Jump to content
സഹായം

"ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
എന്റെ സ്കൂൾ വളരെ പുരാതനമായ സ്കൂൾ ആണ്.
കേരളത്തിലെ അതിപ്രശസ്തമായ വിദ്യാ കേന്ദ്രങ്ങളിൽ ഒന്നായ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന് സമീപം 1979-ൽ സ്ഥാപിതമായ ജയമാത ലോവർ പ്രൈമറി സ്കൂളിന് അതിദീർഘമല്ലാത്തതും എന്നാൽ തീരെ ഹൃസ്വമല്ലാത്തതുമായ ഒരു ചരിത്രമുണ്ട്.
 
അഗതികളും അനാഥരുമായ മനുഷ്യർക്ക് ആശയും അഭയ കേന്ദ്രവുമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഫ്രാൻസിസ്കൻ ബ്രദേഴ്സ് എന്ന സന്യാസ സമൂഹത്തിന്റെ കേരളത്തിലെ അതി പ്രശസ്തമായ ഒരു സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജയമാത ആ ശ്രമം. അശരണരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗ്രാൻസിസ്കൻ ബ്രദേഴ്സ് ജനോപകാരപ്രദമായ നിരവധി സംരംഭങ്ങൾ ആരംഭിക്കുകയുണ്ടായി അനാഥബാല്യങ്ങളെ കണ്ടെത്തി അവർക്ക് സംരക്ഷണവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി ഒരു അനാഥ മന്ദിരം ജയമാത ബോയ്സ് ഹോം എന്ന പേരിൽ അവർ ആരംഭിക്കുകയുണ്ടായി.
 
തുടക്കത്തിൽ അനാഥ മന്ദിരത്തിലെ പ്രൈമറി തലം മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾ അധ്യയനം നടത്തിയിരുന്നത് മൂന്നു കിലോമീറ്റർ അകലെയുള്ള സ്കൂളിൽ ആയിരുന്നു. സ്കൂളിലേയ്ക്കുള്ള കുട്ടികളുടെ യാത്ര അത്യന്തം ക്ലേശകരവും അപകടം നിറഞ്ഞതുമായിരുന്നു . ഇത്തരം ദു:സ്ഥിതിയ്ക്ക് പരിഹാരം കാണുന്നതിനായി അന്നത്തെ ബോയ്സ് ഹോം മാനേജരായിരുന്ന    റവ. ബ്ര. ഹിപ്പോളിറ്റസിന്റെ നേതൃത്വത്തിൽ ഫ്രാൻസിസ്ക്കൻ ബ്രദേഴ്സ് ഒരു വിദ്യാലയം തുടങ്ങുന്നതിനായി അനുവാദം നൽകുകയും ചെയ്തു.
 
ഇപ്രകാരം 1979 ജൂൺ മാസം 6-ാം തീയതി തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷന്റെ14 -ാം വാർഡിലായി നാലാഞ്ചിറയിലെ പുല്ലോട്ടുകോണം എന്ന പ്രശാന്തസുന്ദരമായ പ്രദേശത്ത് ജയമാത ബോയ്സ് ഹോമിലെ 44 കുട്ടികളുമായി ജയമാത ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു.  ഈ സ്കൂളിന്റെ പ്രഥമ  പ്രധാന അധ്യാപിക സിസ്റ്റർ സെലീനാമ്മ പി.എയും ആദ്യ പഠിതാവ് എം അച്ചൻകുഞ്ഞുമായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 107: വരി 113:
|}
|}
{{#multimaps:  8.5453211,76.9365263 | zoom=18 }}
{{#multimaps:  8.5453211,76.9365263 | zoom=18 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1352963" എന്ന താളിൽനിന്ന് ശേഖരിച്ചത്