Jump to content
സഹായം

"കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ കുറിച്ചിത്താനം കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തെ അത്യുന്നത പദവികൾഅലങ്കരിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരാണ് . മുൻ രാഷ്‌ട്രപതി ശ്രീ. കെ. ആർ . നാരായണൻ, കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ആയിരുന്ന സ്വാമി സിദ്ധിനാഥാനന്ദ, തലശ്ശേരി രൂപതാധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ കോട്ടയം രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് റിട്ടയേർഡ് എയർമാർഷൽ ശ്രീ. പി. മധുസൂദനൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. 1977 -ൽ ശ്രീ . കെ. ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം വിദ്യാലയത്തിൽ സന്ദർശനം നടത്തുകയുണ്ടായി. അദ്ദേഹത്തോടുള്ള ആദര സൂചകമായി വിദ്യാലയത്തിന് 'കെ . ആർ . നാരായണൻ ഗവ. എൽ. പി. സ്കൂൾ ' എന്ന് പുനർ നാമകരണം ചെയ്തു. KARM MUMBI എന്നയാൾ ശ്രീ. കെ. ആർ. നാരായണനോടുള്ള സ്നേഹസൂചകമായി ലൈബ്രറി കെട്ടിടം പണികഴിപ്പിച്ചു തന്നു. ശ്രീ. കെ. ആർ. നാരായണൻ സ്കോളർഷിപ്പും ശ്രദ്ധേയമാണ്. 1 ,2 ,3 ,4 ക്ലാസുകളിലെ ഏറ്റവും സമർത്ഥരായ കുട്ടികൾക്ക് പ്രത്യേകം മത്സരപ്പരീക്ഷകൾ നടത്തി സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നു. ഏറ്റവും സമർത്ഥരായ ഒരു ആൺ കുട്ടി,ഒരു പെൺ കുട്ടി , പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാൺകുട്ടി ഒരു പെൺകുട്ടി ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുട്ടി എന്നിങ്ങനെയാണ് മാനദണ്ഡം . പൂർവ്വ വിദ്യാർത്ഥിയും പൊതുപ്രവർത്തകനായ ശ്രീ. ഉഴവൂർ വിജയൻറെയും മോൻസ് ജോസഫ് എം . എൽ .എ.യുടെയും ശ്രമഫലമായി 2010-11 അദ്ധ്യായന വർഷത്തിൽ വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുകയും ഉദ്‌ഘാടനം ശ്രീ. കെ. എം. മാണി എം. എൽ. എ. നിർവ്വഹിക്കുകയും ചെയ്തു. അറിവിൻറെയും സംസ്കാരത്തിൻറെയും സാഹോദര്യത്തിൻറെയും അണയാത്ത പ്രകാശം ചൊരിയുവാൻ കഠിനാധ്വാനം ചെയ്ത പൂർവ്വികരുടെ സ്മരണകൾ ഈ സ്കൂളിന് പുതു ചൈതന്യം പകരട്ടെ. .
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404384" എന്ന താളിൽനിന്ന് ശേഖരിച്ചത്