള സ്ഥലവും റോഡിനെ തിരെയുള്ള സ്ഥലവും സ്കൂളിനായി നൽകി - പറക്കൂട്ടങ്ങളും ഇഞ്ചക്കാടുകളും നിറഞ്ഞ ആ സ്ഥലം വെട്ടിത്തെളിച്ച് നിരത്തിയെടുത്ത് ബലവത്തായ ഒരു സ്കൂൾ കെട്ടിടം പണിതത് ചെമ്പനോടയിലെ അന്നത്തെ കുടിയേറ്റ ജനതയുടെ നിസ്വാർത്ഥമായ പരിശ്രമം ഒന്നുകൊണ്ടു മാ ത്രമാണ് ' കല്ലും തടിയും ഓടും തുടങ്ങി സകലവിധ നിർമ്മാണ സാമഗ്രികളും കിലോമീറ്ററുകൾ ചുമന്ന് ശ്രമദാനമായി പണിത സ്കൂൾ കെട്ടിടമാണ് 2015ൽ അമ്പതിൽപരം വർഷങ്ങൾക്കു ശേഷം പൊളിച്ചുമാറ്റി അതി മനോഹരമായ ഒരു സ്കൂൾ കെട്ടിടം മാനേജരച്ചന്റെയും തദ്ദേശവാസികളുടെയും ഉദാരമതികളുടെയും ശ്രമഫലമായി ഉയർന്നു വന്നിരിക്കുന്നത്. |