Jump to content
സഹായം


"ഗവ.എൽ പി എസ് വെള്ളിയേപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
}}
}}
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വെള്ളിയേപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ.പി.എസ് വെള്ളിയേപ്പള്ളി
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വെള്ളിയേപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ.പി.എസ് വെള്ളിയേപ്പള്ളി
== <big>ചരിത്രം</big> ==
കോട്ടയം ജില്ലയിലെ  മീനച്ചിൽ താലൂക്കിൽ പാലാ  ഉപജില്ലയിലെ മുത്തോലി പഞ്ചായത്തിൽ  വെള്ളിയേപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്ഗവൺമെൻറ് എൽ പി സ്കൂൾ വെള്ളിയേപ്പള്ളി. 1916 ൽ(കൊല്ലവർഷം 1091ൽ) സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
വെട്ടത്താഴത്ത്  ശ്രീ വേലായുധ കുറുപ്പ് 42 സെൻറ് സ്ഥലം സ്കൂൾ പണിയുന്നതിനായി നൽകുകയും സ്കൂളിൻറെ ആദ്യകാല മാനേജർ ആയി പ്രവർത്തിക്കുകയും ചെയ്തു.
പിന്നീട് ഈ സ്ഥലവും സ്കൂളും എൻ.എസ്.എസിന് വിട്ടുകൊടുക്കുകയും ശ്രീ മന്നത്ത് പത്മനാഭപിള്ളയുടെ  മാനേജ്മെൻറിൽ മുന്നോട്ടു പോവുകയും ചെയ്തു. ശ്രീ മന്നത്ത് പത്മനാഭപിള്ള, ശ്രീ കൈനകരി കുമാരപിള്ള എന്നിവരുടെ നിറസാന്നിധ്യം സ്കൂളിന് അനുഗ്രഹമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ൽ എൻ.എസ്.എസ് ,സ്കൂളും സ്ഥലവും അന്നത്തെ കേരള സർക്കാരിന് വിട്ടുകൊടുക്കുകയും തുടർന്ന് വെള്ളിയേപ്പള്ളി  ഗവൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. പാറേൽ സ്കൂൾ എന്നും നാട്ടുകാർ ഈ സ്കൂളിനെ വിളിക്കുന്നു.
ഇന്നത്തെ ഓഫീസ്  മുറിയുടെ നേരെ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ  അന്ന് പ്രവർത്തിച്ചിരുന്നത്.
ഈ കെട്ടിടത്തിന് തീ പിടിക്കുകയും തുടർന്ന് എം.എൽ.എ ,നാട്ടുകാർ ,മറ്റു നല്ലവരായ വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ നിലവിലുള്ള ഓടു മേഞ്ഞ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പാറയാൽ ചെരിഞ്ഞു കിടന്നിരുന്ന സ്ഥലം പിന്നീട് മണ്ണിട്ട് ഈ അവസ്ഥയിൽ ആക്കുകയും ചെയ്തു .2011ൽ എസ് .എസ്. എ. ഫണ്ട് ഉപയോഗിച്ച് ഓഫീസ്  മുറി പണിതു.30 കുട്ടികളുമായി ആരംഭിച്ച സ്കൂൾ പിന്നീട് 150ൽ പരം കുട്ടികൾ പഠിക്കുന്ന സ്കൂൾ ആയി മാറി. മുൻ മുഖ്യമന്ത്രി ഇ കെ നായനാർ സ്കൂളിൽ വന്നിരുന്നു എന്നത് സ്മരണാർഹമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439875" എന്ന താളിൽനിന്ന് ശേഖരിച്ചത്