Jump to content
സഹായം

"ജി എൽ പി എസ് പുലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
No edit summary
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.1955
ഈ വിദ്യാലയം സ്ഥാപിച്ചത്.1955
  മലപ്പുറം ജില്ലയിലെ  മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ തൃക്കലങ്ങോട് പഞ്ചാ യത്തിലെ പുലത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർകാർ സ്കൂൾ ആണ് ജി. എൽ പി എസ് പുലത്ത്
1955 ജനുവരിയിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് പുലത്ത് ജി എൽ.പി സ്കൂളിന്റെ തുടക്കം. സാമ്പത്തികമായും വിദ്യാഭ്യാസ പര മായും വളരെ പിറകിലായിരുന്ന പുലത്ത് ഗ്രാമത്തിൽ ഒരു സ്കൂൾ അനുവദിച്ചു കിട്ടിയ വിവരം ഒരു അധ്യാപകൻ വന്നറിയിക്കുമ്പോഴാണ് നാട്ടു കാർ സ്ഥലത്തെകുറിച്ച് ബോധവാൻമാരാകുന്നത്. ഒരു സുമനസ്കന്റെ സമ്മതപ്രകാരം അദ്ദേഹത്തിന്റെ പീടികമുറിയിൽ ആരംഭിച്ച സ്കൂൾ, പിറ്റെ കൊല്ലം ഒരു ക്ലാസുകുടി വർദ്ധിച്ചതോടെ ഷെഡ് തകരുകയും, ആ സ്ഥലം പിന്നീട് അതിന്റെ ഉടമ വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തതോടെ വീണ്ടും പ്രതിസന്ധി നേരിട്ടു. പിന്നീട് നാട്ടുകാരൻ തന്നെയായ ഒരു ഉദാരമതിയും കുടുംബവും അവരുടെ സ്വത്തിൽ 2089 സർവേ നമ്പറിലുള്ള ഒരേക്കർ 5 സെന്റ് സ്ഥലം സ്കൂളിനുവേണ്ടി കൊടുക്കുകയും ആ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ കുറച്ചുകൂടി ദ്രമായ ഒരു ഷെഡ് പണിയുകയും ചെയ്തു.
1962-ൽ ഗവൺമെന്റിൽ നിന്നും പാസായ ഒരു ഫണ്ട് ഉപയോഗിച്ച് ഇപ്പോൾ നിലവിലുള്ള ഓടിട്ട കെട്ടിട്ടും പണിതു. പിന്നീട് 1995 -96 ൽ ഡി. പി.ഇ.പി സഹായത്തോടെ ഒരു കോൺക്രീറ്റ് കെട്ടിടം പണിതു. പിന്നീട് 1995-96 ൽ ഡി.പി.ഇ.പി ജഹായത്തോടെ ഒരു കോൺക്രീറ്റ് കെട്ടിടം പണി യുന്നതുവരെ ഒന്നു മുതൽ 4 വരെയുള്ള ക്ലാസ് മുറികളും, ഓഫീസും, സ്റ്റോർ മുറിയും എല്ലാം ഈ ഓടിട്ട കെട്ടിടത്തിൽ ആയിരുന്നു. പുതിയ കെട്ടിടം വന്നതോടെ രണ്ടാം ക്ലാസും ഓഫീസും അതിലേക്കു മാറ്റി. പിന്നീട് 2004-05 വർഷത്തിൽ എസ്.എസ്.എ യുടെ സഹായത്തോടെ രണ്ടു ക്ലാസ് മുറികൾ ഉള്ള ഒരു കോൺക്രീറ്റ് കെട്ടിടം പണിതു. അതോടെ ഒന്നാം ക്ലാസും നാലാം ക്ലാസും അതിലേക്കു മാറ്റി. പിറ്റേ കൊല്ലം സ്കൂളിൽ പ്രൈമറി ആരംഭിച്ചു. അതോടെ നാലാം ക്ലാസ് വീണ്ടും പഴയ കെട്ടിടത്തിലേക്ക് മാറ്റി.
2010-11 വർഷത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ടു ക്ലാസ് മുറികളുള്ള ഒരു ബിൽഡിംഗ് പണികഴിപ്പിച്ചു. ഒരു മുറി ലാബും മറ്റേത് നാലാം ക്ലാസും ആണ്.2017-18വർഷത്തിൽ അതിനു മുകളിൽ പഞ്ചായത്തിൽ നിന്നും രണ്ടു ക്ളാസ് മുറികൾ കൂടി ലഭിച്ചു. ഇപ്പോൾ നാലു ബിൽഡിംഗുകളിലായി 9 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1336478" എന്ന താളിൽനിന്ന് ശേഖരിച്ചത്