"ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ചരിത്രം (മൂലരൂപം കാണുക)
12:20, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അറബിക്കടലിന്റെ തീരത്തോടടുത്തു കിടക്കുന്ന പരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1924 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. സ്കൂളിന്റെ ഒരു നൂറ്റാണ്ടോളം നീണ്ട പ്രവർത്തനം പരിശോധിക്കുകയാണെങ്കിൽ പാവപ്പെട്ട മൽസ്യത്തൊഴിലാളികളുടെ മക്കൾ മാത്രമാണ് ഇവിടെ നിന്നും അധ്യയനം നേടിയിട്ടുള്ളതും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നതും. വിദ്യാലയം സ്ഥാപിക്കപ്പെട്ട കാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് നാലാം തരം വരെ ആയി മാറി. | ||
വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ നടന്നിരുന്നത് ആലുങ്ങൽ ജുമാമസ്ജിദിനോടു ചേർന്ന ഓലഷെഡ്ഡിലായിരുന്നു. ഈ ഷെഡ്ഡിനു തീ പിടിച്ചതിനെ തുടർന്ന് ആലുങ്ങൽ ബീച്ചിലെ വിദ്യാസമ്പന്നരായ നാട്ടുകാർ സ്കൂളിന് സ്ഥലം വാങ്ങിക്കുകയും രണ്ടു കെട്ടിടങ്ങൾ സ്വന്തമായി നിർമ്മിക്കുകയും ചെയ്തു. | |||
ആധുനിക രീതിയിലുള്ള 14ക്ലാസ് മുറികളുള്ള 6ബ്ലോക്കുകൾ പല ഘട്ടങ്ങളില്ലായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 2015-2016 അധ്യയന വർഷത്തിൽ തീരദേശ വികസന കോർപറേഷന്റെ വകയായി അനുവദിച്ച ഓഡിറ്റോറിയം ഉൾപ്പെടുന്ന 6ക്ലാസ് മുറികളുള്ള രണ്ടുനില കെട്ടിടം ഉദ്ഘാടനം ചെയ്തു. ഓരോ ക്ലാസിലും 2 വീതം ഡിവിഷനുകളുള്ള ഈ വിദ്യാലയത്തിൽ കമ്പ്യൂട്ടർ ലാബ്,ലൈബ്രറി റൂം എന്നിവ ഉൾപ്പെടെ 12ക്ലാസ് മുറികൾ പ്രവർത്തനസജ്ജമാണ്. SSA,PTA,MLA Fund, പഞ്ചായത്ത് തുടങ്ങിയവയിൽ നിന്നും കിട്ടിയ ഗ്രാന്റുകൾ ഉപയോഗിച്ച് സ്കൂളിന്റെ ഭൗതികനിലവാരം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള കളിസ്ഥലത്തിന്റെ പരിമിതി ഒഴിച്ചാൽ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ് ഈ വിദ്യാലയം. |