Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 387: വരി 387:
|അധ്യാപകർ=15000
|അധ്യാപകർ=15000
|}
|}
=== കലാകായിക ആരോഗ്യ ഐടി പ്രവർത്തിപരിചയ മേഖലാ പ്രവർത്തനങ്ങൾ ===
കലാകായിക ആരോഗ്യ പ്രവർത്തനങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥയിലാണ് നമ്മുടെ വിദ്യാലയം. അതിന് പ്രധാന കാരണം രക്ഷകർത്താക്കളുടെ അജ്ഞതയും ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള രക്ഷകർത്താക്കളുടെ മടിയും ആണ്. ആയതിനാൽ തന്നെ കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ വളർത്തിക്കൊണ്ടുവരാൻ അവർ ശ്രമിക്കാറില്ല. കുട്ടികൾക്ക് രോഗം വന്നാൽ പോലും ആശുപത്രിയെ പലരും ആശ്രയിക്കാത്ത അവസ്ഥയാണ്. പക്ഷേ അധ്യാപകരുടേയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ബോധവൽക്കരണത്തിന്റെയും ഫലമായി ഇതിന് മാറ്റം വരുന്നുണ്ട്. ഇതിന്റെ ഫലമാണ് റൂബെല്ല വാക്സിനേഷന് 100% കൈവരിക്കാൻ കഴിഞ്ഞത് .ഈ സ്കൂളിലെയും ചുറ്റുപാടിലേയും കുട്ടികൾ മറ്റു കുട്ടികളെക്കാൾ ആരോഗ്യത്തിലും ഏറെ പിന്നിലാണ്. ഇത് മറികടക്കാൻ കലാ കായിക തൊഴിൽ അധ്യാപകരുടെ സേവനം ജി എൽ പി എസ് ചോക്കാടിന് അത്യാവശ്യമാണ്.
==== കലാപഠനം ====
* കുട്ടികളിൽ ജന്മനാ ഉള്ള വാസനകളെ തിരിച്ചറിഞ്ഞ് വേണ്ട രീതിയിൽ പ്രോത്സാഹനം നൽകുക, അവസരങ്ങൾ ഒരുക്കുക, മേളകളിൽ മികച്ച നേട്ടം കൈവരിക്കാൽ.
* ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം കലാപഠനം ഉറപ്പുവരുത്തുന്നു.
* തുടർച്ചയായ പരിശീലനത്തിന് താല്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുക്കൽ.
* കലാപഠനത്തിൽ പ്രാദേശിക വിദഗ്ധരുടെ സേവനം ഇവരുടെ സൗകര്യം അനുസരിച്ചുള്ള സമയക്രമീകരണം.
* വിദ്യാലയ പരിസരത്തെ വിവിധ കലകളിൽ പ്രാവീണ്യം നേടിയവരുടെ ലിസ്റ്റ് തയ്യാറാക്കുക അവരുടെ നേതൃത്വത്തിൽ സംഗീതം നൃത്തം കല ചിത്രകല എന്നിവയിൽ എല്ലാ കുട്ടികൾക്കും പരിശീലനം നൽകുക.
* വിവിധയിനം ശില്പശാലകൾ സ്കൂളിൽ സംഘടിപ്പിക്കുക( രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി).
* സംഗീത വിരുന്ന് സംഗീത ഉപകരണങ്ങളുടെ പ്രദർശനം പഠനം.
* പ്രതിഭകളെ കുറിച്ചുള്ള വിവരണം പ്രദർശനം (അവരുടെ ചിത്രങ്ങൾ).
* നൃത്ത പരിശീലനം.
* പ്രസംഗപരിശീലനം.
* നാടൻപാട്ട് സംഗീത വിരുന്ന് (രക്ഷിതാക്കളെ ഉൾപ്പെടുത്തി).
* ഗോത്രവർഗ കലകളെയും ആചാരങ്ങളെയും കുറിച്ചുള്ള പഠനം.
* ചിത്രരചനാ ക്യാമ്പ് (മേഖലയിലെ മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കളെ ഉൾപ്പെടുത്തി).
* പാഠഭാഗങ്ങൾ ബന്ധപ്പെടുത്തി ചിത്രരചന കഥ കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കൽ. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ മേഖലയിൽ നൂതനമായ ആവിഷ്കാരങ്ങൾ കണ്ടെത്തൽ.
* കലാപരമായ ഉപകരണങ്ങളും ആവിഷ്കാരങ്ങളും സ്കൂളിൻറെ പലസ്ഥലങ്ങളിലായി ഭംഗിയായി ചിട്ടപ്പെടുത്തി പ്രദർശിപ്പിക്കുന്നു.
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442782" എന്ന താളിൽനിന്ന് ശേഖരിച്ചത്