Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('JUNIOR REDCROSS' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
JUNIOR REDCROSS
ജൂനിയർ റെഡ്ക്രോസ്  N.S.S. ഗേൾസ് ഹൈസ്കൂൾ കരുവാറ്റ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് (C level )കുട്ടികൾക്കായി 21/1/22ൽ  ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.
 
സ്കൂൾ ഹാളിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ സെമിനാർ ബഹുമാന്യയായ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനിതാ. എസ്.നായർ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ പങ്കെടുത്ത യൂണിറ്റ് കൗൺസിലർ ശ്രീമതി.എസ്. മായ സ്വാഗതം ചെയ്തു. തുടർന്ന് സെമിനാർ നയിക്കാൻ എത്തിയ ബഹുമാനപ്പെട്ട സിവിൽ എക്സൈസ് ഓഫീസർ ശ്രീ ജി ജയകൃഷ്ണൻ സാറിനെ കുട്ടികൾക്ക് സഹർഷം പരിചയപ്പെടുത്തുകയും, സ്വാഗതം ചെയ്യുകയും, ക്ലാസ്സ് എടുക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു.
 
പേഴ്സണാലിറ്റി എന്ന വാക്കിന്റെ ഉത്ഭവം മുതൽ അതിനു ജീവിതത്തിൽ ഉള്ള വിജയത്തിന്റെ ആഴത്തെ കുറിച്ച് വരെ അദ്ദേഹം തുടക്കത്തിൽ പറഞ്ഞു. ലക്ഷ്യബോധം ജീവിതത്തിന്റെ അനിവാര്യമായ ഘടകമാണ്  ഇതുമായി ബന്ധപ്പെട്ട് അനേക കാര്യങ്ങൾ അദ്ദേഹം കുട്ടികളിലേക്ക് എത്തിച്ചു കൊടുത്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികളുമായി നിരവധി വിഷയങ്ങളെക്കുറിച്ച് സംവദിക്കാൻ കഴിഞ്ഞതിൽ കൃതാർത്ഥനായി സാറും മനസ്സുനിറഞ്ഞ് കുട്ടികളും മടങ്ങിയത് ഈ സെമിനാറിന്റെ എടുത്തുപറയേണ്ട പ്രത്യേകതയായിരുന്നു.
 
സമൂഹത്തെ സേവിക്കാൻ ആയി ജീവിതം മാറ്റിവെക്കണമെന്ന് സന്ദേശം ജൂനിയർ റെഡ് ക്രോസ്സിനെ അതിന്റെ പൂർണതയിലേക്ക് നയിക്കട്ടെ.
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439113" എന്ന താളിൽനിന്ന് ശേഖരിച്ചത്