"കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
അടുക്കള | അടുക്കള | ||
കലാഗ്രാമമായ കുഞ്ഞിമംഗലത്ത് 1914ന്റെ തുടക്കത്തിലാണ് ചില സുമനസ്സുകളുടെ സംയോജിത ഇടപെടലിന്റെ ഭാഗമായി അറിവ് നേടാനാഗ്രഹിക്കുന്നവർക്കായി ഒരു സ്കൂളെന്ന സങ്കൽപ്പം യാഥാർത്ഥ്യമാകുന്നത്. എൽ.പി സ്കൂളായിട്ടായിരുന്നു തുടക്കം. തലായിലായിരുന്നു ആദ്യമായി അക്ഷരങ്ങൾ പെറുക്കിക്കൂട്ടാനൊരിടം കണ്ടെത്തിയത്. അന്നത്തെ സാഹചര്യത്തിൽ പ്രത്യേക പരിശീലനങ്ങളൊന്നും | |||
അധ്യാപകർക്കു ലഭിക്കുമായിരുന്നില്ല. ഗുരുകുല സമ്പ്രദായത്തിന്റെ ശൈലി പിന്തുടർന്നുള്ള അധ്യാപനമായിരിക്കും അവർ പിന്തുടർന്നിരിക്കുക. കെട്ടിടം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുടെ കുറവ് സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിരിക്കാം. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്കൂളിന്റെ പ്രവർത്തങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുവേണ്ടി നാലു വർഷങ്ങൾക്കു ശേഷം ഈ സ്ഥാപനം തെക്കുമ്പാട് വീരചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്കുമാറ്റി സ്ഥാപിച്ചു. മൂന്നാംതരം വരെ മാത്രമുണ്ടായ ഈ പാഠശാലയിൽ നീണ്ട പത്തുവർഷക്കാലം അക്ഷരാഭ്യാസം തുടർന്നു. 1929ൽ ഈ സ്കൂൾ തെക്കുമ്പാട് എലിമെന്ററി സ്കൂൾ എന്ന നാമത്തിൽ ഇന്നുള്ള സ്ഥലത്തേക്ക് ചുവടുമാറി. തുടർന്നുള്ളകാലങ്ങളിൽ സ്കൂളിന്റെ ഓരോ ചലനവും വിജയത്തിന്റെ ഒരായിരം കഥകൾ പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ജാതീയതയ്ക്കുമെതിരെ നവോത്ഥാന കേരളം പ്രത്യക്ഷ സമരങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ ഗോപാൽ യു.പി.സ്കൂൾ ഈ നാടിനു നൽകിയത് വലീയ ആവേശമായിരുന്നു. ജാതീയത കൊടികുത്തി വാണിരുന്ന കാലത്ത് 1929ൽ രണ്ടു ഹരിജൻ കുട്ടികൾക്ക് പ്രവേശനം നൽകിയതിന്റെ പേരിൽ 2കൊല്ലക്കാലത്തോളം സവർണ്ണരായ കുട്ടികൾ സ്കൂളിൽ പ്രവേശിച്ചിട്ടില്ലെന്ന് ചരിത്രം പറയുന്നു.ഈ വിദ്യാലയം ശ്രീ സി.വി ഗോപാലൻനായരുടെ പേരിൽ കൈമാറ്റം ചെയ്തത് 1931ലാണെന്ന് രേഖയിൽ കാണുന്നു. പിന്നീടുള്ള കാലം വളർച്ചയുടേതായിരുന്നു. കുട്ടികളുടെ എണ്ണം 47 ആയി ഉയർന്നു. ഒപ്പം പരിശീലനം സിദ്ധിച്ച അധ്യാപകരും അവർക്കു തുണയായി. ജീർണ്ണിച്ച ഷെഡിലായിരുന്നു അധ്യാപനം .1937ൽ അഞ്ചാം തരം വരെയുള്ള ക്ലാസുകൾക്ക് അന്നത്തെ സർക്കാരിന്റെ അംഗീകാരം ലഭിച്ചു. അന്ന് 73 കുട്ടികളും 4 അധ്യാപകരും സ്കൂളിലുണ്ടായിരുന്നു. 1940 ഓടു കൂടി സ്കൂളിനു സ്വന്തമായി കെട്ടിടം ഉണ്ടായി എന്നത് എടുത്തുപറയേണ്ട കാര്യമാണ്. 1945 ജനുവരിയിൽ ആറാം തരത്തിനുള്ള അനുമതി ലഭിച്ചു. 1946ൽ 160 കുട്ടികളും 6 അധ്യാപകരും സ്കൂളിലുണ്ടായിരുന്നു. ഇന്ത്യക്കാർ 1947ൽ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണയുമ്പോൾ കുഞ്ഞിമംഗലക്കാർക്ക് അത് ഇരട്ടി മധുരമായി. കാരണം ആ വർഷമാണ് സ്കൂളിനെ ഒരു ഹയർ എലിമെന്ററി സ്കൂളായി ഗവൺമെന്റ് ഉയർത്തിയത്. 1948ൽ ഇതിന് ഗോപാൽ ഹയർ എലിമെന്ററി സ്കൂൾ എന്നപേരിൽ സ്ഥിരാംഗീകാരം ലഭിച്ചു. ആ വർഷം തന്നെയാണ് ഇഎസ്എൽസി പൊതുപരീക്ഷ നടത്താനുള്ള അനുമതി ലഭിക്കുന്നത്.അതോടുകൂടി പഠനസൗകര്യങ്ങൾ ഇല്ലാതിരുന്ന സമീപ പ്രദേശങ്ങളായ ചെറുതാഴം , രാമന്തളി, കുന്നരു, പുറച്ചേരി , ഏഴിലോട് , കണ്ടങ്കാളി, അറത്തിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു കുട്ടികൾ ഈ സ്കൂളിനെ തേടിയെത്തി. ആ വർഷം തന്നെ ഹയർ എലിമെന്ററി ക്ലാസ് നടത്തുന്നതിനായി മറ്റൊരു കെട്ടിടമുണ്ടായി. 1958ൽ എട്ടാം തരത്തിലെ പൊതുപരീക്ഷ ഈ സ്കൂളിൽ വെച്ചാണ് നടത്തിയത്. 1972 ആകുമ്പോഴേക്കും 1027 കുട്ടികളും 20 ഡിവിഷനുകളും 28 അധ്യാപകരും ഒരു അനധ്യാപകനും ഉണ്ടായിരുന്നു. ഈ സ്കൂളിന്റെ ആദ്യത്തെ പി.ടി.എ പ്രസിഡണ്ട് ശ്രീ എം.വി. കുഞ്ഞിരാമ മാരാർ ആയിരുന്നു. തുടർന്ന് ശ്രീ തമ്പാൻ വൈദ്യർ , ശ്രീ കാനാക്കാരൻ കുഞ്ഞിക്കണ്ണൻ , ശ്രീ. കെ.പി. ലക്ഷ്മണൻ തുടർന്നിങ്ങോട്ട് ഇപ്പോഴത്തെ എ. ഉണ്ണികൃഷ്ണൻ വരെയുള്ളവർ സ്കൂളിനെ പൊതുസമുഹവുമായി ബന്ധപ്പെടുത്തുന്നതിൽ നിർണ്ണയാകമായ പങ്ക് വഹിച്ചവരാണ്. കഴിഞ്ഞ വർഷത്തെ പ്രധാനാധ്യാപിക ശ്രീമതി എൻ.സി മാധവിയാണ് ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക പട്ടികയിലെ ആദ്യ വനിത.ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി കെ. വി.തങ്കമണി ആണ്. ഇന്നത്തെ കോഴിക്കോട് എം.പി.ശ്രീ. എം.കെ രാഘവൻ ,മുൻ എം.എൽ.എ. ശ്രീ.സി.കെ . പി പത്മനാഭൻ എന്നിവർ സ്കൂളിലെ പൂർവിദ്യാർത്ഥികളാണ്. ആദ്യത്തെ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ ശ്രീ. സി.വി. ദാമോദരൻ ഇപ്പോഴത്തെ കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം. കുഞ്ഞിരാമൻ , ഫോക് ലോർ അക്കാദമി മുൻ അധ്യക്ഷൻ ശ്രീ.എം.വി.വിഷ്ണുനമ്പൂതിരി , പയ്യന്നൂരിലെ ഭിഷഗ്വരൻ മാരായ ഡോ. ഗോപിനാഥൻ, ഡോ. എ.വി. ഗോവിന്ദൻ, ഡോ. വസന്തകുമാർ, ഡോ. ബാലാമണി, മുൻ ചീഫ് സെക്രട്ടറി വിജയനുണ്ണി നമ്പ്യാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായതിൽ നമുക്കഭിമാനിക്കാം. 2016ൽ സ്കൂളിന് 102 വർഷം തികയുമ്പോൾ ഗ്രാഫിലെ വ്യതിയാനങ്ങൾ പോലെ കുട്ടുകളുടെയും അധ്യാപകരുടെയും എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ വന്നുകൊണ്ടിരിക്കുന്നു. ആംഗലേയവിദ്യാലയങ്ങളോ, വിദ്യാഭ്യാസ കച്ചവടമോ, പൊതുവിദ്യാലയങ്ങളുടെ മൂല്യത്തകർച്ചയോ ഒന്നും തന്നെ ഗോപാൽയു.പി. സ്കൂളിന്റെ പടികടന്ന് അകത്തുകയറിയിട്ടില്ല. വിദ്യാഭ്യാസമേഖലയിൽ തലയുയർത്തിനിൽക്കാൻ സ്കൂളിന് കഴിയുന്നത് കഴിഞ്ഞകാലങ്ങളിലെത്രയും പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ഉണ്ടാക്കിയെടുത്ത നേട്ടങ്ങളായിരുന്നു. 1967ൽ ഉപജില്ലാ കലോത്സവം ആരംഭിച്ച വർഷം തന്നെ ദേശീയഗാനമത്സരത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. പിന്നീടുള്ള കലോത്സവവേദികളിലെല്ലാം മികച്ച സാന്നിധ്യമായി ഗോപാൽ യു.പി. സാകൂൾ മാറി. കലോത്സവങ്ങളിലെന്നപോലെ കായികമേളയിലും മികവാർന്ന പ്രകടനം കാഴ്ച വെച്ചു എന്നതിനും തെളിവാണ് അന്നത്തെ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കായികമേളയിൽ പി. കല്ല്യാണി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത്. പ്രവർത്തിപരിചയമേളയിൽ സംസ്ഥാനതലത്തിലും കഴിവു തെളിയിച്ച കുട്ടികളാണ് മഞ്ജുഷ.എൻ, ആദർശ് കെ.വി. ശ്രീലേഷ്.ടി. ശ്രീരാഗ്.വി.വി, അനിരുദ്ധ്.പി എന്നിവർ. വിദ്യാരംഗം സാഹിത്യോത്സവത്തിൽ അമിത മധുസൂദനൻ ,കവിതാരചനയിൽ സംസ്ഥാനതലം വരെ എത്തിയതും ബാലശാസ്ത്രപരീക്ഷസംസ്ഥാനമത്സരത്തിൽ കീർത്തി.കെ പ്രസംഗ മത്സരത്തിൽ രണ്ടാംസ്ഥാനവും ക്വിസ്സിൽ മൂന്നാംസ്ഥാനം നേടിയതും എടുത്തുപറയേണ്ടതാണ്. 1984-85വിദ്യാഭ്യാസ വർഷത്തിൽ സയൻസ് പ്രൊജക്ട് സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയതും 1997ൽ സ്കൂളിൽ ചിട്ടപ്പെടുത്തിയ ശാസ്ത്രപൂരക്കളി ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയതും ചരിത്രത്തിൽ ഇടം നേടിക്കഴിഞ്ഞു. ഏതൊരു സ്കൂളിന്റെയും വളർച്ചയ്ക് അവിടത്തെ പി.ടി.എ-യുടെ ഇടപെടൽ അത്യന്താപേക്ഷിതമാണ്. അത്തരത്തിലുള്ള ഒരു പി.ടി.എ യും മദർ പി.ടി.എയും നമ്മുടെ സ്കൂളിലും ശക്തമായി തന്നെ നിലനിൽക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്കുലഭിക്കുന്ന പ്രോത്സാഹനമാണ് അവരുടെ വളർച്ചയുടെ ചാലകശക്തി. ഉന്നത വിജയം കരസ്ഥമാക്കുന്ന കുട്ടികളെ എൻഡോവ്മെന്റുകളും മറ്റുസ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കാറുണ്ട് . മൺമറഞ്ഞുപോയവരുടെ ഓർമ്മയ്ക്കായി സുമനസ്സുകൾ നൽകുന്ന സഹായം ഒന്നുകൊണ്ടുമാത്രമാണ് ഇത്തരം എൻഡോവ്മെന്റുകൾ നൽകാൻ കഴിയുന്നത്. ഈയവസരത്തിൽ അവരെ ഓർക്കാതിരിക്കുന്നത് നന്ദികേടാവും. പി.ടി.എ, മാനേജ്മെന്റ് , സ്റ്റാഫ് , എം.പി.ഫണ്ട് എന്നിവയുടെ സഹായത്തോടെ നല്ലൊരു കമ്പ്യൂട്ടർ ലാബ് ഒരുക്കാൻ മാനേജ്മെന്റിന് സാധിച്ചിട്ടുണ്ട് . കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റ് ഒരുക്കിയ ബസ് സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മുന്നോട്ടുപോകുന്നു. പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഇതിലുപരിയായി കുട്ടികളിലെ കലാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ധ്വനി ആർട്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച എൽ.സി.ഡി.പ്രൊജക്ട്റും കൃഷിഭവൻ വഴി ലഭിച്ച ബയോഗ്യാസ് പ്ലാന്റും അനർട്ടിന്റെ പുകയില്ലാത്ത അടുപ്പും സ്കൂളിന്റെ സ്വന്തമാണ്. ചുരുക്കത്തിൽ 1931-ൽ ശ്രീ. സി.വി. ഗോപാലൻ നായരുടെ മാനേജ്മെന്റിന്റെ കീഴിൽ വന്നതുമുതൽ ഇന്നത്തെ മാനേജർ ശ്രീ. എം.കെ. സുകുമാരൻ നമ്പ്യാരുടെ കൈകളിൽ നിലനിൽക്കുന്നത് വരെയുള്ള കാലം സ്കൂളിന്റെ സുവർണ്ണ കാലമായി തന്നെ വിശേഷിപ്പിക്കാം. സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മാനേജർ, അധ്യാപകർ ,പി.ടി.എ, എം.പി.ടി.എ, കുഞ്ഞിമംഗലത്തിന്റെയും പരിസരപ്രദേശങ്ങളുടെയും ജനസാമാന്യമാകെ നെഞ്ചിലേറ്റിയ നമ്മുടെ സ്കൂൾ നൂറു വർഷം പിന്നിടുമ്പോൾ ചരിത്രത്തിന്റെ ഏടുകളിൽ ഓർത്തുവെക്കാൻ , കലാഗ്രാമമായ കുഞ്ഞിമംഗലത്തിന് ഹൃദയത്തിൽ ലാളിക്കാൻ കെടാവിളക്കായി എന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ. |