"കടവത്തൂർ വി.വി.യു.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടവത്തൂർ വി.വി.യു.പി.എസ്/ചരിത്രം (മൂലരൂപം കാണുക)
12:27, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
VVUPSCHOOL (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കണ്ണൂർ ജില്ലയിലെ കിഴക്കൻ മേഖലയായ കടവത്തൂർ ഗ്രാമത്തിലെ സാമുദായികമായി പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട ജനങ്ങളുടെ വിദ്യാഭ്യാസത്തിന് വേണ്ടി കടവത്തൂരിലെ സാംസ്ക്കാരികനായകനും, വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ശ്രീ.പയേരി കൃഷ്ണൻ മാസ്റ്റർ കൊല്ലങ്ങൾക്കു മുമ്പ് ഒരു ഷെഡ്ഡിലാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്.സാധാരണക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ വളരെക്കാലം ഒരു കെട്ടിടം വിട്ട് മറ്റൊരു കെട്ടിടം മാറി തൻ്റെ പ്രവർത്തനം തുടർന്ന അദ്ദേഹത്തിന് 1945 ലാണ് അറക്കൽ എന്ന പറമ്പിൽ 33 സെൻ്റ് സ്ഥലത്ത് സ്കൂളിന് സ്വന്തമായൊരു കെട്ടിടം പണിയിക്കാൻ കഴിഞ്ഞതും ഔപചാരികത കൈവന്നതും ശ്രീ പയേരി കൃഷ്ണൻ മാസ്റ്റർ മാനേജരും, ഹെഡ്മാസ്റ്ററും ആയിക്കൊണ്ട് അടുക്കും, ചിട്ടയോടും കൂടി എൽ.പി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് 1954-ൽ ആറാം ക്ലാസ് അനുവദിച്ചു കിട്ടുകയും, യു.പി സ്കൂളായി ഉയർത്തപ്പെടുകയും 1957-ൽ സ്ഥിരമായ അംഗീകാരം സർക്കാരിൽ നിന്ന് ലഭിക്കുകയും ചെയ്തു.വിവിധ ഘട്ടങ്ങളിയായി പ്രശസ്തരും, പ്രഗൽഭരുമായ സർവശ്രീ പയേരി കൃഷ്ണൻ മാസ്റ്റർ, ഇല്ലത്ത് നാരായണൻ നമ്പൂതിരി ,കേളു മാസ്റ്റർ, കുങ്കിച്ചി ടീച്ചർ, പൈതൽ മാസ്റ്റർ, ഭാസ്ക്കരൻ മാസ്റ്റർ,ഭാരതി ടീച്ചർ എന്നീ ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ പുരോഗതിയാർജ്ജിച്ച ഈ വിദ്യാലയത്തിൽ നിന്നും പുറത്തുപോയ വിദ്യാർത്ഥികളിൽ പലരും ഇന്ന് സമൂഹത്തിൽ ഉന്നതനിലവാരങ്ങളിൽ എത്തിയിട്ടുണ്ട്. ഒന്നുമുതൽ ഏഴ് വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഇന്ന് നല്ലൊരു ജൈവവൈവിദ്യഉദ്യാലയവുമുണ്ട്. 18.7.78 ന് പയേരി കൃഷ്ണൻ മാസ്റ്റർ ചരമമടയുകയും ഏക അവകാശിയായ ശ്രീമതി സുശീലാദേവിയ്ക്ക് 5.3.79 ന് മാനേജ്മെൻറ് ലഭിക്കുകയും ചെയ്തു.പഠനപ്രവർത്തനങ്ങളും,പാഠ്യേതര പ്രവർത്തനങ്ങളും ഭംഗിയായി നടക്കുന്ന ഈ സ്ഥാപനത്തിൽ ഇന്ന് മൊത്തം 11 അദ്ധ്യാപകരും ,ഒരു ഓഫീസ് അറ്റൻഡറുമാണുള്ളത്. |