"എൽ പി എസ് വള്ളക്കടവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി എസ് വള്ളക്കടവ്/ചരിത്രം (മൂലരൂപം കാണുക)
20:03, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ കോർപ്പറേഷന്റെ പരിധിയിലാണ് വള്ളക്കടവ് എൽ പി എസ് സ്ഥിതി ചെയ്യുന്നത് . വള്ളക്കടവ് വാർഡിൽ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന വള്ളക്കടവ് ജമാഅത്ത് പള്ളിയുടെ അടുത്താണ് ഈ സ്കൂളിന്റെ സ്ഥാനം. സ്കൂളിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കാനായി എത്തുന്നത്. | കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ കോർപ്പറേഷന്റെ പരിധിയിലാണ് വള്ളക്കടവ് എൽ പി എസ് സ്ഥിതി ചെയ്യുന്നത് . വള്ളക്കടവ് വാർഡിൽ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന വള്ളക്കടവ് ജമാഅത്ത് പള്ളിയുടെ അടുത്താണ് ഈ സ്കൂളിന്റെ സ്ഥാനം. സ്കൂളിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കാനായി എത്തുന്നത്. | ||
വിദ്യാഭ്യാസ – സാമൂഹ്യ – സാമ്പത്തിക മേഖലകളിൽ പിന്നോക്കാ വസ്ഥയിലുള്ള ജനങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്, മുസ്ലിം സമുദായത്തിൽപെട്ട അംഗങ്ങളാണ് കൂടുതലും ഈ പ്രദേശത്ത് താമസിച്ചിരുന്നത്. അതിനാൽ പെൺകുട്ടികളെ 10 വയസിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന സമ്പ്രദായം നിലവിലില്ലായിരുന്നു. ഈ | വിദ്യാഭ്യാസ – സാമൂഹ്യ – സാമ്പത്തിക മേഖലകളിൽ പിന്നോക്കാ വസ്ഥയിലുള്ള ജനങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്, മുസ്ലിം സമുദായത്തിൽപെട്ട അംഗങ്ങളാണ് കൂടുതലും ഈ പ്രദേശത്ത് താമസിച്ചിരുന്നത്. അതിനാൽ പെൺകുട്ടികളെ 10 വയസിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന സമ്പ്രദായം നിലവിലില്ലായിരുന്നു. ഈ സമയത്താണ് എം.ഇ.എസ്. എന്ന സംഘടന കമലേശ്വരത്ത് പ്രവർത്തികൊണ്ടിരുന്ന ഒരു ഡിസ്പെന്സറി എല്ലാ ഉപകാരണങ്ങളോടും കൂടി വള്ളക്കടവ് ജുമാ മസ്ജിദ് ഭാരവാഹികളെ ഏല്പിച്ചത്. ജമാഅത്തിന്റെ കൈവശമുള്ള ഭൂമിയിൽ ഒരു കെട്ടിടം പണികഴിപ്പിച്ച് ഡിസ്പെന്സറിയുടെ പ്രവർത്തനം ആരംഭിച്ചു. ഇതിനെ ഗവൺമെന്റ് അംഗീകരിച്ചു ഒരു ഹെൽത്ത് സെന്ററായി മാറ്റണം എന്ന നിവേദനവുമായി അന്നത്തെ ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. സി.എച്ച്. മുഹമ്മദ് കോയ അവർകളെ സമീപിച്ചു. നിവേദനം കൈപറ്റി വായിച്ച അദ്ദേഹം നിങ്ങളുടെ സമീപ പ്രദേശത്ത് ഒരു സർക്കാർ ഡിസ്‌പെൻസറി ഉള്ളതിനാൽ തത്കാലം അത് ഉപയോഗിക്കുകയും പകരം അവിടെ ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള അപേക്ഷ സമർപ്പിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ഡിസ്പെന്സറിക്കായി പണി കഴിപ്പിച്ച കെട്ടിടത്തിൽ 01.06.1976 ൽ വള്ളക്കടവ് എൽ.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു .ആദ്യ മാനേജരായി വള്ളക്കടവ് എ.കെ.അസീസ് നഗറിലെ ഐക്യഭവനിൽ താമസക്കാരനായ അസീസ് സാഹിബ് അവർകളും ഹെഡ്മിസ്ട്രസ്സായി നബീസത്ത് ബീവിയും ചുമതലയേറ്റു. | ||
ഒന്നാം ക്ലാസിൽ 6 ഡിവിഷനിലായി 249 കുട്ടികളും 6 പ്രൈമറി അദ്ധ്യാപികമാരേയും ഒരൂ അറബി അദ്ധ്യാപകനേയും ചേർത്ത് 7 അദ്ധ്യാപകർ ചുമതലയേറ്റു. 1979-1980 കാലഘട്ടത്തിൽ ഈ സ്കൂളിനോട് ചേർന്ന് വി.എം.ജെ യു.പി.എസ്സും കൂടി ആരംഭിച്ചു. ഈ മാനേജുമെന്റിന്റെ കീഴിൽ തന്നെ 1984 കാലഘട്ടമായപ്പോഴേക്കും ഹൈസ്കൂളും തുടർന്ന് 1993 ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും പ്രവർത്തനം ആരംഭിച്ചു. | |||
1978-79 ൽ 19 ഡിവിഷനുകളിലായി 874 കുട്ടികളും 19 പ്രൈമറി അദ്ധ്യാപകരും 3 അറബി അദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു. നോർത്ത് സബ് ജില്ലയിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൽ പഠിച്ചിരുന്ന വിദ്യാലയമാരുന്നു വള്ളക്കടവ് എൽ.പി.എസ്സ്. 1989 കാലഘട്ടമായ പ്പോഴേക്കും ഇരുപത് ഡിവിഷനായി കുറഞ്ഞു. ക്രമേണ ഡിവിഷനുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.1994-95 കാലഘട്ടമായപ്പോഴേക്കും അന്താരാഷ്ട വിമാനത്താവളത്തിന്റെ വികസനത്തോടനുബന്ധിച്ച് സ്ഥലമെടുപ്പിന്റെ ഭാഗമായി ഈ പ്രദേശത്തെ ആളുകളെ കുടിയൊഴിപ്പിക്കുകയും ധാരാളം ആളുകൽ ഈ പ്രദേശത്തു നിന്നും താമസം മാറി പോവുകയും ചെയ്തു.തൽഫലമായി കുട്ടികളുടെ എണ്ണം കുറയുകയും ഡിവിഷനുകൾ കുറഞ്ഞു കുറഞ്ഞു വരുന്ന സ്ഥിതി സംജാതമാവുകയും ചെയ്തു . 2005-2006 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ഒന്നാം ക്ലാസ് കൂടി ആരഭിച്ചു. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |