"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:50, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022added new items
(ചെ.) (added new items) |
|||
വരി 196: | വരി 196: | ||
സ്കൂളിൽ ചേർന്ന പഞ്ചായത്ത് പ്രതിനിധികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ പതിപ്പിന്റെ പ്രകാശനം നിർവഹിക്കപ്പെട്ടു... | സ്കൂളിൽ ചേർന്ന പഞ്ചായത്ത് പ്രതിനിധികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ പതിപ്പിന്റെ പ്രകാശനം നിർവഹിക്കപ്പെട്ടു... | ||
ഗൂഗിൾ പോലുള്ള മാധ്യമങ്ങളിൽ ഇവയൊക്കെ ഒരു പരിധിവരെ ലഭ്യമാകു മെങ്കിലും ഒരു പ്രൈമറി സ്കൂളിലെ ഉദ്യമം എന്ന നിലയിൽ പൊതു സമൂഹത്തിനാറെ ശ്രദ്ധ ആകർഷിച്ച ഒരു പ്രവർത്തനം ആയിരുന്നു ഇത്..{{PSchoolFrame/Pages}} | ഗൂഗിൾ പോലുള്ള മാധ്യമങ്ങളിൽ ഇവയൊക്കെ ഒരു പരിധിവരെ ലഭ്യമാകു മെങ്കിലും ഒരു പ്രൈമറി സ്കൂളിലെ ഉദ്യമം എന്ന നിലയിൽ പൊതു സമൂഹത്തിനാറെ ശ്രദ്ധ ആകർഷിച്ച ഒരു പ്രവർത്തനം ആയിരുന്നു ഇത്.. | ||
== '''<u><big>പ്രതിഭയെ തേടി ...</big></u>''' == | |||
❤️❤️❤️❤️❤️❤️❤️ | |||
=== <u>സൂര്യഗായത്രി</u> === | |||
മുഴക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിനെ സംബന്ധിച്ചടത്തോളം വളരെയധികം പ്രവർത്തന വൈവിധ്യമാർന്ന അവസരങ്ങളായിരുന്നു 2019 രണ്ടാം പാദത്തിലെ മാസങ്ങളിൽ കടന്നുപോയത്... വിദ്യാഭ്യാസ ആവിഷ്കരിച്ച വളരെ നൂതനമായൊരു പ്രവർത്തനമായിരുന്നു പ്രതിഭകളോടൊപ്പം എന്നത്... ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും സമീപ ഇടങ്ങളിൽ, സ്നേഹിതർക്ക് ഇടയിൽ പ്രതിഭ കൊണ്ട് സമൂഹത്തിൽ ശ്രദ്ധ പതിപ്പിച്ച വ്യക്തികളെ കുട്ടികൾക്കും പൊതുസമൂഹത്തിലും പരിചയപ്പെടുത്തുക എന്നതായിരുന്നു അത്.. അവരോട് സ്നേഹസംവാദം നടത്തുവാനും അവരിൽ നിന്നും ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും പുതുതലമുറയിലേക്ക് പകരുക എന്നത് അത് പദ്ധതിയുടെ ലക്ഷ്യം ആയി കാണണമെന്ന് നിർദ്ദേശമുണ്ടായിരുന്നു... അതുകൂടാതെ ഓരോ വിദ്യാഭ്യാസ സ്ഥാപനവും പൊതുസമൂഹവുമായി ഒരു സ്നേഹ ബന്ധം അത് സൂക്ഷിക്കുന്നതിനുള്ള മാർഗമായും പദ്ധതി ലക്ഷ്യം വെച്ചു... | |||
പദ്ധതി ആവശ്യപ്പെട്ട നിബന്ധനകളും നിർദ്ദേശങ്ങളും ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കിയതിനുശേഷം പിടിഎ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം ചേരുകയും സ്കൂളിൻറെ സമീപപ്രദേശങ്ങളിൽ ഉള്ള തും പൊതുസമൂഹത്തിൽ ഇതിൽ വിവിധ പ്രതിഭാവിലാസം കാണിക്കുന്നതുമായ വ്യക്തികളെ ലിസ്റ്റ് ചെയ്തു.. സമയം കൊണ്ടും സാഹചര്യം കൊണ്ടും ഏറ്റവും സമീപസ്ഥരായ പ്രതിഭാധനരായ വ്യക്തികളുടെ അടുത്തേക്ക് പോകുവാനാണ് തീരുമാനിക്കപ്പെട്ടത്.. | |||
വളരെയധികം വ്യത്യസ്തമായ ഈ പദ്ധതി നിർവഹണത്തിലെ രണ്ടാംദിനത്തിൽ ആണ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത കവയിത്രിയും ആയ സൂര്യഗായത്രിയെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളോടൊപ്പം സന്ദർശിക്കുവാൻ തീരുമാനിച്ചത്... | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായുള്ള കുട്ടികളെ പ്രസ്തുത വിവരം അറിയിച്ചതിനു ശേഷം 2019 നവംബർ 18 ആം തീയതി രാവിലെ 10 മണിക്ക് ശ്രീമതി സൂര്യഗായത്രിയെ സന്ദർശിക്കുവാൻ തീരുമാനിച്ചു... കിട്ടിയ പ്രസിഡണ്ട് ശ്രീ പത്മനാഭൻ കുട്ടികളെയും ബന്ധപ്പെട്ട അധ്യാപകരെയും അനുഗമിച്ചു... ശ്രീമതി സജിത ടീച്ചർ, സുവിധ ടീച്ചർ ജിജോ ജേക്കബ് എന്നിവരായിരുന്നു അധ്യാപക പ്രതിനിധികളായി കുട്ടികളുടെ കൂടെ ഉണ്ടായിരുന്നത്... മുഴക്കുന്ന് ടൗണിലൂടെ ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്ര അമ്പലനടയും കടന്ന് സൂര്യഗായത്രിയുടെ ഭവനത്തിലേക്ക് 10.30 ആയപ്പോൾ എത്തി.. കുട്ടികളെല്ലാം ആവേശഭരിതനായിരുന്നു. പതിനഞ്ചോളം കുട്ടികൾ അധ്യാപകർക്കൊപ്പം ഉണ്ടായിരുന്നു... സൂര്യഗായത്രിയും മാതാപിതാക്കളും അധ്യാപകരെയും കുട്ടികളെയും സ്വീകരിച്ചു.. ഒരു സ്നേഹ സംവാദത്തിനുള്ള വേദിയൊരുക്കാൻ പിടിഎ പ്രസിഡണ്ടും മാതാപിതാക്കളും ആ വീടിൻറെ മുറ്റത്ത് സ്ഥലം ഒരുക്കി... | |||
ഒരു കവയിത്രി എന്നനിലയിൽ ശ്രീമതി സൂര്യഗായത്രിയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ തലേദിവസം സജിത ടീച്ചറും കുട്ടികളും ചേർന്ന് തയ്യാറാക്കിയിരുന്നു... ഒരു ഗായത്രി സ്വയം പരിചയപ്പെടുത്തിയ തിനുശേഷം മാതാപിതാക്കൾ ചെറിയ കുശലാന്വേഷണങ്ങൾ നടത്തി... പിന്നീട് പി ടി എ പ്രസിഡൻറ് ലഘു സ്വാഗതമാശംസിച്ച | |||
തിനുശേഷം സൂര്യഗായത്രിയെക്കുറിച്ച് ശ്രീമതി സജിത ടീച്ചർ എസ് എസ് ചുരുങ്ങിയ വാക്കുകളിൽ സംസാരിച്ചു... കുട്ടികൾക്ക് അവർ തേടിയെത്തിയ പ്രതിഭയെകുറിച്ച് ഒരു സമഗ്രമായ ചിത്രം ലഭിക്കുന്നതിന് ഇത് ഉപകരിച്ചു... | |||
പിന്നീട് കുട്ടികൾക്കുള്ള ഊഴമായിരുന്നു.. കുടുംബം, കൂട്ടുകാർ, കവിതാലോകം , ജീവിത ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾ ചോദ്യങ്ങൾ ആരായുകയും സൂര്യഗായത്രി ഉചിതമായ രീതിയിൽ മറുപടി പറയുകയും ചെയ്തു.. സംസാരത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് അവരുടെ അച്ഛൻ മകളുടെ ജീവിതത്തെ കുറിച്ച് ഒരു ലഘു ചരിത്രം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.. | |||
അമ്മയുടെയും അച്ഛന്റേയും ,സ്നേഹ സംഭാഷണങ്ങൾക്ക് ശേഷം ശ്രീമതി സജിത ടീച്ചർ ഏറെ ആസ്വാദ്യകരമായ ഒരു കവിത കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.. ഞങ്ങൾ തേടിയെത്തിയ പ്രതിഭയുടെ മനംനിറഞ്ഞ സാഹചര്യം പ്രസ്തുത സ്നേഹ സംഭാഷണങ്ങളിലൂടെ യഥാർത്ഥ്യമായി... | |||
സൂര്യഗായത്രിക്ക് നന്ദി അർപ്പിച്ച് കൊച്ചു കുശലാന്വേഷണങ്ങൾക്ക് ശേഷം കുട്ടികളും അധ്യാപകരും വേറൊരു പ്രതിഭയെ നെഞ്ചിലേറ്റാൻ നുള്ള മനസ്സുമായി തിരികെ സ്കൂളിലേക്ക് നടന്നു.... | |||
=== <u>നാണുവാശാൻ</u> === | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുവാൻ മലയാളം പ്രവർത്തന പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു വന്നിരുന്നു... വിദ്യാലയത്തിന് ചുറ്റുപാടും സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തികളെ സന്ദർശിച്ച് അവരുടെ അറിവും അനുഭവങ്ങളും സ്വായത്തമാക്കുക എന്ന മഹത്തായ യജ്ഞത്തിന്റെ ഭാഗമായിരുന്നു ഇത് ... വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പേരിൽ ആവിഷ്ക്കരിക്കപ്പെട്ട ഈ പദ്ധതിയിലെ മൂന്നാം ഘട്ടം 2019 നവംബർ 19 ചൊവ്വാഴ്ച ഞങ്ങൾ പൂർത്തിയാക്കി... സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ജില്ലയിലെ പ്രമുഖ കളരി ആശാനു മായ ശ്രീ .നാണു ആശാന്റെ സമീപത്തേക്ക് ആയിരുന്നു ഞങ്ങളുടെ ഇത്തവണത്തെ യാത്ര... നാട്ടുകാർക്കും പൊതുസമൂഹത്തിനും കളരി വിദ്യാഭ്യാസ മേഖലയിൽ ധാരാളം അറിവും അനുഭവങ്ങളും പകർന്നു കൊടുത്തിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം... മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ ധാരാളം കുട്ടികൾ അദ്ദേഹത്തിന് ശിഷ്യന്മാരായി പുറത്തുവന്നിട്ടുണ്ട്... പുതിയ തലമുറയിലെ കുട്ടികളും അദ്ദേഹത്തിൻറെ ശിഷ്യഗണങ്ങളിൽ വിവിധ വ്യക്തി മുദ്രകൾ പതിപ്പിച്ചു കൊണ്ടിരിക്കുന്നു... | |||
ഞങ്ങളും കലാസാഹിത്യവേദി യിലെ പ്രതിനിധികളായ കുട്ടികളെയുംകൊണ്ട് പ്രസ്തുത ദിവസം ഞങ്ങൾ ആശാൻറെ ഭവനത്തിലേക്ക് പോയി... അധ്യാപകരായ ശ്രീമതി സജിത ടി.എൻ, പ്രദീപ് മാസ്റ്റർ, അതുൽ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ശ്രീ. പത്മനാഭൻ എന്നിവർ കുട്ടികൾക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നു... വ്യത്യസ്തമായ ഒരു അറിവ് സമ്പാദനവുമായി കടന്നു ചെന്ന ഞങ്ങളെ അദ്ദേഹം ഹൃദ്യമായി സ്വീകരിച്ചു.. | |||
പിടിഎ പ്രസിഡണ്ട് ഞങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ ഒന്നുകൂടി മുഖവുരയായി പരാമർശിച്ചുകൊണ്ട് ഞങ്ങളുടെ സ്നേഹ സംഭാഷണങ്ങളിലേക്ക് എല്ലാവരെയും ആനയിച്ചു... ഈ വേദിക്ക് ആശംസ നേർന്നു കൊണ്ട് ശ്രീ നാണു ആശാനെ പരിചയപ്പെടുത്തി പ്രദീപ് മാസ്റ്റർ സംസാരിച്ചു... നേരിട്ട് പരിചയം ഇല്ലാത്ത കുട്ടികൾക്ക് വ്യക്തി പരിചയം കൃത്യമായ ഉൾക്കൊള്ളാൻ ഈ ഭാഷണം സഹായിച്ചു... | |||
ഞങ്ങളുടെ സ്കൂളിൻറെ സ്നേഹ സമ്മാനമായി ശ്രീ അതുൽ മാസ്റ്റർ നാണുവാശാനെ പൊന്നാടയണിയിച്ചു.. ഇത് ഞങ്ങളുടെ സ്നേഹം ഹൃദയത്തിൽ സ്വീകരിച്ച അദ്ദേഹം കുടുംബ വിശേഷങ്ങളും, കളരി എന്ന ആയോധനകലയുടെ വിവിധ വശങ്ങളെ പറ്റിയും അനേകം അറിവുകൾ കൈമാറി.... കുട്ടികൾക്കു മാത്രമല്ല അധ്യാപകർക്കും ഇത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു... | |||
പിന്നീട് അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിൻറെ കളരി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.. കുട്ടികളിൽ തന്നെ ഉണ്ടായിരുന്ന ശിഷ്യഗണങ്ങൾ ധാരാളം അഭ്യാസപ്രകടനങ്ങൾ അവിടെ വച്ച് അവതരിപ്പിച്ചു... | |||
ശേഷം വീടിനുസമീപത്തെ വൃക്ഷത്തണലിൽ അദ്ദേഹം കളരി എന്ന ആയോധനകല യെക്കുറിച്ച് ദീർഘമായി സംസാരിച്ചു... കുട്ടികൾക്ക് സംശയനിവൃത്തി വരുത്തി ശാന്തമായി സംസാരിച്ചു.. അറിവിൻറെ പുതിയ വാതായനങ്ങളിലേക്ക് ഞങ്ങൾ ഓരോരുത്തരെയും അദ്ദേഹം കൂട്ടിക്കൊണ്ട് പോയി.. ഒരു കളരി ആശാൻ എന്നതിലുപരിയായി നല്ലൊരു മനുഷ്യസ്നേഹിയേയും , ഒരു നല്ല അഭ്യുദയകാംക്ഷിയേയും നേരിട്ടുകണ്ട് സംവദിച്ച ഹൃദയവുമായി ഞങ്ങൾ അവിടെ നിന്നും തിരിച്ചു... അടുത്ത ദൗത്യത്തിനു വേണ്ടി.. | |||
🧡🧡🧡🧡🧡🧡🧡🧡 | |||
=== <u>ഭാസ്കരേട്ടൻ....</u> === | |||
🧡🧡🧡🧡🧡🧡🧡🧡 | |||
മുഴകുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 2019ലെ ശിശുദിനത്തിൽ ഒരു പ്രതിഭയിലേക്ക് ഞങ്ങളുടെ യാത്ര ആരംഭിച്ചു... പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുഴക്കുന്ന് എന്ന ചെറിയ ഗ്രാമത്തിലെ പ്രതിഭക ളുമൊത്തുള്ള മറ്റൊരു സംവാദം ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം... പൊതുസമൂഹത്തെ വിദ്യാലയ ലക്ഷ്യങ്ങൾ ക്കൊപ്പം കോർത്തിണക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പ്രദേശത്തെ കോൽക്കളി വിദഗ്ധനും സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ശ്രീ ഭാസ്കരൻ അവർകളെ കേന്ദ്രീകരിച്ചായിരുന്നു ഞങ്ങളുടെ അന്നത്തെ ജീവിതം... | |||
പ്രതിഭയുമൊത്തുള്ള സംഗമത്തിനായി മുൻപേ ഞങ്ങൾ കുട്ടികളും അധ്യാപകരും തയ്യാറെടുത്തിരുന്നു... പൂച്ചെണ്ട്, പൊന്നാട, സംവാദത്തിനായി ചോദ്യങ്ങൾ എന്നിവ തയ്യാറാക്കിയത് സംഘാടനത്തിന് ഒരു മുതൽക്കൂട്ട് ആയിരുന്നു... | |||
പി ടി എ പ്രസിഡന്റിന്റെ സഹായത്തോടുകൂടി കുട്ടികളും അധ്യാപകരും സംവാദ വേദിയിലേക്ക് 10 മണിയോടുകൂടി എത്തിച്ചേർന്നു.... ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം | |||
സന്നിധിയിലെ സമ്മേളന വേദിയായിരുന്നു ഞങ്ങൾക്കായി നൽകപ്പെട്ടത്... ക്ഷേത്രക്കുളത്തിന് സമീപമുള്ള വേദി ഐശ്വര്യ ത്തിന്റെ മറ്റൊരു പ്രതീകമായി തോന്നി.. ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിതം ചിട്ടപ്പെടുത്തുന്ന ഒരാൾ എന്ന നിലയിൽ ശ്രീ ഭാസ്കരൻ ചേട്ടന്റെ സാന്നിധ്യം ഞങ്ങളുടെ പ്രവർത്തനത്തിന് ഒരു തിലകക്കുറിയായി തോന്നി... | |||
പിടിഎ പ്രസിഡണ്ട്, അധ്യാപകരായ ശ്രീമതി സജിത ടീച്ചർ, ശ്രീമതി ഷൈനി ടീച്ചർ , ഹെഡ്മാസ്റ്റർ ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ തയ്യാറാക്കിയ ചട്ടക്കൂടിൽ കുട്ടികൾ സ്നേഹ സംവാദത്തിനായി ഒരുങ്ങി.. ഹെഡ്മാസ്റ്റർ ആമുഖഭാഷണം നടത്തിയ ചടങ്ങിനെ തുടർന്ന് ഞങ്ങളുടെ വിശിഷ്ടാതിഥിയെ പൊന്നാട നൽകി ചാച്ചാ നെഹ്റു വായി വേഷമിട്ട കുട്ടി ആദരിച്ചു... വേദിയിൽ ഞങ്ങൾക്കൊപ്പം സന്നിഹിതനായി വന്ന് ചടങ്ങ് ധന്യമാക്കിയവരിൽ ക്ഷേത്രത്തിൻറെ എക്സിക്യൂട്ടീവ് ഭാരവാഹികളിൽ ഒരാളായ ശ്രീ മുരളിയും ഉണ്ടായിരുന്നു... അദ്ദേഹത്തെയും പൊന്നാട അണിയിച്ച് ഇത് ചടങ്ങ് കൂടുതൽ ദീപ്തമാക്കി.. | |||
കോൽക്കളിയിൽ വിദഗ്ധനായിരുന്ന ഞങ്ങളുടെ അതിഥിയിൽ നിന്ന് ഏറെ കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കി.... നൽകിയ വിവരങ്ങൾ ഹൃദിസ്ഥമാക്കി കുട്ടികൾ അവരുടെ യുടെ റോൾ മനോഹരമാക്കി തീർത്തു.. | |||
കോൽക്കളിയുടെ വശ്യസൗന്ദര്യം അനുഭവവേദ്യമാക്കിയ അദ്ദേഹത്തിൻറെ ഭാഷണങ്ങൾക്ക് പിന്നാലെ ശ്രീ മൃദംഗശൈലേശ്വരീ ക്ഷേത്രത്തിന്റെ ചരിത്രവും, ഐതിഹ്യവും ലളിതമായ ഭാഷയിലൂടെ ശ്രീ .മുരളി അവറുകൾ കുട്ടികളുടെ ഹൃദയത്തിലേക്ക് പകർന്നു നൽകി... പഴശ്ശിരാജയും, അദ്ദേഹത്തിൻറെ പടയോട്ടങ്ങളും, ക്ഷേത്രവുമായുള്ള ചിരപുരാതന ബന്ധങ്ങളും അദ്ദേഹത്തിൻറെ വാക്കുകളിലൂടെ ഞങ്ങളിലേക്ക് ഒഴുകി... ഒരു വേദിയിൽ വച്ച് രണ്ടു പ്രതിഭകളെ കണ്ടുമുട്ടിയ ഈ അവസരം തികച്ചും അപ്രതീക്ഷിതമായിരുന്നു.. ക്ഷേത്രസന്നിധി മറ്റൊരു അനുഗ്രഹ സാന്നിധ്യത്തിനു കൂടി ഇടയായി തീർന്നു എന്ന് പറയാതിരിക്കാൻ നിർവാഹമില്ല... അറിവും അനുഭവവും ഇഴചേർന്ന ഈ പ്രതിഭാ സംഗമം ഞങ്ങളുടെ കൊച്ചുകുട്ടികൾക്കും, അതിലുപരി എല്ലാ അധ്യാപകർക്കും വിജ്ഞാന ത്തിന്റെ മറ്റൊരു കവാടം കാണിച്ചുതന്നു..... | |||
ഞങ്ങളുടെ മനസ്സിനും ശരീരത്തിനും വിവിധ നേർച്ചകാഴ്ചകളാൽ അനുഗ്രഹങ്ങൾ നൽകി ക്ഷേത്രഭാരവാഹികൾ ഞങ്ങളുടെ പ്രവർത്തനത്തിന് ഹൃദയം കൊണ്ട് യാത്ര നൽകി....{{PSchoolFrame/Pages}} |