"ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/ചരിത്രം (മൂലരൂപം കാണുക)
22:48, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022.
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(.) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്തു വില്ലേജിൽ( ഏറത്തു പഞ്ചായത്തിലെ പതിനാറാംവാർഡിൽ)തുവയൂർ വടക്ക് ഗവൺമെന്റ്. എൽ. പി. സ്കൂൾ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നു. ഉദാരമതിയായ മൗട്ടത്ത് ഗോപാലൻ സംഭാവന ചെയ്ത 20 സെന്റ് സ്ഥലത്താണ് സ്കൂൾകെട്ടിടം നിൽക്കുന്നത്. | ||
തിരുവിതാകൂർ ദിവാനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് 1934-ൽ ഹിന്ദു ജന ഭൂഷൺ മഠം ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ പ്രദേശത്ത് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ നാട്ടുകാരുടെ ശ്രമഫലമായി 1937-ൽ കേരള ഹിന്ദു മിഷൻ സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം മാറുകയും ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. മൗട്ടത്ത് വടക്കേതിൽ കെ. ദാമോദരൻ ഉണ്ണിത്താൻ, പെരിങ്ങനാട് തെക്കേടത്ത് കെ .വേലുപ്പിള്ള, തുവയൂർ വടക്ക് കുമ്പുക്കാട്ട് വിളയിൽ എൻ. രാമകൃഷ്ണൻ നായർ, പ്രചാരകൻ രാമൻ മുതലായ ക്രാന്തദർശി കളുടെ നേതൃത്വത്തിലുള്ള ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്മരണീയമാണ് അയിത്തം മുതലായ സാമൂഹിക അനാചാരങ്ങൾ നിലനിന്നിരുന്ന ആ കാലത്ത് പ്രതിസന്ധികളിലൂടെ ആണെങ്കിലും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോയി | |||
1947 ഭാരതം സ്വതന്ത്രമായപ്പോൾ ഈ വിദ്യാലയം സർക്കാരിന് കൈമാറി. തുവയൂർ വടക്ക് ഗവൺമെന്റ്. എൽ .പി .സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം മാറിയതും, ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ആരംഭിച്ചതും, അദ്ധ്യാപകരുടേയും പ്രബുദ്ധരായ നാട്ടുകാരുടെയും യോജിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായിട്ടാണ്. | |||
ഈ വിദ്യാലയത്തിൽ വച്ച് അറിവിന്റെ ആദ്യാക്ഷരങ്ങൾ അഭ്യസിച്ച തലമുറകൾ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. ഐ.എ.എസ് കാരും ഐ.പി.എസ് കാരും എൻജിനീയർമാരും ഡോക്ടർമാരും കോളേജ് അധ്യാപകരും സ്കൂൾ അധ്യാപകരും പത്രപ്രവർത്തകരും രാഷ്ട്രീയ നേതാക്കന്മാരും കലാകാരന്മാരും ആയ നിരവധി വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. വിശ്വചലച്ചിത്രകാരനും ഫാൽക്കെ അവാർഡ് ജേതാവുമായ പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി ആണെന്ന കാര്യം അഭിമാനപൂർവ്വം പറയാൻ കഴിയും. ഈ നാട്ടിലെ യുവജനങ്ങളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ഗ്രാമോദ്ധാരണ കലാസമിതിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ചിട്ടുള്ള നാടകങ്ങൾ ഈ വിദ്യാലയത്തിന്റെ അങ്കണത്തിൽ വെച്ചാണ് നാട്ടുകാർ കണ്ടിട്ടുള്ളത് എന്ന കാര്യം പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.{{PSchoolFrame/Pages}} |