"ജി.എൽ.പി.എസ്ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്ചോക്കാട് (മൂലരൂപം കാണുക)
15:51, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→അക്കാദമിക മാസ്റ്റർ പ്ലാൻ
48510-wiki (സംവാദം | സംഭാവനകൾ) No edit summary |
48510-wiki (സംവാദം | സംഭാവനകൾ) |
||
വരി 70: | വരി 70: | ||
=== അക്കാദമിക മാസ്റ്റർ പ്ലാൻ === | === അക്കാദമിക മാസ്റ്റർ പ്ലാൻ === | ||
==== ആമുഖം ==== | |||
1978 ഇൽ പ്രവർത്തനമാരംഭിച്ച ജി എൽ പി എസ് ചോക്കാട് ഇന്ന് വണ്ടൂർ സബ്ജില്ലയിലെ പ്രൈമറി സ്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമായി മാറിക്കഴിഞ്ഞു. അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യത്തിൽ ആയാലും സാമൂഹ്യ പങ്കാളിത്തം കൊണ്ടും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നോ. സ്കൂളിലെ അധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ഒത്തൊരുമിച്ച് നാടിൻറെ വീടായ ഈ വിദ്യാലയത്തെ കാത്തുസൂക്ഷിക്കുന്നു. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൽ നിന്നും ഈ സ്കൂളിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. | |||
ജി എൽ പി എസ് ചോക്കാടിൽ പഠിക്കുന്ന കുട്ടികൾ പട്ടികവർഗ്ഗത്തിൽ വരുന്നവരാണ്. പൂർണ്ണമായും 100% പട്ടിക വർഗത്തിൽ പെടുന്ന കുട്ടികൾ പഠിക്കുന്ന മറ്റ് സ്കൂളുകൾ സബ്ജില്ലയിൽ ഇല്ല. കാടിനോട് ചേർന്നു കിടക്കുന്നു എന്നതാണ് ഈ സ്കൂളിൻറെ മറ്റൊരു പ്രത്യേകത. ചോക്കാട് അങ്ങാടിയിൽനിന്ന് 5 കിലോമീറ്റർ ഉള്ളിലേക്ക് ആണ് ഈ സുന്ദര വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ട് ഉള്ളതിനാൽ ആദ്യകാലങ്ങളിൽ അധ്യാപകരുടെ അഭാവം ഈ സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇന്ന് ഇവിടെ ഹെഡ്മാസ്റ്റർ ഉൾപ്പെടെ നാല് അധ്യാപകരും പി എസ് സി മുഖേന ജോലി നേടിയവരാണ്. കൂടാതെ ഒരുപിടി സിപിഎമ്മും ഉണ്ട്. മികച്ച ഭൗതിക സാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്. നല്ല രീതിയിൽ തന്നെയാണ് കെട്ടിടത്തിലെ രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു ഓഫീസ് റൂം നാല് ക്ലാസ് മുറികൾ ഒരു അസംബ്ലി ഹാൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മനോഹരമായ ഒരു തീവണ്ടി സ്കൂൾ തന്നെയാണ് ജി എൽ പി എസ് ചോക്കാട്. പാചകശാല യും ആവശ്യമായ യൂറിനൽ സൗകര്യവും കളിസ്ഥലവും പൂന്തോട്ടവും ചുറ്റുമതിലും എല്ലാം ഈ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. എന്നാലും ചില പ്രശ്നങ്ങൾ സ്കൂളിൻറെ പുരോഗതിക്ക് തടസ്സമാകുന്നു. കുട്ടികളുടെ പഠന കാര്യങ്ങളിൽ ചില രക്ഷിതാക്കൾ എങ്കിലും നിരുത്തരവാദപരമായ ഇടപെടലാണ് നടത്തുന്നത്. ചില കുട്ടികളെയെങ്കിലും അധ്യാപകർ വീട്ടിൽ പോയി വിളിക്കേണ്ടത് ആയി വരുന്നു. എന്നാലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഈ സ്കൂളിൽ നിന്നും അഞ്ചാം ക്ലാസിലേക്ക് പോകുന്ന കുട്ടികൾ മറ്റു കുട്ടികളുമായി മത്സരിച്ച പഠിക്കുവാൻ തക്ക നിലവാരം ഉയർത്തുന്ന തന്നെയാണ് യുപി യിലേക്ക് പോകുന്നത്. ഇപ്പോൾ പല മത്സര പരീക്ഷകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കുവാനും വിജയിക്കുവാനും നമ്മുടെ കുട്ടികൾക്ക് കഴിയും | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |