"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാട്യം ഗ്രാമ പഞ്ചായത്തിൽ കിഴക്കെ കതിരൂർ എന്ന പ്രദേശത്തെ ഗ്രാമവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാക്കുക എന്നത് . 1909 ൽ ശ്രീ ചന്തു ഗുരുക്കൾ തന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയുണ്ടായി. ആദ്യ കാലത്ത് ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് പ്രവർത്തനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ ശ്രീ രാമൻ ഗുരുക്കൾ ഈ വിദ്യാലയത്തിന്റെ മാനേജർ എന്ന നിലയിൽ ഈ സ്കൂളിന്റെ യശസ്സ് . ഉയർത്തുകയും ചെയ്തു. വളരെ ദൂരയുള്ള പ്രദേശത്തു നിന്നു പോലും ഇവിടെ വിദ്യ അഭ്യസിക്കാൻ കുട്ടികൾ എത്തുകയുണ്ടായി. അദ്ദേഹത്തിന്റെ കാലത്ത് ഈ സ്കൂൾ പടിപടിയായി വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുകയും ഒരു ഹയർ എലമെന്ററി സ്കൂൾ ആയി ഈ വിദ്യാലയം മാറുകയും ചെയ്തു. 'ഗുരുക്കൾ ' എന്ന പേരിൽ പ്രദേശവാസികളുടെ അംഗീകാരവും ബഹുമാനവും കരസ്ഥമാക്കി തന്റെ തൊഴിൽ മേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടം ഇന്നും സ്മരിക്കപ്പെടുന്നു.മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കല്ല്യാണി ടീച്ചർ ഈ വിദ്യാലയത്തിലെ അധ്യാപികയായും മാനേജറായും സ്ഥാനം വഹിച്ചു. അധ്യാപിക എന്ന നിലയിലും സംഗീത അധ്യാപികയായും ഏവരുടെയും ആദരവ് പിടിച്ചു പറ്റിയ വ്യക്തിത്വമായിരുന്നു ശ്രീമതി കല്യാണി ടീച്ചറുടേത്. തുടർന്ന് അവരുടെ മരണശേഷം മൂത്ത മകൾ ജി.വി ജാനകിയമ്മ മാനേജർ ആയി സ്ഥാനമേറ്റു. ശ്രീമതി ജാനകി ഈ വിദ്യാലയത്തിന്റെ പടിപടിയായുള്ള ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.'''
'''ശ്രീമതി ജാനകിയുടെ മരണ ശേഷം അനുജത്തി ജി.വി ഓ മനയമ്മ ഈ സ്കൂളിന്റെ മാനേജറായി സ്ഥാനമേറ്റെടുത്തു. നിലവിൽ മാനേജറായി തുടരുന്ന ശ്രീമതി ഓമനയമ്മ സർക്കാർ വിദ്യാലയത്തിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപികയാണ്.'''
'''വളരെ പ്രശസ്തരും പ്രഗൽഭരുമായ പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. കൊയ്‌ലി ഹോസ്പിറ്റലിലെ ഗൈനോളജി വിഭാഗം തലവ ശ്രീമതി രമാദേവി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പാട്യം പഞ്ചായത്തിന്റെ ചാടാല പുഴയിൽ നിന്ന് വടക്ക് മാറി 3 കി.ലോ മീറ്റർ ദൂര പരിധിയിൽ നെല്യാറ്റക്കുന്നിന് തെക്ക് മാറി കിഴക്കെ കതിരൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയം ഇന്നും തലയെടുപോടെ ജൈത്ര യാത്ര തുടരുന്നു. വിദ്യാഭ്യാസ രംഗത്ത് ശാസ്ത്ര - സാഹിത്യ കലാമേളകളിൽ നിരവധി തവണ കിരീടം ചൂടിയ ഈ വിദ്യാലയം കിഴക്കെ കതിരൂർ എന്ന നാടിന്റെ സാംസ്കാരിക മേഖലയിൽ ഉണർവും ഊർജവും പകർന്ന് നിലനിൽക്കുന്നു.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1360235" എന്ന താളിൽനിന്ന് ശേഖരിച്ചത്