"ഗവ. എച്ച് എസ് മേപ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് മേപ്പാടി/ചരിത്രം (മൂലരൂപം കാണുക)
22:37, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022.
(ചെ.)No edit summary |
(.) |
||
വരി 1: | വരി 1: | ||
[https://www.facebook.com/100072096781057/videos/281958163455572/ ചരിത്രത്തിന്റെ ഡോക്യുമെന്ററി വീഡിയോ]{{PHSSchoolFrame/Pages}} | [https://www.facebook.com/100072096781057/videos/281958163455572/ ചരിത്രത്തിന്റെ ഡോക്യുമെന്ററി വീഡിയോ] | ||
മേപ്പാടി '. കോളനി വാഴ്ചയുടെ ബാക്കിപത്രം. പേര് സൂചിപ്പിക്കുന്നതു പോലെ പാടിജീവിതത്തിൻ്റെ ദുരിതത്തിൻ്റെ ഗതകാല ചിത്രം. ഒരുകാലത്ത് കങ്കാണിമാരുടെ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഒരു ജനവിഭാഗം. തേയിലത്തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും ഏലത്തോട്ടങ്ങളിലും തങ്ങളുടെ സ്വപ്നങ്ങൾ അടിയറവ് വച്ചവർ. തൊഴിൽ തേടിയുള്ള അലച്ചിലിൽ അത്താണി കണ്ടെത്തിയവർ. | |||
മറ്റൊരുവിഭാഗം ഗോത്രവർഗക്കാർ. അന്നന്നത്തെ അപ്പം തേടിയുള്ള യാത്ര. സ്വപ്നങ്ങളുടെ നിറച്ചാർത്ത് ഇല്ലാത്തവർ. അവരുടെ മക്കൾക്കും അതുകൊണ്ടുതന്നെ വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലായിരുന്നു. പരമ്പരാഗത തൊഴിലിനപ്പുറം മറ്റൊരാഗ്രഹമുദിച്ചില്ല. എങ്കിലും പ്രദേശത്തെ ചില പുരോഗമനചിന്താഗതിക്കാർ മാറിചിന്തിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ താണ്ടുന്നതിൻ്റെ വൈഷമ്യം അവർ തിരിച്ചറിഞ്ഞു. പ്രദേശത്തിൻ്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് അതൊരുവലിയ കാരണമായിരുന്നു. അതിനൊരുപശാന്തി എന്ന നിലയ്ക്കാണ് മേപ്പാടി ഗവണ്മൻ്റ് ഹൈസ്ക്കൂൾ ബീജാവാപം ചെയ്തത്. 1962 ജൂൺ മാസത്തിൽ മേപ്പാടിയുടെ ഹൃദയഭാഗത്തായി, ഇന്നും നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന കോസ്മോപൊളിറ്റൻ ക്ലബ്ബിൽ മേപ്പാടിയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ ഹരിശ്രീ കുറിച്ചു. തുടർന്ന് സ്വന്തമായി ഒരു സ്ഥലം അന്വേഷിച്ചുള്ള യാത്ര എത്തിച്ചേർന്നത് ഇന്ന് സ്കൂൾ നിൽക്കുന്ന പ്രദേശത്താണ്. 1964 ൽ സർക്കാരിൽ നിന്നും ലഭ്യമായ സ്ഥലത്ത് തീർത്തും ഭൗതിക സാഹചര്യങ്ങളുടെ വീർപ്പുമുട്ടലിൽ ഈ വിദ്യാലയം മുന്നോട്ടു പോയി. | |||
അതിനിടെ തോട്ടം മേഖലയിൽ തമിഴ് വംശജരെക്കൂടി മുന്നിൽക്കണ്ട് തമിഴ് മീഡിയവും ആരംഭിച്ചു. അങ്ങനെ ജില്ലയിൽ തമിഴ് മീഡിയം പ്രവർത്തിക്കുന്ന ഏക ഹൈസ്ക്കൂൾ എന്ന നേട്ടവും ഈ വിദ്യാലയം കരഗതമാക്കി. | |||
രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ 2000 ൽ ഹയർ സെക്കൻ്റെറി കൂടി കടന്നുവന്നതോടെ കുട്ടികളുടെ ബാഹുല്യം നന്നായനുഭവപ്പെട്ടു. ഒട്ടേറെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ മുന്നോട്ടു പോയ വിദ്യാലയം ഭൗതിക സാഹചര്യം ക്രമേണ നേടിയെടുത്ത് അതിൽ നിന്നും മോചിതമായി. ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ എന്നും ഭൗതിക സാഹചര്യങ്ങളുടെ അഭാവം ഒരു കീറാമുട്ടിയായിരുന്നു. ജനപ്രതിനിധികളും ത്രിതല പഞ്ചായത്തും സർക്കാരിൻ്റെ ഇതര ഏജൻസികളും ഒട്ടേറെ സഹായങ്ങൾ നൽകി നില മെച്ചപ്പെടുത്തി. അതിൻ്റെ പ്രതിഫലനമായി അക്കാദമികരംഗത്തും കലാകായികരംഗത്തും ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടായി. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിലായി പഠനം സാധിക്കുന്ന ജില്ലയിലെ തന്നെ ഏക വിദ്യാലയമാണിത്. | |||
നല്ലനിലയിൽ പ്രവർത്തിക്കുന്ന, കുട്ടികളിൽ മൂല്യബോധം ഉണർത്തുന്ന ഒട്ടേറെ കൂട്ടായ്മകളും ഈ വിദ്യാലയത്തിലുണ്ട്. ലിറ്റിൽ കൈറ്റ്സ്, എസ്.പി സി., ജെ.ആർ.സി, ഹരിത ക്ലബ് മുതലായവ അവയിൽ ചിലതുമാത്രമാണ്. | |||
പച്ചപ്പരവതാനി വിരിച്ചതേയിലത്തോട്ടം. ചെമ്പ്രമലയും മണിക്കുന്ന് മലയും കാവൽഭടന്മാർ. പ്രകൃതിസൗന്ദര്യത്തിൻ്റെ മൂർത്തരൂപം. ഇവയുടെ സമ്മേളനത്താൽ അനുഗ്രഹീതമായ അക്ഷരക്ഷേത്രം. ചെമ്പ്രമലയിലെ ഹൃദയസരസിൻ്റെ ഊഷ്മളത പകർത്തി വെച്ചപോലെ വന്യമായ കാനനത്തിൻ്റെ ഭയത്തിനെക്കാളും കൊച്ചരുവികളുടെ താരാട്ടാണ് ഇമ്പമേറുന്നത്. സമ്മിശ്ര വികാരമുയർത്തുന്ന അന്തരീക്ഷത്തിൽ തലയുയർത്തി നിൽക്കുന്ന അംബരചുംബിയായ കെട്ടിടം. | |||
ഏറെ സൗകര്യങ്ങളുള്ള ക്ലാസ്മുറികൾ. വിവര സാങ്കേതികവിദ്യയുടെ സകല സാധ്യതകളും ഉപയോഗപ്പെടുത്തിയ ക്ലാസ് അന്തരീക്ഷം. ശിശു സൗഹൃദ അന്തരീക്ഷം. കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായിത്തീർത്ത മൂന്നുനില കെട്ടിടം പ്രദേശത്ത് സകല പ്രൗഢിയോടുംകൂടി വി രാജിക്കുന്നു. തികഞ്ഞ തലയെടുപ്പോടെ കൂടുതൽ കരുത്തുനേടാൻ എല്ലാ ആധുനിക സൗകര്യങ്ങളും. ഓരോ നിലയിലും പ്രത്യേകം ശൗചാലയങ്ങൾ. വിശ്രമമുറി. മനസ്സിന് ആനന്ദം നൽകുന്ന നിർമ്മാണ ചാതുര്യം. | |||
അതെ, മാറുകയാണ് നമ്മുടെ വിദ്യാലയം. ഈ കുതിപ്പിൽ നിങ്ങളും അണിചേരണമെന്ന ആഗ്രഹത്തോടെ കോസ് മോപൊളിറ്റൻ ക്ലബ്ബിൻ്റെ ഇടുങ്ങിയ ചുമരുകൾക്കുള്ളിൽ ആരംഭിച്ച ആ അക്ഷരജ്യോതി തലമുറകൾ മാറ്റി പ്രൗഢഗംഭീരമായ തലയെടുപ്പോടെ ബഹുനിലകെട്ടിടത്തിൽ സകല സൗകര്യങ്ങളോടും എത്തിയിരിക്കുന്നു. ഈ ധന്യനിമിഷം നാടിൻ്റെ ഉത്സവമാക്കാം. ശക്തമായ രക്ഷാകർതൃസമിതിയുടെയും പൂർവ്വവിദ്യാർത്ഥികളുടെയും അഭ്യുദയകാംഷികളുടെയും ഒപ്പം കാത്തിരിക്കുന്നു. പുതിയപ്രതീക്ഷകൾ താണ്ടാൻ പുതിയസ്വപ്നങ്ങൾ നെയ്യാൻ മേപ്പാടി ഗവണ്മൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ .... !{{PHSSchoolFrame/Pages}} |