"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ചരിത്രം (മൂലരൂപം കാണുക)
23:48, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''[[ചരിത്രം]]''' == | |||
ശങ്കര വിലാസം ഗവൺമെന്റ് ഹൈസ്കൂൾ, ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം അൻപത്തിരണ്ട് വർഷങ്ങളാകുന്നു. ഇതിന്റെ തുടക്കം തൊട്ട് ഇന്നേവരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നു. ഈ ശ്രമം കുറ്റമറ്റതാണെന്ന് അഭിമാനിക്കുന്നില്ല. ധാരാളം പോരായ്മകൾ വന്നു കൂടിയിട്ടുണ്ട്. പ്രാധാന്യമുള്ള പല സംഭവങ്ങളും തീയതികളും ശ്രദ്ധിക്കപ്പെടാതെ ഇരിക്കാൻ സാധ്യതകളുമുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിവതും ശ്രമിച്ചിട്ടുണ്ട്. ഈ ചരിത്ര ശേഖരണത്തിന് സഹായിച്ച ശ്രീവിലാസത്തിൽ ശ്രീ രാമക്കുറുപ്പിനെയും, കൈതക്കാട്ട് ശ്രീ ചന്ദ്രശേഖരക്കുറുപ്പിനയും, | |||
അരിമംഗലത്ത് വടക്കേതിൽ ശ്രീ വറുഗീസിനെയും മറ്റും ഈ അവസരത്തിൽ സ്നേഹപൂർവ്വം സ്മരിക്കട്ടെ. സ്കൂൾ റിക്കാർഡുകൾ പരിശോധിക്കുന്നതിനും ആവശ്യമായ തീയതികൾ കുറിച്ചെടുക്കുന്നതിനും അനുമതി തന്ന ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററോടും ഇക്കാര്യത്തിൽ ആത്മാർത്ഥമായി സഹായിച്ച സ്കൂൾ സ്റ്റാഫുകളോടും എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തി കൊള്ളട്ടെ. | |||
ശ്രീ ചന്ദ്രശേഖരകുറുപ്പ് ഇവർ മൂന്നു പേരും ചേർന്ന് ഒരു ഹൈസ്കൂളിനുവേണ്ടിയുള്ളശ്രമങ്ങൾ ആരംഭിച്ചു പഴയത് പോലെ തന്നെ ജനങ്ങളുടെ സഹകരണ അഭ്യർത്ഥിക്കുകയും സ്കൂൾ അപ് ഗ്രേയിഡ് ചെയ്യേണ്ടത്തിന്റെ ആവശ്യകഥ ചൂണ്ടികാട്ടുകയും ചെയ്തു. നാട്ടുകാരുടെ ഇടയിൽ നിന്നും വീണ്ടും ഒരു കമ്മറ്റി രൂപവത്കരിക്കപ്പെട്ടു. യൂ. പി സ്കൂൾ അപ്-ഗ്രേഡിംഗ് കമ്മറ്റിയിലെ അംഗങ്ങൾ തന്നെയാണ് ഏറെക്കുറെ ഈ കമ്മറ്റിയിലും ഉണ്ടായിരുന്നത്.അവർ ഒത്തുചേർന്ന് പുതിയ സ്കൂളിനുവേണ്ടി പ്രവർത്തനങ്ങൾ ആരംഭിച്ചു . തുടക്കത്തിൽ ഡിപ്പാർട്ടു മെന്റ് മേധാവികളിൽ നിന്നും അനുകൂലമല്ലാത്ത നിലപാടാണ് ഉണ്ടായിരുന്നതെങ്കിലും ഈ തൃമൂർത്തികളുടെ കഠിന യജ്ഞാത്താൽ ഒരു ഹൈസ്കൂളിനു വേണ്ടി അനുമതി ബന്ധപ്പെട്ടവരിൽ നിന്നും നേടിയെടുക്കുകതന്നെചെയ്തു. ഈ അനുമതി നേടുന്നതിൽ ഈ മൂന്നു കുറുപ്പ് സാറുമ്മാരും നടത്തിയ ശ്രമം ശ്ലാഘനീയമാണ്! സംശയമില്ല.നാട്ടുകാരെ സംഘടിപ്പിക്കുന്നതിനുംപണപ്പിരിവുനടത്തുന്നതിനും സ്കൂൾ കെട്ടിടത്തിന് ആവശ്യമായ തടി,കല്ല് തുടങ്ങിയവ ശേഖരിക്കുന്നതിനും നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽഒരാളായിരുന്നു അരിമംഗലാത്തുവടക്കതിൽ ശ്രീ വറുഗീസ്.അദ്ദേത്തടൊപ്പം നിന്ന് പ്രവർത്തിച്ച എല്ലാവരുടെയും പേരുകൾ പ്രസ്താവനയോഗ്യമാണെങ്കിലും വിസ്താരഭയത്താൽ ഞാൻ അതിനു മുതിരുന്നില്ല. | |||
ഹൈസ്കൂളിന്റെ ഉദ്ഘാടനം | |||
1969 ജൂൺ മാസത്തിൽ ഹൈസ്കൂൾഉദ്ഘാടനം | |||
ചെയ്യപ്പെട്ടു.അന്നത്തെ മാവേലിക്കര D.E.O ശ്രീമതി ഷണ്മുഖ അമ്മാൾ ആണ് ഉദ്ഘാടനംനിർവഹിച്ചത്. ആ നിമിഷത്തിൽ, ശ്രീ കേശവക്കുറുപ്പിന്റെ ആത്മാവ് തന്റെ സ്വപ്നങ്ങളിൽ ഒന്ന് സാക്ഷത്കരിച്ചു എന്നതിൽ നിർവൃതി അടഞ്ഞിട്ടുണ്ടാകണം!ഇന്ന് ഹൈസ്കൂൾ ക്ലാസ്സുകൾ നടക്കുന്ന മെയിൻ കെട്ടിടം ഗവണ്മെന്റിൽ നിന്ന് പണി തീർത്തു തരികയും അതിൽ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു അസൗകര്യങ്ങൾ വളരെ അധികം ഉണ്ടായിരുന്നിട്ട് കൂടിയും ബോധനം ക്രമമായി ഇവിടെ നടന്നു വന്നു. മാന്നാർ നാട്ടുകാരനായ ശ്രീഎസ് പരമേശ്വരൻപിള്ള ഹെഡ്മാസ്റ്ററായി വരുന്നതുവരയും പത്മനാഭകുറുപ്പ് സാർ ഈ സ്കൂളിന്റെ ചാർജവഹിക്കുകയും പ്രവർത്തനത്തിനുവേണ്ട നേതൃത്വം നൽകുകയും ചെയ്തു. | |||
ശ്രീ കേശവക്കുറുപ്പിന്റെ ഫോട്ടോ സ്ഥാപനം | |||
പുത്തൻ വീട്ടിൽ ശ്രീ. കേശവക്കുറുപ്പിന്റെ ഒരു പൂർണമായ ചിത്രം സ്കൂളിൽസ്ഥാപിക്കണം എന്ന് ആഗ്രഹംനാട്ടുകാരിൽ ജനിക്കുകയും അതിനുവേണ്ട | |||
ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു.വർണ്ണ ശബളമായ ഒരു ചടങ്ങൊട് കൂടിയാണ് ഈ കൃത്യം നിർവഹിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ജന്മഗ്രഹത്തിൽ നിന്നും ആഘോഷസമന്നിതം താലപ്പൊലി, ഗജവീരൻ, വാദ്ധ്യമേളം തുടങ്ങിയവയോട് കൂടി ചിത്രം സ്കൂളിലേക്ക് കൊണ്ടു വരികയും സ്കൂളിൽ സ്ഥാപിക്കുകയുംചെയ്തു.അന്നത്തെ ബഹു.വിദ്യുച്ചക്തി വകുപ്പു മന്ത്രി ശ്രീ. എം.എൽ. ഗോവിന്ദൻ നായരാണ് ഈ ചിത്ര സ്ഥാപനകർമം നിർവഹിച്ചത്.ഈ ചടങ്ങ് വിപുലമാക്കുന്നതിനു വേണ്ടി പഴയ സ്കൂൾ അപ് ഗ്രേഡിംഗ് കമ്മറ്റി തന്നെ ആത്മാർഥമായി യത്നിക്കുകയും,നാട്ടുകാർ മൊത്തമായി തങ്ങളുടെ ഉദ്ധാരകന്റെ ചിത്ര സ്ഥാപന ചടങ്ങിൽ പങ്കുകൊള്ളു കയും ചെയ്തു. ഇത്രയും നിരപകിട്ടേറിയ ഒരു ചടങ്ങ് തണ്ടാനുവിളയിൽ ഇതിനുമുൻപ് ഉണ്ടായിട്ടില്ല എന്നാണ് ജന സംസാരം | |||
പുരാണപ്രസിദ്ധമായ പന്തളം പട്ടണം പട്ടണത്തിനു തെക്കുമാറി കുരമ്പാലയ്കും കുടശ്ശനാടിനും ഇടയിൽ സഹൃദ തുടർച്ചയെന്നോണം ഒരു മലയോര ഗ്രാമം തണ്ടാനുവിള . ഇരുപതാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ ഉം പരിഷ്കാരം വളരെ ഒന്നും കടന്നു ചെന്നിട്ടില്ലാത്ത ശാന്തസുന്ദരമായ ഗ്രാമം ! ഈ ഗ്രാമത്തിൻറെ ഏതാണ്ട് ഹൃദയഭാഗത്തായി തലയുയർത്തിനിൽക്കുന്ന സരസ്വതി ക്ഷേത്രം ; ഗവൺമെൻറ് ശങ്കര വിലാസം ഹൈസ്കൂൾ സ്കൂൾ തെക്ക് പടിഞ്ഞാറ് ഏലമല കിഴക്കു എഴുതി രുളിമല തെക്കുകിഴക്ക് തട്ടത്തിമല തെക്ക് പടിഞ്ഞാറ് കൈതക്കോട്ട് മല ഈ മലകൾ മത്സരിച്ച് തലപൊക്കി സ്ഥാനം സ്ഥാപിച്ച് ഽപൗഢി ഉറപ്പിക്കാൻ ശ്രമിക്കുന്നതുപോലെ പോലെ തോന്നും വടക്കേ ഭാഗം താരതമ്യേന താഴ്ന്ന പ്രദേശമാണ് ആണ് അവിടെ ഒലികളിലൂട ഒഴുകുന്ന ജലധാരയുടെ നേർത്ത സംഗീതം ഈ നാലു മലകളുടെയും ഇടയിൽ ഒരു കോട്ടയുടെ ഉള്ളിൽ എന്നപോലെ ഒതുങ്ങി കഴിയുന്ന ഈ സ്കൂൾ രൂപം കൊണ്ടിട്ട് ഇന്നേക്ക് 75 വർഷം തികയുന്നു | |||
ഈ സ്കൂളിൻറെ സ്ഥാപകൻ | |||
ഈ സ്കൂളിൻറെ ചരിത്രം പരിശോധിക്കുമ്പോൾ ഇപ്പോൾ ഇതിൻറെ സ്ഥാപനത്തിനും വളർച്ചയ്ക്കും വേണ്ടി ആത്മാർത്ഥമായി സഹായിക്കുകയും യത്നിക്കുകയും ചെയ്ത ഒരു മനുഷ്യസ്നേഹിയെ കണ്ടെത്താൻ കഴിയുന്നു അദ്ദേഹമാണ് ആണ് പുത്തൻവീട്ടിൽ ശ്രീ കേശവ കുറുപ്പ് . അദ്ദേഹത്തിൻറെ ജീവചരിത്രം ഏറെക്കുറെ ഈ സ്കൂളിനെയും ചരിത്രമാണ് ആണ് തൻറെ അവസാനശ്വാസം വരെയും ഈ സ്കൂളിൻറെ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി ആശ്രാന്തം പരിശ്രമിച്ച ത്യാഗവര്യനായ ആ കർമ്മ ധീരൻ ശ്വാശ്വത സ്മരണയ്ക്ക് മുൻപിൽ ഒരുപിടി കണ്ണുനീർ പൂക്കൾ കൾ അർപ്പിക്കുവാൻ ഈ അവസരം ഉപയോഗിക്കട്ടെ | |||
ശ്രീ കേശവ കുറുപ്പ് ഉദ്യോഗം രാജിവെക്കുന്നു | |||
പുത്തൻവീട്ടിൽ ശ്രീ കേശവ കുറുപ്പ് വിദ്യാഭ്യാസാനന്തരം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഒരു ഫോറസ്റ്റർ ആയി ജോലി നോക്കി കൊണ്ടിരിക്കുകയായിരുന്നു നല്ല നിലയും വിലയും ഉള്ള ഉദ്യോഗം സാമ്പത്തികമായ ഉയർച്ചയ്ക്ക് അനുയോജ്യമായ ജോലി പക്ഷേ കൊടും കാടിനുള്ളിൽ മനുഷ്യ ജീവിതത്തെ പറ്റി ധാരാളം കേൾക്കുകയും അനുഭവിച്ചറിയുകയും ചെയ്ത ആ മനുഷ്യസ്നേഹി വനത്തിനുള്ളിൽ ആദിവാസികൾ നയിക്കുന്ന ദുരിതപൂർണ്ണമായ ജീവിതത്തിൽ മനംനൊന്ത് വേദനിക്കുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു എന്നാൽ ഔദ്യോഗിക രംഗത്തെ തിരക്കിട്ട ഉത്തരവാദിത്വങ്ങൾ കു മുൻപിൽ കർത്തവ്യ നിരതരായ ആയിരുന്നതുകൊണ്ട് തൻറെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനുള്ള സമയം കണ്ടെത്താനാവാതെ അതിനുള്ള അവസരവും കാത്ത് വൈമനസ്യം തോടെ ആണെങ്കിലും അദ്ദേഹം തൻറെ ഉദ്യോഗ ജീവിതം തുടർന്നു അങ്ങനെ ഇരിക്കുകയാണ് ആണ് ആകസ്മികമായി തൻറെ എൻറെ പിതാവിന് അസുഖം കൂടുതലാണെന്ന എന്ന് അദ്ദേഹം അറിയുന്നത് പിതാവിൻറെ രോഗ ശൈലിയിലേക്ക് ഓടിയെത്തിയ ആ ഽപിതൃ സ്നേഹി തൻറെ അച്ഛൻറെ ശുശ്രൂഷയിൽ രാപകലനൃ , ത്യാഗസന്നദ്ധത യോടെ സഹകരിച്ചു തൻറെ ഭാവി ജീവിതത്തെ പറ്റി തെല്ലും ആശങ്ക വിചാരിക്കാതെ, വ്യാകുലപ്പെടാതെ സാമ്പത്തികമായി ആയി നല്ല വരുമാനവും അന്തസ്സുള്ള തൻറെ ഫോറസ്റ്റ് ജോലി അദ്ദേഹം രാജിവെക്കുകയും അച്ഛൻറെ ശുശ്രൂഷയിൽ ഇതിൽ മുഴുവനായ് സമയവും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു . |