2019-20 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:48, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 20222020-21
('{| class="wikitable" !ഡ്യൂട്ടി !അധ്യാപകർ |- |ഹെഡ് മാസ്റ്റർ |ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(2020-21) |
||
വരി 77: | വരി 77: | ||
ജൂലൈ 19 വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായനാവാരമായി ആചരിച്ചു പി.എൻ പണിക്കർ അനുസ്മരണ വായനാ മത്സരം,പ്രസംഗ മത്സരം,പതിപ്പ് നിർമ്മാണം,കൈയ്യെഴുത്ത് മാസിക നിർമ്മാണം,ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി.വായനാ വാരത്തിനെ്റ ഭാഗമായി ക്ലാസ്മുറികളിൽ വായനമൂല ആരംഭിച്ചു.ലൈബ്രറി പുസ്തകങ്ങൾ വിതരണം നടത്തി. വിജയികൾക് സമ്മാനങ്ങൾ നൽകി. | ജൂലൈ 19 വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായനാവാരമായി ആചരിച്ചു പി.എൻ പണിക്കർ അനുസ്മരണ വായനാ മത്സരം,പ്രസംഗ മത്സരം,പതിപ്പ് നിർമ്മാണം,കൈയ്യെഴുത്ത് മാസിക നിർമ്മാണം,ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി.വായനാ വാരത്തിനെ്റ ഭാഗമായി ക്ലാസ്മുറികളിൽ വായനമൂല ആരംഭിച്ചു.ലൈബ്രറി പുസ്തകങ്ങൾ വിതരണം നടത്തി. വിജയികൾക് സമ്മാനങ്ങൾ നൽകി. | ||
'''സ്കൂൾ പാർലിമെന്റ് തെരഞെടുപ്പ്''' | |||
ജൂലൈ 19 സ്കൂൾ പാർലമെന്റ് തെരഞെടുപ്പ് നടന്നു.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെ്റ സഹായത്തോടെ എല്ലാ കുട്ടികളും വോട്ട് ചെയ്യതു.17/07/19 ന് നാമനിർദ്ദേശപത്രിക സമർപ്പണം,തുടർന്ന് പ്രചാരണ എന്നിങ്ങനെ ആയിരുന്നു തെരഞെടുപ്പിന് പിന്നിലുള്ള പ്രവർത്തനങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ.ആന്റണി കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണം നടത്തി അന്തിമ പട്ടിക പ്രസിദ്ദീകരിച്ചു.ജൂലൈ 19- തിയ്യതി കുട്ടികൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.ഉച്ചക്ക് ശേഷം ഫലം പ്രഖ്യ)പിച്ചു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് കു.അബിന ശിവാനന്ദൻ,ജനറൽ ക്യാപ്ററനായി മാസ്ററർ ജോയൽ ബിജു,സാഹിത്യസമാജം സെക്രട്ടറിയായി നിയ മരിയ ജോസ് എന്നിവർ തെരഞെടുക്കപെട്ടു. | |||
'''സ്കൂൾ തല പ്രവർത്തി പരിജയമേള''' | |||
സ്കൂൾ തല പ്രവർത്തി പരിജയമേള 17/ 7/ 19 ന് നടന്നു.വിദ്യാർത്ഥികൾ എല്ലാവരും അവരുടെ കഴിവുകൾ പ്രകടിപ്പികുന്നതിനുള്ള വേദി ആക്കി ഇതിനെ മാറ്റി. കടലാസ്, കാർബോഡ്, തുണി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ,കളിപ്പാട്ടങ്ങൾ, പഠന ഉപകരണങ്ങൾ എന്നിവയെല്ലാം നിർമ്മിക്കുകയും അതിന്റെ പ്രദർശനം നടത്തുകയും െചെയ്തു. അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കക്കുo ഈ പ്രവർത്തി പരിചയ മേള ഒരു അവസരമായി മാറി. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ എന്നിവർ നേതൃത്യം നൽകി. | |||
'''സഞ്ചരിക്കുന്ന പുസ്തക ജാലകം''' | |||
സഞ്ചരിക്കുന്ന പുസ്തക ലൈബ്രറി | |||
ഓരോ വിദ്യാർത്ഥിയും പുസ്തകങ്ങൾ വായിക്കാൻ തങ്ങളുടെ അഭിരുചി വളർത്തിയെടുക്കുക എന്നത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഓരോ വിദ്യാർത്ഥിക്കും ആവശ്യത്തിന് സമയമെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ വായിക്കാൻമുള്ള അവസരമാന്ന് സഞ്ചരിക്കുന്ന പുസ്തക ജാലകം എന്ന പ്രവർത്തനത്തിലൂടെ ലഭിക്കുന്നത്. അറിവുകൾ നേടാന്തം, അഭിരുചി രൂപപ്പെടുത്താനും, വിവിധേ മേഖലകൾ പരിചയപ്പെടാനുമൊക്കെ ഈ പുസ്തക ജാലകം സഹായിക്കുന്നു. വായിച്ചേ ശേഷം കുട്ടികൾ പുസ്തകങ്ങൾ തിരികെ ആ കുട്ടകളിൽ തന്നെ നിക്ഷേപിക്കുന്നു. ഓരോ ആഴ്ച ഓരോ ക്ലാസ്സ് മുറികളിലേക്ക് അവ സഞ്ചരിക്കും. നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. | |||
'''ഹിരോഷിമ നാഗസാക്കി ദിനാചരണം''' | |||
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സ്കൂൾ തലത്തിൽ ആചരിച്ചു. ലോക സമാധാനം ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. വർഷങ്ങൾ കടന്നുപോയിട്ടും ഇന്നും രാജ്യങ്ങൾ തമ്മിലുള്ള പോർ വിളികൾ തുടരുകയാണ്. ഈ വർഷം കുട്ടിക്ൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ടൗണിലേക്ക് സമാധാന റാലി നടത്തുകയും ചെയ്തു. യുദ്ധം മനുഷ്യരിൽ ഉണ്ടാകുന്ന വിപത്തിനെ കുറിച്ച് പുനർ ചിന്തിക്കാനും കുട്ടികൾക്ക് ഈ ദിനാചരണം ഒരു അവസരമായി മാറി. കുട്ടികൾക്ക് പരസ്പരവും രാജ്യങ്ങൾ തമ്മിലും സമാധാനവും സഹിഷ്ണുതയും പാലിക്കണമെന്നും ബോധ്യപ്പെട്ടു. നമ്മുടെ നാടിനെയും സമൂഹത്തെയും കെട്ടിപ്പടുക്കുവാൻ നാം ഓരോരുത്തരും യത്നിക്കണമെന്നും ഈ ദിനാചരണം ഓർമിപ്പിക്കുന്നു | |||
'''നല്ല നാളേക്കായ്, ഒരു കൈത്താങ്ങ്''' | |||
കുട്ടികൾ പ്രകൃതിയോട് ചേർന്ന് വളരുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടിയും സ്കൂളിൽ വിവിധ ഭാഗങ്ങളിൽ മരതൈകൾ നട്ടു. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ മരതൈകൾ സ്കൂൾ പരിസരത്തും, റോഡിന്റെ അരിക്കിലും നട്ടു. പ്രകൃതിയെ നമ്മൾ സംരക്ഷിച്ചാൽ അവ നമ്മെയും സംരക്ഷിക്കും എന്ന് ബോധ്യെപെടാനും കുട്ടികൾക്ക് ഒരു അവസരമായി മാറി. കുട്ടികൾക്ക് തന്നെ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ മരതൈകൾ സംരക്ഷിക്കാനും, പരിപാലിക്കാനുമുള്ള ഉത്തരവാദിത്വവും നൽകി. കാർബൺ ന്യൂട്രൽ കേരളം എന്ന ആശയത്തിലേക്കുള്ള ഒരു ചെറിയ ചുവട് വയ്പ്പായി മാറി | |||
'''പൈദിനം (ജൂലൈ 22)''' | |||
പൈ എന്ന സ്ഥിര സംഖ്യയുടെ വിലയായ 3.14 നെ്റ സ്മരണാർത്ഥം ജൂലൈ മാസം 22-ന് ഗണിത ശാസ്ത്ര ക്ലബിനെ്റ ആഭിമുഖ്യത്തിൽ പൈദിനമായി ആചരിച്ചു.അന്നേദിവസം രാവിലെ ഗണിത അസംബ്ലി നടത്തി.ഇതിൽ ഗണിത പാട്ട്,ഗണിത പ്രതിക്ഞ,ഗണിത പദ്യം,ഗണിത ചിന്ത എന്നിവ ഉൾപെടുത്തിയിരുന്നു.തുടർന്ന് ഗണിത നിർമ്മിതിയും പ്രദർശനവും.മികച്ചവ തെരഞെടുത്തു,ഗണിത ക്വിസ് നടത്തി വിജയികളെ തീരുമാനിച്ചു. | |||
'''ജൂലൈ 21 ചാന്ദ്ര ദിനം''' | |||
ജൂലൈ 21 ഞായറാഴ്ച ആയതുകൊണ്ട് ജൂലൈ 23 ചൊവ്വാഴ്ച ചാന്ദ്ര ദിനം ആഘോഷിച്ചു. കുട്ടികൾക്കായി സ്കൂൾ തലത്തിൽ ചാന്ദ്രദിന ക്വിസ് നടത്തപ്പെട്ടു. കുട്ടികൾക്ക് ശാസ്ത്രേത്തേടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാനും ചാന്ദ്രദിനത്തിൽ പ്രദർശിപ്പിച്ച വീഡിയോകൾ സഹായകമായി. അറിവും അതോടൊപ്പം കൗതുകവും ഉണർത്താനും ഈ ദിനാചരണം സഹായകരമായി. വാന നിരീക്ഷണം നടത്തുന്ന രീതി സയൻസ് അധ്യാപിക റാണി ടീച്ചർ കുട്ടികൾക്ക് പകർന്ന് നൽകി. ശാസ്ത്ര അഭിരുചി കുട്ടികളിൽ ജനിപ്പിക്കാനും അവ വളർത്തിയെടുക്കാനും ഒരു തുടക്കമായി ചാന്ദ്രദിനാചരണ പരിപാടികൾ. | |||
'''മാനസിക ആരോഗ്യ വികസന സെമിനാർ''' | |||
ജൂലൈ 27ന് കുട്ടികളുടെ മാനസിക ആരോഗ്യത്തെകുറിച്ചും വൈകല്യങ്ങളെകുറിച്ചും ശ്രീ.ബെന്നി വെട്ടിക്കലിനെ്റ നേത്യത്വത്തിൽ എല്ലാ രക്ഷിതാക്കളെ ഉൾപെടുത്തികൊണ്ട് സെമിനാർ സംഘടിപ്പിച്ചു.അത് എല്ലാ അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ ഉപകാരപ്രദമാരുന്നു. കുട്ടികളുടെ പഠനമികവും മാനസിക ശാരീരിക വികസനവും ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനം നടത്തിയത്. സെമിനാറിന് സ്കൂൾ മാനേജർ ഫാ ചാണ്ടി പുന്നക്കാട്ട് ഉത്ക്കടണം ചെയ്തു മുഖ പ്രസംഗം നടത്തി. നല്ല മാനസികരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലൂടെ ഒരു സമൂഹത്തെ തന്നെയാണ് നാം കെട്ടിപ്പടുക്കുന്നത്. | |||
'''സ്കൌട്ട്''' | |||
2019-20 അധ്യയന വർഷം ശ്രീ.ഷാജി എ.റ്റി ,ശ്രീമതി.അൻസ ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൌട്ടിന് തുടക്കം കുറിച്ചു. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരൻമാർ. ഇത്തരം ഉത്തരവാദിത്വമുള്ള പൗരൻമാരെ വാർത്തെടുക്കാനും സ്കൂൾ തലത്തിലുള്ള സ്കാ്കൗട്ട് സഹായകമാകും. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിലും പങ്കാളികളാകാനും, നേതൃത്വം നൽകാനും അതോടൊപ്പം മറ്റു കുട്ടികൾക്ക് നല്ല മാതൃകയാകാനും സ്കൗട്ട് അംഗങ്ങൾക്ക് ആശംസകൾ നേരുന്നു | |||
'''ജെ ആർ സി''' | |||
ശ്രീമതി.ജോയിസി ജോർജ്,ജെയ്മോൾ തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തപെടുന്നു. ലോക സമാധാനവും അതോടൊപ്പം ശുശ്രൂഷ മനോഭാവവും ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ വികസിപ്പിച്ച് വളർത്തിയെടുക്കാൻ ജെ ആർ.സി േപേലുള്ള സംഘടന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരു അവസരമായി മാറുന്നു. ഇത്തരം സംരഭം തുടർന്ന് കെണ്ടുപോകാൻ സെന്റ് തോമസ് കുടുംബത്തിനും നേതൃത്വം നൽകുന്നവർക്കും സാധിക്കുന്നു. | |||
'''സ്വാതന്ത്രദിനം''' | |||
ആഗസ്റ്റ് 15 സ്വാതന്ത്രദിനം ആഘോഷിച്ചു.ഹൈസ്കൂൾ,ഹയർ സെക്കണ്ടറിയും യു.പി യും സംയുക്തമായി പതാക ഉയർത്തി. പതാക വന്ദനം നടത്തി ബഹു.സ്കൂൾ മാനേജർ ചാണ്ടി പുന്നക്കാട്ട് സ്വാതന്ത്ര ദിന സന്ദേശം നൽകി. ഈ വർഷത്തെ പ്രളയ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ സ്വാതന്ത്യദിനാഘോഷം മറ്റ് പരിപാടികൾ ഒഴിവാക്കി ലളിതമായി ആചരിച്ചു. | |||
'''ഭാഷാമരം''' | |||
വിവിധ ഭാഷകൾ പഠിക്കാൻ ഒരു ഭാഷാ മരം | |||
വിവിധ ഭാഷകളിൽ അറിവ് നേടുകയെന്നത് കുട്ടികൾക്ക് അത്യാവശ്യമാണെങ്കിലും, അത് വ്യത്യസ്തമായ രീതിയിലൂടെ കുട്ടികൾക്ക് മുന്നിൽ എത്തിക്കുന്ന പ്രവർത്തനമാണ് ഭാഷാമരം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലെ എഴുത്തുകാരെയും അവരുടെ രചനകളെയും പുസ്തകങ്ങൾ, വാക്കുകൾ എന്നിവയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഇത്തരം വാക്കുകൾ എഴുതി സ്കൂൾ മുറ്റത്തെ മരത്തിൽ തൂക്കിയിടുന്നതിലൂടെ കുട്ടികൾക്ക് അവ വായിക്കാനും പരിചയപ്പെടാനും അവസരം ലഭിക്കുന്നു. | |||
'''ലാപ്ടോപ്പ് വിതരണം''' | |||
വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിനെറ് ഭാഗമായി 2019-20 അധ്യയന വർഷത്തിൽ സ്കൂളിൽ അനുവദിച്ച ലാപ്പ് ടോപ്പ് വിതരണം ബഹു.ബിജു മരോട്ടിമൂട്ടിൽ നടത്തി. ആഗസ്റ്റ് 30 പി.റ്റി.എ എക്സികുട്ടീവ് അംഗങ്ങളോടൊപ്പം എൈ.സി.റ്റി പരിശീലനവും നടത്തി. ഈ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ അധ്യാപകരുടെയും PTA അംഗങ്ങളുടെയും നേതൃത്വത്തിൽ മറ്റുള്ള മാതാപിതാക്കൾക്കും അടിസ്ഥാന ഐ ടി പരിശീലനം നൽകാനും തീരുമാനമായി. ഇത് കുട്ടികൾക്കും ഉപകാരപ്പെടും എന്ന തിരിച്ചറിവിെന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. | |||
'''ഓണാഘോഷം''' | |||
ഓണാഘോഷം 02/ O9 /19 ന് നടത്തി,അന്നേദിവസം ഹൌസ് അടിസ്ഥാനത്തിൽ പൂക്കള മത്സരം നടത്തി കൂടാതെ ഡിജിറ്റൽ പൂക്കള മത്സരവും സംഘടിപ്പിച്ചു എൽപി.യു.പി കുട്ടികൾക്കായി വെവ്വേറെ ധാരാളം മത്സര ഇനങ്ങൾ നടത്തി. ചാക്കിൽ ചാട്ടം,ബോംബിംഗ് ദി സിറ്റി,വാലുപറിക്കൽ,ബലൂൺ പൊട്ടിക്കൽ,മിഠായി പെറുക്കൽ എന്നിവ ഏതാനും ചില മത്സര ഇനങ്ങൾ ആയിരുന്നു.ഓണാഘോഷ സമാപനമായി ബഹു.ചാണ്ടി പുന്നക്കാട്ട് ആശംസകളർപ്പിച്ച സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.തുടർന്ന് ഓണസദ്യയും പായസ വിതരണവും ഉണ്ടായിരുന്നു. | |||
'''നല്ലപാഠം''' | |||
പാവപെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നല്ലപാഠ പ്രവർത്തകർ ആരംഭിച്ച സംരഭമാണ് എനെ്റ കട ഇതിനെ്റ ഉദ്ഘാടനെ ബഹുമാനപെട്ട ബത്തേരി എ ഇ ഒ നിർവഹിച്ചു.ഈ കടയിലേക്ക് പഠനോപകരണങ്ങൾ സംഭാവനയായി നൽകുന്നത് കുട്ടികളും രക്ഷിതാക്കളുമാണ്.പാവപെട്ടകുട്ടികൾക്ക് പണം കൊടുക്കാതെ ഈ കടയിൽ ചെന്നാൽ ആവശ്യം വേണ്ട പഠന ഉപകരണങ്ങൾ എടുക്കാവുന്നതാണ്. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പരസ്യമായ സഹായകൾ സ്വീകരിക്കുന്നതിന്റെ മാനസിക വിഷമങ്ങൾ ഒഴിവാക്കി പഠനത്തിൽ മുന്നേറാൻ സഹായിക്കുക എന്നതായിരുന്നു എന്റെ കടയുടെ ലക്ഷ്യം. ജന്മദിനത്തിലും വീട്ടിലെ മറ്റ് ആയോഷങ്ങളിലും എന്റെ കടയിലേക്ക് പഠനോപകരങ്ങങ്ങൾ നൽകുന്ന ശീലം കുട്ടികളിൽ വളർത്തി എടുക്കാൻ സാധിക്കുന്നു. സ്കൂളിലെ കുട്ടികേളേടൊപ്പം അവരുടെ മാതാപിതക്കളും മറ്റ് സംഘടനക്കും ഇതിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ സ്പോൺസർ ചെയ്യുന്നു. | |||
'''സ്കൂൾ കലോത്സവം''' | |||
സെപ്റംവംബർ 26, 27 തിയ്യതികളിൽ സ്കൂൾ തല കലോത്സവം നടത്തി.വീറും വാശിയുമേറിയ മത്സരങ്ങളിൽ എല്ലാകുട്ടികളും ഓരോ ഹൌസുകളും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.കലോത്സവം ഉദ്ഘാടനം ചെയ്യതത് പുൽപ്പള്ളിയുടെ സുപ്രസിദ്ധ സാഹിത്യകാരനായിരുന്ന ശ്രീ.ജോസ് പഴൂക്കാരനാണ്,ശ്രീ.ബിജു മാത്യു സ്വാഗതം,ആശംസകൾ പി .റ്റി. എ വൈസ് പ്രസിഡന്റ് ശ്രി.ശിവാന്ദൻ,സാഹിത്യസമാജ സെക്രട്ടറി നിയ മരിയ ജോസ് എന്നിവർ നടത്തി.ശ്രീമതി. ജോയസി ജോർജ് നന്ദിയർപ്പിച്ചു. ഫോക് ഡാൻസ്, ലളിതഗാനം, കവിതാ പാരായണം, പ്രസംഗം, രചനാ മൽസരങ്ങൾ, ഒപ്പന, മൈം, നാടകം, തിരുവാതിര, സംഘനൃത്തം തുടങ്ങി വിവിധ മൽസരങ്ങൾ നടത്തപ്പെട്ടു. കുട്ടികൾ 4 ഹൗസ് അടിസ്ഥാനത്തിലാണ് കലാമൽസരങ്ങളിൽ ഏറെ വാശിയോടെ പങ്കെടുത്തത്. കുട്ടികളിലുള്ള സർഗവാസനകൾ പുറത്തെടുക്കാനും, അവ മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാൻ മുള്ള അവസരമായിരുന്നു കലാ മൽസരങ്ങൾ. | |||
'''ഗാന്ധി ജയന്തി''' | |||
നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധിയുടെ ജന്മദിന വാർഷികമായ ഗാന്ധി ജയന്തി ദിനത്തിൽ' ഗാന്ധി' എന്ന ചിത്രം കുട്ടികൾക്ക് ക്ലാസ്സുകളിൽ കാണിച്ച് കൊണ്ടായിരുന്നു. ബാപ്പുജിയെ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. അതോടൊപ്പം ശുചിത്വ പ്രവർത്തനങ്ങളും അന്നേ ദിവസം നടത്തപ്പെട്ടു. സ്കൂളും, പരിസരവും റോഡിന്റെ ഭാഗങ്ങളും കുട്ടികളും അധ്യാപകരും ചേർന്ന് അന്ന് വൃത്തിയാക്കുകയും ജൈവ-അജൈവ മാലിന്യങ്ങൾ വെവ്വേറെ വേർതിരിക്കുകയും ചെയ്തു. 'സ്വദേശിവത്കരണം' എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾ നിർമ്മിച്ച തുണി സഞ്ചികളും അന്ന് വിതരണം ചെയ്തു. ഖാദി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും ദിനാചരണം കുട്ടികൾക്ക് പ്രചോദനമായി. | |||
'''ഇംഗ്ലീഷ് മാഗസിൻ പ്രകാശനം''' | |||
പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. മികച്ച മാഗസിനായി 'The Wonders of the Earth' തിരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു മാത്യു, സീനിയർ അസിസ്റ്റന്റ് റാണി പി.സി , സിസ്റ്റ്ർ റ്റിൽസി SABS എന്നിവർ സമ്മാനങ്ങൾ വിതരണം െചെയ്തു. 'The Voice of the Earth' , Green book എന്നിവ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
'''നമുക്കും പരിചയപ്പെടും Post office''' | |||
കുട്ടികൾ പോസ്റ്റ് ഓഫീസു പരിചയപ്പെടുന്നു | |||
ആധുനിക കാലഘട്ടത്തിൽ മൊബൈലും കമ്പ്യൂട്ടറുമെല്ലാം കുട്ടികളുടെ കൂട്ടുകാരായി മാറുമ്പോൾ ഒരു കാലഘട്ടത്തിന്റെ തന്നെ ഏക ആശ്രയമായിരുന്ന തപാൽ ഓഫിസ് എന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ അവസരം ലഭിച്ചു. ലോക തപാൽ ദിനത്തിൽ സ്കൂളിന്റെ ഏറ്റവും അടുത്ത് തന്നെയുള്ള Post office സന്ദർശിക്കുകയും അവിടുത്തെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് തപാൽ ഓഫീസ് പ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകുകയും ചെയ്തു. കുട്ടികൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇലൻഡ്, പോസ്റ്റ് കാർഡ് എന്നിവ നേരിട്ട് കണ്ട് മനസ്സിലാക്കാനും സാധിച്ചു. കുട്ടികൾ അവരുടെ പ്രിയപ്പെട്ടവർക്ക് 50 പോസ്റ്റ് കാർഡുകൾ അയക്കുകയും ചെയ്തു. | |||
'''എന്റെ പച്ചക്കറിത്തോട്ടം''' | |||
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണം ആരംഭിച്ചു. പച്ചക്കറി വിളകളുടെ കൃഷിയിൽ പങ്കാളികളാകാനും അതിലൂടെ കൃഷിയെ കൂടുതൽ അടുത്തറിയാനും ഒരു അവസരമായി മാറി. ജൈവപച്ചക്കറി കൃഷിയിലൂടെ വിളെവെടുക്കുന്ന ഉൽപ്പന്നങ്ങൾ രണ്ട് ആഴ്ചയിലൊരിക്കൽ നടക്കുന്ന Little market എന്ന സംരഭത്തിലൂടെ സ്ക്കൂളിൽ തന്നെ കുട്ടികൾ വിൽപ്പന നടത്തുന്നു. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ തോമസ്, സിജ വർഗീസ്, ഷാജി എ.റ്റി, പാഠം കോർഡിനേറ്റർമാരായ ആന്റണി മങ്കടപ്ര, ധന്യ സഖറിയാസ് എന്നിവർ നേതൃത്വം നൽകി. | |||
'''SKYLARK 2019''' | |||
2019 - 20 വർഷെത്തെ കായിക മാമാങ്കത്തിന് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുനക്കാട്ട് ഒക്ടോബർ 9-ന് തിരി തെളിയിച്ചു. ആവേശോജ്ജ്വലമായ ഈ കായിക മാമാങ്കം കുട്ടികളുടെ മാർച്ച് പാസ്റ്റോടു കൂടി ആരംഭിച്ചു. 4 ഹൗസുകളിലായി കുട്ടികൾ ജനറൽ ക്യാപ്ററ്റൻമാരുടെ നേതൃത്വത്തിൽ അണിനിരന്നു. മുളളൻകൊല്ലി ടൗണിലേക്ക് കുട്ടികൾ ദീപശിഖ പ്രയാണവും നടത്തി. തുടർന്ന് സ്കൂൾ ജനറൽ ക്യാപ്റ്റൻ ജോയൽ ജോൺ ബിജു പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. LP മിനി, കിഡീസ്, സബ് - ജൂനിയർ വിഭാഗങ്ങളിൽ കുട്ടികൾ ഏറെ വീറും വാശിയോടും കൂടെ മൽസരിച്ചു. Skylark 2019-ൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. കായിക മേളയുടെ കോർഡിനേറ്റർമാരായ സോണിയ ടീച്ചർ, ക്ലിസീന ടീച്ചർ എന്നിവർ മികച്ച നേതൃത്വം നൽകി കായിക മേള ആർത്തുല്ലാസത്തിന്റെ ദിനങ്ങളാക്കി. | |||
'''പലഹാര മേള''' | |||
പലഹാര മേള എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ ബിനിഷ രതീഷ് ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ സംഘടിപ്പിച്ച പലഹാര മേളയിൽ നിന്ന്... ഓരോ കുട്ടികളും തങ്ങളുടെ വീടുകളിൽ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കി തങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ച്ചതിലൂടെ സ്നേഹവും അതോടൊപ്പം തങ്ങളുടെ പ്രവർത്തിയിലൂടെ പാഠഭാഗങ്ങൾ പഠിക്കാനും ഒരു അവസരമായി മാറി. | |||
'''പ്രവൃത്തി പരിചയം- സബ്-ജില്ലയിൽ തിളക്കമാർന്ന വിജയം''' | |||
2019 -20 അധ്യയന വർഷം ബത്തേരി ഉപജില്ല ഗണിത-പ്രവൃത്തിപരിചയ മേളയിൽ നമ്മുടെ സ്കൂൾ അഭിമാനാാർഹമായ വിജയം കൈവരിച്ചു. ഒക്ടോബർ 16-ന് കലൂർ വച്ച് നടന്ന LP,UP വിഭാഗം പ്രവൃത്തി പരിചയ മേളയിലും, ഗണിത ശാസ്ത്ര മേളയിലും മികവാർന്ന പ്രകടനം കാഴ്ച വയ്ക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു. LP UP വിഭാഗത്തിൽ പ്രവൃത്തിപരിചയ മേളയിൽ 10 ഇനങ്ങളിൽ വീതം മൽസരിച്ച് മികച്ച സ്ഥാനങ്ങളും, ഗ്രേഡുകളും കരസ്ഥമാക്കി. എൽ.പി വിഭാഗം ഒന്നാം സ്ഥാനവും, UP വിഭാഗം കുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സെന്റ് തോമസ് സ്കൂളിന്റെ അഭിമാനപാത്രങ്ങളായി. ഗണിത മേളയിൽ UP വിഭാഗത്തിൽ 5 ഇനങ്ങളിലും LP വിഭാഗത്തിൽ 4 ഇനങ്ങളിലും കുട്ടികൾ മൽസരിച്ച് LP റണ്ണേർഴ്സ് അപ്പും, UP വിഭാഗം മൂന്നാം സ്ഥാനവും നേടി. വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും, ഒപ്പം നിന്ന് അവരെ വളർത്തിയെടുക്കുന്ന അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ...... | |||
'''കേരളപ്പിറവി ദിനം''' | |||
ഭാഷ അടിസ്ഥാനത്തിൽ രൂപപ്പെട്ട സംസ്ഥാനം ആയതു കൊണ്ട് തന്നെ ഭാഷക്കും ഏറെ പ്രധാന്യമുള്ള ദിനമാണ് നവംബർ1. കേരളപ്പിറവി ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. മലയാള ഭാഷയെ ആസ്പദമാക്കി കുട്ടികൾക്ക് അന്നേ ദിവസം ക്വിസ് മൽസരം ഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. അന്നേ ദിവസം നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബിജു മാത്യുസാർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു മലയാള ഭാഷയുമായി ബന്ധെപെട്ട ഒട്ടനേകം ചിത്രങ്ങളും പേരുകളും സ്കൂളിലെ ഭാഷാ മരത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മാതൃഭാഷയോടുള്ള സ്നേഹവും ബഹുമാനവും കുട്ടികളിൽ വളർത്തിയെടുക്കാനും ഇത് സഹായകമായി. | |||
'''ഒരു നാടിന്റെ ഒരുമ- സബ്-ജില്ല കായിക മാമാങ്കം'''' | |||
മുള്ളൻകൊല്ലിയുടെ മണ്ണിലേക്ക്, കായികപ്രേമികളുടെ ഹൃദയത്തിലേക്ക് വീണ്ടുെമൊരു കായിക മാമാങ്കം... ബത്തേരി ഉപജില്ല കായികേ മേള നവംബർ 4,5,23 തിയതികളിലായി നടത്തെപെട്ടു. മഴ മൂലം ദിനങ്ങൾ മാറി മാറി നിശ്ചചയിച്ച് ഒട്ടും ശോഭ കുറയാതെ മുള്ളൻകൊല്ലി പ്രദേശത്തിന്റെ തന്നെ ഒരു ഉൽസവമായിത്തീർന്നു. ജനപങ്കാളിത്തം കൊണ്ടും കായിക പ്രതിഭകളുടെ അത്യുജ്വല പ്രകടനം കൊണ്ടും മികച്ച ദിനങ്ങളായിത്തീർന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ ജനങ്ങളിൽ ജില്ലാതല മൽസരങ്ങൾ നടക്കുന്നതിനാൽ 4,5 തിയതികളിൽ മേൽ പ്രസ്താവിച്ച ഇനങ്ങളിലെ മൽസരങ്ങൾ മാത്രമേ നടന്നുള്ളൂ. LP,UP വിഭാഗം കുട്ടികളുടെ കായിക മൽസരങ്ങൾ ഒട്ടും ആവേശം ചോരാതെത്തന്നെ Nov 23ാം തിയതി നടത്തപ്പെട്ടു | |||
'''ശിശുദിനാഘോഷം- Nov 14''' | |||
സെന്റ് തോമസ് എ.യു.പി സ്കൂളിൽ ശിശുദിനം മികച്ച രീതിയിൽ ആഘോഷിച്ചു. അന്നേ ദിവസം കുട്ടികൾ നേതൃത്വം നൽകിയ കലാപരിപാടികൾ നടന്നു. ആക്ഷൻ സോങ്ങ്, മൈം, വിവിധയിനം നൃത്തനൃത്ത്യങ്ങൾ, പ്രസംഗം, ഗ്രൂപ്പ് സോങ്ങ് എന്നീ വർണ ചാരുതയാർന്ന വിവിധ പരിപാടികളാൽ മനോഹരമായിരുന്നു ശിശുദിനം. പൊതുപരിപാടിയിൽ സ്കൂൾ ലീഡർ അബിന ശിവാനന്ദൻ അധ്യക്ഷയായിരുന്നു. ഉച്ചക്ക് കുട്ടികൾക്കെല്ലാം രുചികരമായ പാൽപ്പായസം വിതരണം ചെയ്തു. | |||
'''പ്രദേശത്തെ പ്രതിഭകളെ ആദരിക്കൽ''' | |||
പ്രദേശെത്തെ പ്രതിഭകളെ കണ്ടെത്തി ആദരിക്കേണ്ടതിന്റെ ഭാഗമായി വിവിധേ മേഖലകളിൽ തങ്കളുടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ കണ്ടെത്തി ആദരിച്ചു. ഇരുപ്പൂട് കോളനിയിലെ രാജൻ വൈദ്യർ(വൈദ്യശാസ്ത്രം), രാഷ്ട്രീയ പൊതുപ്രവർത്തകനായിരുന്ന K. C Joseph കടുപ്പിൽ, പൊതുപ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച K. U മത്തായി കാട്ടിയിൽ എന്നിവരെ അവരുടെ വീടുകൾ സന്ദർശിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ആദരിച്ചു. അവരുടെ അനുഭവങ്ങൾ കുട്ടികൾക്കും ഏറെ പ്രചോദനം നൽകി. ഏറെ അറിവും പ്രധാനം ചെയ്യാൻ ഈ ചടങ്ങിലൂടെ സാധിച്ചു. | |||
'''പ്രഥമ ശുശ്രൂഷ -ബോധവത്കരണ ക്ലാസ്''' | |||
Nov 28-ന് പാടിച്ചിറ ഹെൽത്ത് സെന്ററിലെ നഴ്സുമാർ കുട്ടികൾക്ക് പ്രഥമ ശുശ്രൂഷെയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. അതോടൊപ്പം തന്നെ പാമ്പ് കടിയേറ്റാൽ കുട്ടികൾ എന്തെല്ലാം ശ്രദ്ധിക്കണെമെന്നും കുട്ടികൾക്കും ക്ലാസുകൾ നൽകി. ഈ ക്ലാസിലൂടെ കുട്ടികൾക്ക് അവരുടെ ഭയം അകറ്റാനും സാധിച്ചു. | |||
'''വസ്ത്ര ബാങ്ക്''' | |||
കുട്ടികളിൽ നിന്നും, രക്ഷിതാക്കളിൽ നിന്നും മറ്റു നാട്ടുകാരിൽ നിന്നും േശേഖരിക്കുന്ന പഴയതും പുതിയതുമായ വസ്ത്രങ്ങൾ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വസ്ത്ര ബാങ്കിൽ ക്രമീകരിച്ച് വെച്ചിരിക്കുന്നു. അർഹരായ കുട്ടികൾക്ക് അധ്യാപകരുടെ അനുവാദേത്തേടെ വസ്ത്ര ബാങ്കിൽ നിന്ന് തങ്ങൾക്കാവശ്യമായ വസ്ത്രങ്ങൾ തിരെഞ്ഞെടുക്കുവാൻ സാധിക്കുന്നു എന്നതാണ് വസ്ത്ര ബാങ്കിന്റെ സവിശേഷത. പരസഹായം എന്ന നന്മ വളർത്താൻ വേണ്ടിയും ആവശ്യത്തിൽ കൂടുതലുള്ള വസ്തുക്കൾ മറ്റുള്ളവരുമായി പങ്കു വയ്ക്കക്കാനുമുള്ള മനോഭാവം കുട്ടികളിൽ വളർത്താനുള്ള അവസരമായി മാറുന്നു. | |||
'''എന്റെ''' '''മരം, എന്റെ കൂട്ടുകാരൻ''' | |||
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും സ്വന്തം വീടുകളിേലേക്കും, സ്കൂൾ പരിസരത്തും നിലനിറുത്തുുന്നതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മരതൈകൾ വിതരണം െചെയ്തു. തങ്ങൾ നടുന്ന ഓരോ മരത്തെയും സ്വന്തം കൂട്ടുകാരായി കണ്ട് അവയെ സംരക്ഷിക്കുന്നതിന് ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. നമ്മുടെ പ്രകൃതിയെ നമ്മൾ തന്നെയാണ് കെട്ടിപടുക്കുന്നത് എന്ന തിരിച്ചറിവും കുട്ടികൾക്ക് ഉണ്ടായി. പച്ചപ്പിന്റെ കരുതലിനായി യത്നിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കുമൊപ്പം പൊതു ജനങ്ങളും പങ്കുകാരായി. | |||
'''ക്രിസ്തുമസ് ആഘോഷം''' | |||
2019-ലെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 20-ന് നടത്തപ്പെട്ടു. ലോകെമെങ്ങും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുതക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കരോൾ ഗാന മത്സരം, ക്രിസ്തുമസ് ഡാൻസ്, സ്കിറ്റ്, നിശ്ചല ദൃശ്യാവിഷ്ക്കാരം, അധ്യാപകരുടെ കരോൾ ഗാനം എന്നിവയും നടത്തപ്പെട്ടു. അന്നേ ദിവസം നടന്ന ടൗൺ ചുറ്റിയുള്ള ക്രിസ്തുമസ് പപ്പയുടെയും സംഘത്തിന്റെയും കരോൾ ഏറെ ശ്രദ്ധ ആകർഷിച്ചു. ക്രിസ്തുമസിന്റെ സന്ദേശം ജനങ്ങളിേലേക്ക് എത്തിക്കാനും അത് സഹായകരമായി. | |||
'''വരവേൽക്കാം 2020''' | |||
2020 വർഷത്തെ വരവേൽക്കാനായി സ്കൂളും നാടുമെല്ലാം ഒരുങ്ങി. പുതുവർഷ പുലരിയിൽ അസംബ്ലിയോടു കൂടി ദിനാചരണം ആരംഭിച്ചു. പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നേ മേളയിൽ കുട്ടികൾ എല്ലാവരും പ്ലാസ്റ്റിക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിജ്ഞ ഏറ്റ് ചൊല്ലി.പുതുവർഷ ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വെച്ച് സ്വമേധയ സന്ദേശം നൽകിയ കുട്ടികളെ ഹെഡ് മാസ്റ്റർ പ്രത്യേകം അഭിനന്ദിച്ചു. കുട്ടികൾക്കെല്ലാവർക്കും മധുരം നൽകി പുതുവർഷത്തിന്റെ സന്തോഷം പങ്കിട്ടു. | |||
'''ലഹരി-വിമുക്ത ബോധവത്കരണം''' | |||
ജനുവരി 7-ന് സെന്റ് തോമസ് എ.യു.പി സ്കൂളിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസ്സ് നടത്തപ്പെട്ടു. മുള്ളൻകൊല്ലി | |||
'''രക്തസാക്ഷിത്വ''' '''ദിനാചരണം''' | |||
നിർമ്മലമായ സ്നേഹത്താൽ നേടാൻ സാധിക്കാത്തതായി ഒന്നുമിെലെ വന്ന് നമ്മെ പഠിപ്പിച്ച ബാപ്പുജിയുടെ രക്തസാക്ഷിത്വ ദിനം സെന്റ് തോമസ് സ്കൂളിൽ അനുസ്മരിച്ചു. അന്നേ ദിവസം സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ഗാന്ധി സ്മരണകളും അവരുടെ വാക്കുകളും പങ്കു വയ്ച്ചു .മറ്റ് കുട്ടികൾക്ക് ബാപ്പുജിയുടെ അഹിംസെയെയും, ഗാന്ധിയൻ തത്യങ്ങെളെയും അനുസ്മരിക്കാനും അവസരം ലഭിച്ചു. | |||
തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജു മാത്യു സാർ തന്റെ ഗാന്ധി സ്മരണ ചിന്തകൾ പങ്കു വയ്ച്ചു. അഹിംസ, മൂർച്ചയുള്ള വാക്കുകളേക്കാൾ മൂർച്ചയുള്ളതാക്കി ഒരു സാമ്രാജ്യത്തിന്റെ തന്നെ കരാളമായ െൈകകളിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചുക്കാൻ സഹായകമായി എന്ന് കുട്ടികളെ അനുസ്മരിപ്പിച്ചു. തുടർന്ന് പ്രധമാധ്യാപകനും, സ്കൂൾ ലീഡർ അബിന, മറ്റ് അധ്യാപകർ എന്നിവർ ഗാന്ധിയുടെ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പ്പാർച്ചന നടത്തി. | |||
'''ഗോത്രോത്സവം - 2020''' | |||
വേഷം കൊണ്ടും ഭാഷ കൊണ്ടും ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും തനതു സ്വത്വം നിലനിർത്തുകയും പാരമ്പര്യ ജീവിത രീതികൾ പിന്തുടരുകയും ചെയ്യുന്ന ഗോത്ര വിഭാഗങ്ങളാണ് ആദിവാസികൾ. പാരമ്പര്യമായി പിന്തുടർന്ന് പോരുന്ന ആചാരങ്ങളും അനുഷ്ഠനങ്ങളും സംസ്കാരവും ഭാഷവും ഇനി ഒരു അതിജീവനത്തിന് അസാധ്യമാകുംവിധം മൃതപ്രായമായിരിക്കുന്നു. ഇതിൽ പ്രധാനെ പെട്ടതാണ് ആദിവാസി ഭാഷയും കലകളും . കലയിലും സാഹിത്യത്തിലും സംസ്കാരത്തിലുമെല്ലാം തനിമയും സമ്പന്നതയും സൂക്ഷിക്കുന്ന ഗോത്രവിഭാഗങളുടെ കലാപ്രകടനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ചതാണ് ഗോത്രോത്സസവം 2020. സെന്റ് തോമസ് എ.യു.പി സ്കൂൾ തുടർച്ചയായ രണ്ടാം വർഷമാണ് ഈ ഗോത്ര ഉൽസവം സംഘടിപ്പിക്കുന്നത്. | |||
മണ്ണിന്റെ മണമുള്ള ചരിത്ര സ്മരണകൾ ഉറങ്ങുന്ന മുള്ളൻകൊല്ലിയുടെ ഹൃദയത്തുടിപ്പാണ് ഈ ഉൽസവം. എന്നും എക്കാലത്തും ഗോത്രവിഭാഗം കുട്ടികളോടും അവരുടെ കലകളോടും പ്രത്യേക താൽപര്യം കാണിക്കുന്ന അധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയാണ് സെന്റ് തോമസ് എ.പി സ്കൂൾ എന്ന കുടുംബം. ഈ കോളനികളിൽ നിന്ന് കുട്ടികളെ സ്കൂളിലേക്ക് എത്തിക്കാൻ പ്രത്യേക ജീപ്പ് സർവ്വീസ് നടത്തുന്ന ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാം പുരോഗതിക്കായി നിരവധി പരിപാടികൾ തുടർന്ന് പോരുന്ന കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിനായി ക്ലാസ്സ് കഴിഞ്ഞ ശേഷം അക്ഷര ക്ലാസ്റ്റ് നടത്തിവരുന്ന സ്കൂൾ റേഡിയോയിലൂടെ ഗോത്രവിഭാഗം കുട്ടികളുടെ കലാപ്രകടനങ്ങൾ അവതിരിപ്പിക്കാനും അവസരം നൽകുന്ന ഇതോടൊപ്പം ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ ബുക്ക്, പേന, പെൻസിൽ തുടങ്ങിയ പഠനോപകരണങ്ങളും, യൂണിഫോം, മറ്റ് വസ്ത്രങ്ങൾ എന്നിവയും തികച്ച് സൗജന്യമായി നൽകിവരുന്ന | |||
'''ലിറ്റിൽ''' '''മാർക്കറ്റ്''' | |||
സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി വിപണന മേള മാസത്തിലൊരിക്കൽ നടത്തിവരുന്നു. കുട്ടികൾ സ്കൂളിലെ പച്ചക്കറി േതാട്ടത്തിൽ വിളയിെച്ചെടുത്ത പച്ചക്കറികളും വീട്ടിലെ പച്ചക്കറിേ േതാട്ടത്തിൽ നിർമ്മിച്ച പച്ചക്കറികളും സ്കൂളിലെ പച്ചക്കറി ചന്തയിൽ വിൽപ്പനയ്ക്കക്ക് ഒരുക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ വർഗ്ഗീസ് മുരിയൻ കാവിൽ നിർവ്വഹിച്ചു. ജൈവ കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുക , ആരോഗ്യകരമായ വിഷരഹിത പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുക, രാസവളങ്ങളും, രാസകീടനാശിനികളും ഉപേക്ഷിക്കുക, സമ്പാദ്യശീലം വളർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. | |||
'''പഠനോത്സവം - 2020''' | |||
സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2019 -20 വർഷത്തെ പഠനോത്സവം 2020 ഫെബ്രുവരി 25-ന് സ്കൂൾ തലത്തിൽ നടത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലം കുട്ടികൾ വിവിധ വിഷയങ്ങളിൽ േനേടിയ അറിവുകളും അതിലെ മികവുകളും മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു പഠനോത്സസവ വിവിധ തലങ്ങളിലായിട്ടാണ് ഈ ഉത്സവം നടന്നത് - ക്ലാസ്സ് തലം, സ്കൂൾ തലം, സാമൂഹിക തലം. ഈ മികവിന്റെ ഉൽസവ ആഘോഷങ്ങൾക്ക് SRG കൺവീനർമാരായ സ്മിത തോമസ്, സോണിയ സജി എന്നിവർ മികച്ച നേതൃത്വം നൽകി. എല്ലാ പഠന വിഷയങ്ങളിലുമുള്ള തങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു. എൽ.പി, യുപി വിഭാഗങ്ങളിലായി എല്ലാ ക്ലാസ്സുകളിലേയും മുഴുവൻ കുട്ടികൾക്കും ഇതിൽ പങ്കാളികളാക്കാൻ സാധിച്ചു. എല്ലാ വിധ മുന്നൊരുക്കങ്ങൾക്കും കുട്ടിക്ൾ തന്നെ നേതൃത്വം നൽകിയതിനാൽ അവർക്ക് തന്നെ ഇതൊരു പുത്തൻ അനുഭവമായിരുന്നു. സംസ്കൃതം, ഉർദു, ഹിന്ദി തുടങ്ങിയ വിഷയങ്ങൾ അടക്കമാണ് കുട്ടികൾ പഠന മികവുകൾ അവതരിപ്പിച്ചത്. കവിതാവിഷ്കാരം, നാടകം, നൃത്തരൂപങ്ങൾ, ഗണിത തിരുവാതിര, കവിതകൾ, മൈം, ലഘു അവതരണങ്ങൾ എന്നിവയടക്കം ഏറ്റവും മികച്ച രീതിയിൽ ഈ വർഷത്തെ പഠന പ്രവർത്തനങ്ങൾ ഉപസംഹരിക്കാൻ സാധിച്ചു. | |||
'''ജാഗ്രതയോടെ വൈറസിനെ നേരിടാം''' | |||
ലോകെമെമ്പാടുമുള്ള രാജ്യങ്ങളിൽ മഹാമാരിയായ കൊറോണ വൈറസിനെ നേരിടുന്ന പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന ഗവൺമെന്റിനൊപ്പം ചേർന്ന് നമ്മുടെ വിദ്യാലയവും ഈ പേരാട്ടത്തിൽ പങ്കാളികളാക്കുന്നു. കുട്ടികളുടെ അധ്യയനത്തിന് അവധി നൽകി ജാഗ്രതയോടെ, വ്യക്തിത്വ ശുചിത്വം പാലിച്ചു കൊണ്ട് ഈ പ്രത്യേക സാഹചര്യത്തെ നേരിടാൻ വേണ്ട മുൻകരുതൽ നടപടികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ട് 2019 -20 വർഷത്തെ അക്കാദിക പ്രവർത്തനങ്ങൾക്ക് തിരശീല വീണു. | |||
യാത്രാമംഗളങ്ങൾ പ്രിയ അധ്യാപികക്ക്. സെന്റ് തോമസ് എ.യു.പി സ്കൂളിൽ നിന്നും കണിയാരം എ.ൽ.പി സ്കൂളിലേക്ക് പ്രൊമോഷൻ കിട്ടി ഹെഡ്മിസ്ട്രസ് ആയി പോകുന്ന ഞങ്ങളുടെ പ്രിയ ജെയ്മോൾ ടീച്ചർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പുതിയ കർമമേഖലയിൽ കൂടുതൽ ശോഭിക്കാനും മികച്ച നേതൃത്വം നൽകാനും സാധിക്കട്ടെ എന്നും ആശംസിക്കുന്നു. ഞങ്ങളുടെ പ്രിയ അധ്യാപികയായ ജെയ്മോൾ ടീച്ചർക്ക് സെന്റ് തോമസ് കുംഭത്തിന്റെ യാത്രാമംഗളങ്ങൾ. പുതിയ കർമ്മ മേഖലയിൽ കൂടുതൽ ശോഭിക്കാനും, മികച്ച നേതൃത്വം നൽകാനും സാധിക്കട്ടെ. | |||
* | * |