Jump to content
സഹായം

"ജി.എച്ച്.എസ്.എസ് നാവായിക്കുളം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:42034 jrc.jpg|centre|ലഘുചിത്രം|437x437ബിന്ദു]]
യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ആതുരസേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കുട്ടികളെ ജനസേവകരാക്കി മാറ്റാനുമുദ്ദേശിച്ചാണ് ജെ.ആർ.സി.യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. റെഡ്‌ക്രോസ് സൊസൈറ്റി കേരള ഘടകത്തിന്റെ കീഴിലാണ് ഇവയുടെ പ്രവർത്തനം. തിരുവനന്തപുരം ജില്ലാ കളക്ടറാണ് കേരള ഘടകത്തിന്റെ അഡ്മിനിസ്‌ട്രേറ്റർ. ഒരു വിദ്യാലയത്തിൽ എട്ട്, ഒൻപത്, 10, ഹയർസെക്കൻഡറി ക്ലാസുകളിൽനിന്നായി 20 പേരെവീതം അംഗങ്ങളാക്കിയാണ് ജെ.ആർ.സി.പ്രവർത്തിക്കുന്നത്. ഇതിൽ ഒരാൺകുട്ടിക്കും ഒരു പെൺകുട്ടിക്കും ആതുരസേവനം സംബന്ധിച്ചുള്ള പരിശീലനം സർക്കാർ നൽകും. ഓരോ ക്ലാസിലും എ ലെവൽ, ബി.ലെവൽ, സി.ലെവൽ എന്നിങ്ങനെ പരീക്ഷകളുണ്ട്. പത്താംതരത്തിൽ ഈ പരീക്ഷ വിജയിക്കുന്നവർക്ക് പത്ത് മാർക്ക് ഗ്രേസ്മാർക്കായി ലഭിക്കും.
 
 
1863 ൽ ഹെൻട്രി ഡ്യുനാന്റിന്റെ നേതൃത്വത്തിൽ അഞ്ച് പേർ ചേർന്ന് സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമായ റെഡ് ക്രോസ്സ് സൊസൈറ്റി.  ജൂനിയർ റെഡ്ക്രോസ്സ് 1914 ൽ ആണ് പിറവിയെടുത്തത്.ആദ്യമായി ജൂനിയർ റെഡ്ക്രോസ്സ് പ്രസ്ഥാനം അമേരിക്കയിലാണ് ആരംഭിച്ചത് . ഇന്ത്യൻ റെഡ്ക്രോസ്സ് സൊസേറ്റിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ ജെ.ആർ.സി ഗ്രൂപ്പ് പഞ്ചാബിൽ 1026 ഇൽ നിലവിൽ വന്നു. ഇന്ത്യയൊട്ടാകെ വയാപിച്ച ഈ പ്രസ്ഥാനം ഇന്ന് 43000ത്തിൽ അധികം ജെ.ആർ.സി ഗ്രൂപ്പുകളുമായി തലയുയർത്തി നിൽക്കുന്നു.
 
ഈ വർഷത്തെ ജെ. ആർ. സി. A ലെവൽ പരീക്ഷ 12/01/2022 ബുധനാഴ്ച്ച നടത്തുകയുണ്ടായി. ഒൻപതാം ക്ലാസ്സിലെ ജെ. ആർ. സി. ക്ലബ്ബിലെ എല്ലാ കുട്ടികളും പങ്കെടുക്കുകയും അടുത്ത തലത്തിലെ പരീക്ഷയ്ക്കായി യോഗ്യത നേടുകയും ചെയ്യ്തു.
 
"I Serve" എന്ന മുദ്രാവാക്യവുമായി ജെ.ആർ.സി 2013 ൽ കേരളത്തിലെത്തി. കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക ,പ്രാഥമിക ശുശ്രൂഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജെ.ആർ.സി ഉയർത്തിക്കാട്ടുന്നത്.
 
ഈ സ്കൂളിൽ ജെ ആർ സി നിലവിൽ വരുന്നത് 2011 ൽ ആണ്. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിനും വോളന്റീർമാരായി ജെ ആർ സി വിദ്യാർത്ഥികളെ നിയമിക്കാറുണ്ട് . ജെ ആർ സി യുടെ കീഴിൽ 25 നിർദ്ധരരായ വിദ്യാർത്ഥികൾക്ക് 500 രൂപാ വിലയുള്ള ഓണക്കിറ്റ് വിതരണം നടത്തി . 2012 ൽ നമ്മുടെ സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങളായ മൂന്ന്‌ കുട്ടികൾക്ക് അവരുടെ വീട് പുനരുദ്ധാരണം നടത്തുന്നതിന് 25000 രൂപ സ്വരൂപിച്ചു കൈമാറുകയുണ്ടായി. കൂടാതെ നിരവധി കാരുണ്യപ്രവർത്തനങ്ങളിൽ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും ജെ ആർ സി സജീവമായിരുന്നു എന്ന് ഉറപ്പിച്ചു പറയാൻ കഴിയും .[[പ്രമാണം:42034 jrc.jpg|centre|ലഘുചിത്രം|437x437ബിന്ദു]]
1,000

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399939" എന്ന താളിൽനിന്ന് ശേഖരിച്ചത്