Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, മരുത്തോർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152: വരി 152:
#
#
==വഴികാട്ടി==
==വഴികാട്ടി==
'''സ്‌കൂൾ മികവ് --- കാഴ്‌ച്ചപ്പാട്      '''
      അക്കാദമിക മികവിന് മുൻ‌തൂക്കം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് കൂടുതൽ നടത്തുന്നത്. ഹൈടെക് എന്ന ആശയം മുൻനിർത്തി പ്രൊജെക്ടറുകളുടെ സഹായത്താൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. എഴുത്തിനും വായനയ്ക്കും പ്രത്യേക പരിഗണന നൽകിക്കൊണ്ട് വായനാ കാർഡുകളുടെ പ്രദർശനവും ഉപയോഗവും പ്രീ പ്രൈമറി ക്ലാസുകൾ മുതൽ നടത്തിപ്പോരുന്നു. ഇംഗ്ലീഷിന് പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തങ്ങളും നൽകിവരുന്നു. കുട്ടികളുടെ സർഗ്ഗപരവും കായിക പരവുമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും കലശാസ്ത്ര പ്രവർത്തിപരിചയ മേഖലകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് സമ്മാനം നേടാനും കഴിഞ്ഞിട്ടുണ്ട്.
      പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും കൃഷിയുടെ പ്രാധാന്യം മനസിലാക്കുന്നതിനുമുള്ള പ്രവർത്തങ്ങൾ സ്‌കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. ശുചിത്വ ബോധം ഉളവാക്കുന്നതിന് ക്ലാസ് മുറികളും സ്‌കൂളും പരിസരവും ടോയ്‌ലെറ്റുകളും പരമാവധി വൃത്തിയായി സൂക്ഷിക്കുവാനുള്ള നിർദേശങ്ങൾ നൽകുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
'''സ്‌കൂൾ അന്തരീക്ഷം ആകർഷകവും മികച്ചതുമാക്കുവാൻ താഴെ പറയുന്ന മാറ്റങ്ങൾ അനിവാര്യമാണ്:'''
Ø  12 മുറികളുള്ള ആധുനിക സൗകര്യങ്ങൾ ഉൾക്കൊളുന്ന ഇരുനില കെട്ടിടം നിർമ്മിക്കണം.
Ø  അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ്മുറികളൊരുക്കി പഠനവും അനുബന്ധ പ്രവർത്തനങ്ങളും ഉന്നത നിലവാരത്തി
ലെത്തിക്കണം.
Ø  പഠനം പൂർണ്ണമായും ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാക്കുകവഴി സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം.  
Ø  അന്തർദേശീയ നിലവാരമുള്ള ഡിജിറ്റൽ ലൈബ്രറി ഒരുക്കുക.
Ø  ശാസ്ത്രഗണിത- സാമൂഹിക ശാസ്ത്ര പഠനത്തിനായി വെർച്യുൽ ലൈബ്രറി ഒരുക്കുക.
Ø  ലോകോത്തര കലാരൂപങ്ങളെ കുറിച്ചുള്ള ദൃശ്യാവിഷ്‌കാരനുഭവം നൽകുന്നതിനായി സ്‌കൂൾ തിയേറ്റർ സ്ഥാപിക്കുക.
Ø  വീഡിയോ കോൺഫെറൻസിങ്സംവിധാനമുള്ള സെമിനാർ ഹാൾ ഒരുക്കുക.
Ø  സംയോജിത വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങളോടുകൂടിയ ക്ലാസ്മുറി.
Ø  തൊഴിലിന്റെ മഹത്വം ചെറുപ്രായത്തിലേ മനസിലാക്കുന്നതിനായി വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിനായി ഒരു വർക്‌ഷോപ് (ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ നയം) ഒരുക്കുക.
Ø  പരിസ്ഥിതി സൗഹൃദ രീതിയിലുള്ള ആധുനിക അടുക്കളയും കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണം കഴിക്കുന്നതിനുള്ള ഭക്ഷണശാല ഒരുക്കുക.  
Ø  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ ഒരുക്കുക.
Ø  ഏതുകാലാവസ്ഥയിലും സ്‌കൂൾ അസംബ്ലി മുടക്കം കൂടാതെ നടത്തുന്നതിനായി തുറന്ന അസംബ്ലി ഹാൾ നിർമ്മിക്കുക.
Ø  പ്രീ-പ്രൈമറി നിലവാരത്തിലുള്ള കുട്ടികളെ സ്‌കൂളിലേക് ആകർഷിക്കുന്നതിനായി നവീന  മാതൃകയിലുള്ള കിഡ്സ്പാർക്ക് ഒരുക്കുക.
Ø  സ്‌കൂൾ കെട്ടിടത്തിന്റെ ഭിത്തികളിൽ പഠനതാൽപര്യം  ഉണർത്തുന്ന  ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി BALA (Building As A Learning Aid) മാതൃക ഒരുക്കുക.
Ø  സ്‌കൂൾ അന്തരീക്ഷം ആകര്ഷകമാക്കുന്നതിനായി ജൈവ വൈവിധ്യ പാർക്ക്  ശലഭോദ്യാനം എന്നിവ ഒരുക്കണം.
Ø  സ്‌കൂൾ കെട്ടിടത്തിനുമുകളിൽ ജൈവകൃഷി സംവിധാനം ഒരുക്കി ഭക്ഷണത്തിനാവശ്യമായ വിഷരഹിത ജൈവപച്ചക്കറികൾ കുട്ടികളുടെ നേതൃത്വത്തിൽ ഉത്പാദിപ്പിക്കണം.
Ø  വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുനിന്നതിനായി സ്‌കൂൾ വാഹന സൗകര്യം ഒരുക്കുക.
Ø  മികച്ച നിലവാരത്തിലുള്ള വിദ്യാലയാന്തരീക്ഷം, ഉന്നതനിലവാരത്തിലുള്ള ചിന്തകളിലേയ്ക്കും പ്രവർത്തനങ്ങളിലേയ്ക്കും കുട്ടികളെ നയിക്കുകയും  അതുവഴി വിശ്വപൗരൻ എന്ന സങ്കൽപ്പം യാഥാർഥ്യമാകുവാൻ സഹായിക്കുകയും ചെയ്യുന്നു.
Ø  സ്വന്തം വിദ്യാലയം ഉന്നത നിലവാരത്തിലുള്ളതാണ് എന്ന ബോധം കുട്ടികളുടെ അഭിമാനവും അന്തസും ഉയർത്തുന്നതിനോടൊപ്പം   സമൂഹത്തിന്റെ പൊതുബോധം വിദ്യാലയത്തിന് അനുകൂലമാകുന്നു.
Ø  തൊഴിലിൽ നൈപുണ്യം കൈവരിക്കൽ വിദ്യാഭ്യാസത്തിൻറെ ഭാഗം തന്നെയാണ് എന്ന ബോധം ഉണ്ടാക്കുക വഴി
Ø  വിവിധ തൊഴിലുകളുടെ മഹത്വം മനസിലാക്കാൻ കഴിയുന്നു.
Ø  'ജൈവ കൃഷി, എന്റെ നിലനിൽപ്പിന്' എന്ന ബോധം ഉണർത്തുവാൻ കുട്ടിയെ പ്രാപ്‌തനാക്കുന്നു.
Ø  ലോകത്തിന്റെ ഏതു കോണിലുള്ളവരുമായും സ്‌കൂളിലിരുന്നുകൊണ്ടുതന്നെ സംവദിക്കുന്നതിന് കുട്ടിക്ക് അവസരം ഒരുക്കുന്നു.
Ø  BALA വർക്കിലൂടെ 'എന്റെ ചുറ്റുമുള്ളതെല്ലാം എന്റെ പഠനത്തിന് വേണ്ടിയുള്ളതാണ്' എന്ന ബോധം കുട്ടിയിൽ ഉറപ്പിക്കുന്നു.
Ø  കുടിക്കുന്നതിനും പാചകത്തിനുമായി ജലം ശുദ്ധീകരിക്കുന്നതിന് RO PALNT സ്ഥാപിക്കുക.
Ø  ജൈവ - അജൈവ മാലിന്യങ്ങളെ വേർതിരിച്ച് സംസ്കരിക്കുന്നതിനാവശ്യമായ ഏറോബിക് കമ്പോസ്റ്റ് യുണിറ്റ് സ്ഥാപിക്കുക.  <!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388891" എന്ന താളിൽനിന്ന് ശേഖരിച്ചത്