"കാടാങ്കുനി യു പി എസ്‍/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാടാങ്കുനി യു പി എസ്‍/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:11, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}65 സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് ബ്ലോക്കുകളിലായി 19 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയൻസ്, ഗണിതം, സാമൂഹ്യ ശാസ്ത്രം, ഐ.ടി.ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )ക്ലാസുകൾ ഹൈടെക്കായി മാറിയിട്ടുണ്ട്..സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഉണ്ട്.2000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ക്ലാസ് മുറികൾ ശിശു സൗഹൃദമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്. |