Jump to content
സഹായം

"ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,995 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
വരി 76: വരി 76:


ഗോവിന്ദ പിള്ള സാർ എന്ന ശ്രീ ആർ ഗോവിന്ദ പിള്ളയായിരുന്നു സ്കൂളിൻറെ ഒന്നാമത്തെ അദ്ധ്യാപകൻ.
ഗോവിന്ദ പിള്ള സാർ എന്ന ശ്രീ ആർ ഗോവിന്ദ പിള്ളയായിരുന്നു സ്കൂളിൻറെ ഒന്നാമത്തെ അദ്ധ്യാപകൻ.
'''മാനേജ്മെൻറ്'''
കെട്ടിട നിർമാണത്തിൽ പങ്കാളികളായ കൃസ്ത്യൻ, മുസ്ലിം, ഹിന്ദു എന്നീ മൂന്ന് സമുദായങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടും നിർമാണ പങ്കാളിത്തത്തിലെ തോതനുസരിച്ചും ആ കാലം മുതൽ 4 മാനേജർമാരായിരുന്നു ഉണ്ടായിരുന്നത്. കൃസ്ത്യൻ രണ്ട്, മുസ്ലിം ഒന്ന്, ഹിന്ദു ഒന്ന് എന്ന ക്രമത്തിൽ നാട്ടുകാർ ചേർന്ന് മാനേജർമാരെ തെരഞ്ഞെടുത്ത് സർക്കാരിൻറെ അനുവാദം വാങ്ങിയിരുന്നു. ഒരു മാനേജരുടെ കാലാവധി 2 വർഷമാണ്. 8 വർഷത്തേക്കാണ് ഒരു മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി. അത് കഴിയുമ്പോൾ വീണ്ടും പൊതുയോഗം ചേർന്ന് മേൽപറഞ്ഞ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തും. ഈ രീതി 1985 വരെ തുടർന്നു.
പിന്നീട് ഈ രീതി സുഗമമായി നടത്തിക്കൊണ്ട് പോകുവാൻ സാധിക്കാതെ വന്നപ്പോൾ 1985ൽ സ്കൂളിൻറെ ഭരണം സർക്കാർ ഏറ്റെടുത്ത് ബഹു. പത്തനംതിട്ട ജില്ലാ കലക്ടറെ ഏൽപ്പിക്കുകയും ചെയ്തു.
5 വർഷം കഴിഞ്ഞ് 1990 നു ശേഷം സ്കൂൾ‍ തിരികെ നാട്ടുകാർക്ക് നൽകുകയോ തുടർന്ന് ചുമതല ഏറ്റെടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ സ്കൂൾ‍ പൂർണമായും ഏറ്റെടുക്കുന്നതിനുവേണ്ട ശ്രമങ്ങൾ നാട്ടുകാർ നടത്തി. യഥാസമയം ഫലം ലഭിക്കാതെ വന്നപ്പോൾ നാട്ടുകാർ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിൽ 2. 9. 2003 ൽ ഗസറ്റ് വിജ്ഞാപനം മൂലം സർക്കാർ എല്ലാ വിധത്തിലും പൂർണമായി ഏറ്റെടുത്ത് ഗവ. എൽ. പി. എസ് കോട്ടാങ്ങൽ ആയി.
സ്കൂളിൻറെ പ്രതാപ കാലത്ത് 9 ഡിവിഷൻ വരെ ഇവിടെയുണ്ടായിരുന്നു. ഒരുവേള അഞ്ചാം ക്ലാസ്സും തുടങ്ങിയിട്ടുണ്ടായിരുന്നു.
ഇപ്പോൾ സ്‌കൂളിൽ 5 അദ്ധ്യാപകരും 1 പി. റ്റി. സി. എം ഉം, ഉച്ച ഭക്ഷണത്തിനായി ഒരാളും ജോലി ചെയ്യുന്നു. കൂടാതെ പി റ്റി എയുടെ മേൽനോട്ടത്തിൽ കെ ജി സെക്ഷനും പ്രവർത്തിക്കുന്നു.
അധികാര വികേന്ദ്രീകരണത്തിലൂടെ സ്കൂളുകളുടെ മേൽനോട്ടം ഗ്രാമ പഞ്ചായത്തിന് ലഭിച്ചതിനെത്തുടർന്ന് കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്താണ്  ഈ വിദ്യാലയത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ലഭ്യമാക്കുന്നത്. ഈ ഗ്രാമത്തിൻറെ സാമൂഹ്യ സാംസ്‌കാരിക വളർച്ചയ്ക്ക് ഈ വിദ്യാലയത്തിൻറെ പങ്ക് വളരെ വലുതാണ്.
കേരളത്തിൻറെ സാംസ്‌കാരിക പൈതൃകത്തിൻറെ പ്രതീകമായിട്ടുള്ള പടയണിക്ക് പേരുകേട്ട കോട്ടാങ്ങൽ ഗ്രാമത്തിലെ ഈ സരസ്വതീക്ഷേത്രം മതമൈത്രിയുടെ മകുടോദാഹരണമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1335480" എന്ന താളിൽനിന്ന് ശേഖരിച്ചത്