"ജി. ടി. എസ്. എച്ചിപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. ടി. എസ്. എച്ചിപ്പാറ/ചരിത്രം (മൂലരൂപം കാണുക)
15:57, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022ചരിത്രം ഉപതാളിൽ ചേർത്തു
(ടാഗ് ഉൾപ്പെടുത്തി.) |
(ചരിത്രം ഉപതാളിൽ ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പാലപ്പിള്ളി മുതൽ ചിമ്മിനി വനപ്രദേശം വരെ ഏകദേശം 11കി.മീറ്റർ ദൂരം റബ്ബർ തോട്ടങ്ങളായി വളർന്നു. ഈ തോട്ടങ്ങളിൽ പണി എടുക്കുന്ന പണിക്കാരെ താമസിപ്പിക്കുന്നതിനു വേണ്ടി ലായങ്ങൾ കമ്പനികൾ പണിതു നൽകിയിരുന്നു. ഈ ലായങ്ങൾ “പാഡികൾ “ എന്നറിയപ്പെട്ടു.ഒറ്റപെട്ട വനപ്രദേശത്തെ റബ്ബർതോട്ടങ്ങളിൽ താമസിച്ചിരുന്ന സായിപ്പന്മാർക്ക് ആകെയുണ്ടായിരുന്ന വിനോദം നായാട്ടായിരുന്നു. നായാട്ടിനിടയിൽ കിട്ടുന്ന മൃഗങ്ങളുടെ മാംസം സ്ഥിരമായി ഒരു പാറക്കൂട്ടത്തിലായിരുന്നു ഉണക്കിയിരുന്നത്. ഇറച്ചി ഉണങ്ങാൻ ഉപയോഗിച്ചിരുന്ന പാറയുണ്ടായിരുന്ന ഈ പ്രദേശത്തെ പിന്നീടു “ എറച്ചിപ്പാറ” എന്ന പേരിൽ അറിയപ്പെട്ടു.എറച്ചിപ്പാറ ലോപിച്ച് “എച്ചിപ്പാറ” യായി എന്ന് ഒരു ഐതിഹ്യം ഉണ്ട്. റബ്ബർ തൈകളെ കാട്ടു മൃഗങ്ങളുടെ നേരിട്ടുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനും മറ്റുമായി , വനപ്രദേശത്തു ലഭ്യമായിരുന്ന ഈറ്റ കൊണ്ടും മുള കൊണ്ടും നെയ്തെടുത്ത കൂടകൾ സ്ഥാപിച്ച് അതിനുള്ളിലാണ് തൈകൾ വച്ച് പിടിപ്പിച്ചിരുന്നത്. കൂടകൾ തയ്യാറാക്കുന്നതിൽ പ്രവീണനായിരുന്ന കുഞ്ഞിരാമൻ എന്ന അഭ്യസ്ഥവിദ്യനും ഒരു പട്ടികജാതിക്കാരനുമായിരുന്ന ഒരു യുവാവിനെ പണിക്കായി ഈ പ്രദേശത്തു കൊണ്ട് വന്നു . ഈദേ്ദഹം കൂടനിർമാണം മറ്റുള്ളവരെ പഠിപ്പിച്ചു കൊടുത്തു. വൈകുന്നേരങ്ങളിൽ അവിടെയുള്ള പണിക്കാരെ എഴുത്തും വായനയും പഠിപ്പിക്കുന്നതിനും അദ്ദേഹം വളരെ താല്പര്യമെടുത്തു. കുഞ്ഞിരാമൻറെ നേതൃത്വത്തിൽ വയോജനക്ലാസ്സിൽ പങ്കെടുത്തിരുന്ന ആദിവാസി മൂപ്പൻമാരായ കൊച്ചുവാരൻ, കോത, വേലായുധൻ, കുഞ്ഞിറ്റി എന്നിവർ തങ്ങളുടെ കുട്ടികൾക്ക് പഠിക്കാനായി ഒരു വിദ്യാലയം ആരംഭിക്കണമെന്ന് തീരുമാനമെടുത്തു. കൊച്ചുവാരൻ മൂപ്പൻറെ സ്ഥലത്തെ ഓലഷെഡ് നിർമ്മിച്ച് അതിൽ ഗവ.പൈൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്കൂളിനു ഗവണ്മെന്റിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങളോ അധ്യാപകരെയോ അനുവദിച്ചിരുന്നില്ല. ഈ കുറവു നികത്താൻ ശ്രി. കുഞ്ഞിരാമൻ സ്വയം അധ്യാപനയോഗ്യത ഇക്കാലത്ത് നേടി. ഹരിജൻ വെൽഫയർ സൊസൈറ്റിയിൽ നല്ല ബന്ധവും അടുപ്പവും ഉണ്ടായിരുന്ന കുഞ്ഞിരാമൻ, ഒരു ട്രൈബൽ സ്കൂൾ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു .അങ്ങനെ പൈൽ സ്കൂൾ തുടങ്ങി 2 വർഷത്തിനു ശേഷം 1958ൽ ഗവ. ട്രൈബൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രി. എം.കെ. രാഘവൻ മാസ്റ്റർ നിയമതിനായി. ഗവ.ട്രൈബൽ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ ആദ്യവിദ്യാർത്ഥിനി ടി.എച്ച്. ബീവി ആയിരുന്നു. രണ്ടാമത്തേത് ആദിവാസി വിദ്യാർത്ഥിനി കാർത്യായനി. വിദ്യാഭ്യാസം, വനം, റവന്യൂ വകുപ്പുകളിലെ മേലധികാരികളുമായുള്ള സ്വാധീനം സ്കൂളിനു 1.50 ഏക്കർ സ്ഥലം അനുവദിപ്പിക്കുന്നതിന് ഉപകരിച്ചു. അന്നു പി.ടി.എ. പ്രസിഡണ്ട് ആയിരുന്ന ശ്രി. കാട്ടുമഠം കുഞ്ഞുമുഹമ്മദ് തഹസിൽദാർ ആയിരുന്ന ശ്രീമതി.എലിസബത്തും ,ചേർപ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ചിമ്മിനി റേഞ്ച് ഓഫീസർ എന്നിവർ സംയുക്തമായി ചർച്ച ചെയ്ത് ബന്ധപ്പെട്ട രേഖകൾ ഒപ്പിട്ടു മറ്റത്തൂരിലെ പ്രധാന 80കോൺട്രാക്ടറായിരുന്ന ചെതലൻ ജോസെഫിനെ പുതിയ കെട്ടിടം പണിക്കുള്ള ചുമതല ഏൽപ്പിച്ചു.ഒട്ടും താമസിയാതെ ഓടു മേഞ്ഞ 80 അടി കെട്ടിടത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളും ഓഫീസും പ്രവർത്തനമാരംഭിച്ചു. 1958- ൽ പുതിയ സ്കൂൾ തുടങ്ങിയതു മുതൽ എച്ചിപ്പാറയിലെ ജനങ്ങൾ സ്കൂൾ യു.പി. ആക്കി ഉയർത്തുന്നതിനു മുറവിളി കൂട്ടിക്കൊണ്ടിരുന്നു. വിദ്യാഭ്യാസഅവകാശ നിയമം നടപ്പിലായത്തിൻറെ അടിസ്ഥാനത്തിൽ 2012 ഡിസംബർ മാസത്തിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാവരും ചേർന്ന് ബഹു. കേരള ഹൈക്കോടതി മുമ്പാകെ വിദ്യാഭ്യാസഅവകാശ നിയമപ്രകാരം പ്രൈമറി സ്കൂളിൻറെ 3 കീ. മീ. പരിധിക്കുള്ളിൽ യു.പി.സ്കൂൾ വേണമെന്ന നിയമം അനുസരിച്ചുള്ള സൗകര്യം ലഭ്യമാക്കുന്നതിന് കേരള സർക്കാരിനോട് നിർദേശിക്കണമെന്ന ഒരു ഹർജി സമർപ്പിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവിൻറെ അടിസ്ഥാനത്തിൽ 2014-15 അധ്യയന വർഷം മുതൽ യു.പി.സ്കൂൾ എന്ന പദവിയിലേക്ക് ജി.ടി.എസ് . എച്ചിപ്പാറ ഉയർന്നു. |