"എസ്.ജി.യു.പി കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.യു.പി കല്ലാനിക്കൽ (മൂലരൂപം കാണുക)
12:37, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→രുചികരമായ ഉച്ചഭക്ഷണം
വരി 99: | വരി 99: | ||
=== പച്ചക്കുടുക്ക === | === പച്ചക്കുടുക്ക === | ||
കൃഷിയെ അടുത്തറിഞ്ഞ്, കാർഷികപ്രവർത്തനങ്ങളിൽ താൽപര്യമുള്ളവരായി വളരാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുകയാണ് പച്ചക്കുടുക്ക പദ്ധതിയുടെ ലക്ഷ്യം. ഒപ്പം വീട്ടുവളപ്പുകളിൽ പാഴായിപ്പോവുന്ന ഫലവർഗങ്ങൾ ആവശ്യക്കാരിലെത്തിക്കുന്നതിനും വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും ഈ പദ്ധതി സഹായകമാവുന്നുണ്ട്. മികച്ച വിലയ്ക്കാണ് വിദ്യാർഥികളിൽനിന്ന് കാർഷികോൽപന്നങ്ങൾ വാങ്ങുന്നത്. | |||
പൊതുവിപണിയിൽ അത്ര സുലഭമല്ലാത്ത വാഴപ്പിണ്ടി, പൂച്ചപ്പഴം, ചെമ്മീൻപുളി, ഞാവൽ, അടതാപ്പ്, സ്റ്റാർ ഫ്രൂട്ട് എന്നിവയൊക്കെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതുമൂലം പച്ചക്കുടുക്ക, ഉപഭോക്താക്കളുടെയും മനം കവരുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ വീട്ടുവളപ്പുകളിൽനിന്നെത്തുന്ന ഇത്തരം ഉൽപന്നങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്. ആദായത്തിനായി കൃഷി ചെയ്യാത്തതും എന്നാൽ പോഷക സമ്പന്നവുമായ ഉൽപന്നങ്ങളിലൂടെ കിട്ടുന്ന മാന്യമായ വരുമാനം ഭാവിയിൽ കൃഷി ഉപജീവനമാർഗമാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുമെന്ന് കാഡ്സ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നു. അധ്വാനിച്ചു സമ്പാദിക്കുന്നതിന്റെ മഹത്വം തിരിച്ചറിയുന്ന കുട്ടികളുടെ സ്വഭാവരൂപീകരണവും ആത്മവിശ്വാസവും മെച്ചപ്പെടുമെന്നും ഇതിലൂടെ ലക്ഷ്യം വെക്കുന്നു. | |||
=== മാതൃഭൂമി സീഡ് === | === മാതൃഭൂമി സീഡ് === | ||
വരി 115: | വരി 118: | ||
=== രുചികരമായ ഉച്ചഭക്ഷണം === | === രുചികരമായ ഉച്ചഭക്ഷണം === | ||
സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമായി ഉപയോഗിച്ചുവരുന്നു. പാവൽ ,കോവൽ, വെണ്ട, വഴുതന ,പയർ, മത്തൻ ,കോളിഫ്ലവർ മുതലായ വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ ഉടനീളം കാണാൻ സാധിക്കും . കൃഷിയുടെ മേൽനോട്ടത്തിനും ഉന്നമനത്തിനു മുന്നിൽ നിൽക്കുന്നത് സ്കൂളിലെ കുട്ടികൾ തന്നെയാണ്. വിഷ രഹിത പച്ചക്കറി ഭക്ഷണത്തിന് ഭാഗമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂളിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന്റെ ഭാഗമാകുന്നു. കുട്ടികൾക്ക് രുചികരവും വൈവിദ്ധ്യമുള്ളതും പോഷക സമ്യദ്ധവുമായ ഭക്ഷണം ഒരുക്കുവാൻ മേൽനോട്ടം വഹിക്കുന്നത് ജോളി ചേച്ചിയാണ് ആണ്. | |||
=== Spoken ഇംഗ്ലീഷ് === | === Spoken ഇംഗ്ലീഷ് === |