Jump to content
സഹായം

"മൗണ്ട് കാർമ്മൽ എവിഎൽപിഎസ് കഞ്ഞിക്കുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}അക്ഷരനഗരിയായ കോട്ടയത്ത് കഞ്ഞിക്കുഴിയിൽ 1930 ൽ മദർ ക്ലെയറിന്റെ നേതൃത്വത്തിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാ സത്തിന് ഊന്നൽ നല്കി, പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന വിശുദ്ധ റോസ് ഓഫ് ലിമയുടെ ത്രേസ്യ എന്ന കർമലീത്ത സന്ന്യാ സിനി സ്ഥാപിച്ച എറണാകുളത്തെ സെന്റ് തേരേസാസ് കോൺവെന്റ് വിദ്യാലയം പൗഡ ഗാംഭീര്യത്തോടെ ഇന്നും നിലകൊള്ളുന്നു. അതിന്റെ ശാഖയായിട്ടാണ് കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് സ്ഥാപിതമായത്. അന്നത്തെ മദർ സുപ്പീരിയർ ആയിരുന്ന ക്ലെയർ കോട്ടയത്ത് ഇംഗ്ലീഷ് മീഡിയം ഇല്ലാതിരുന്ന കാലത്ത് 1930 ൽ സെന്റ് ജോസഫ കോൺവെന്റിൽ സ്കൂൾ ആരംഭിച്ചു. വളരെയധികം വെല്ലുവിളികൾ മദറിന് അഭിമുഖീ കരിക്കേണ്ടി വന്നെങ്കിലും ദൈവത്തിൽ ആശ്രയിച്ച് ധീരമായി മുന്നേറി. അതിന്റെ ഫലമായിട്ടാണ് 1930 ൽ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആ സ്കൂളിന് മൗണ്ട് കാർമൽ ആംഗ്ലോ വെർണാകുലർ ലോവർ പ്രൈമറി സ്കൂൾ എന്നു പേരിട്ടു. പിന്നീട് 1933 ൽ അന്നത്തെ മെത്രാനായിരുന്ന ബഹുമാനപ്പെട്ട ബെനവന്തൂരാ അരാനയുടെ പ്രാർത്ഥനയുടെയും സഹ കരണത്തിന്റെയും ഫലമായി ഇന്ന് സ്കൂൾ ആയിരിക്കുന്ന സ്ഥലം വാങ്ങാൻ സാധിച്ചു. അങ്ങനെ മദർ ക്ലെയർ 15.07.1933 ൽ പുതിയ കെട്ടിടത്തിൽ വിദ്യാഭ്യാസം പുനരാരംഭിച്ചു. എല്ലാ സിസ്റ്റർമാരും ഇവിടുത്തെ അധ്യാപകരായിരുന്നു. 1947 ൽ ഹൈസ്കൂൾ തുടങ്ങാ നുള്ള അനുവാദം കിട്ടി. ബഹുമാനപ്പെട്ട സി, ജൂലി, സി. ആൻഡ്രൂ, സി. ഔറേലിയ, സി. അലോഷ്യസ്, സി. സെബസ്റ്റീന, സി. കൊറോള, സി. ആൻ ഗ്രെയ്സ്, സി, വെറീന, സി. ആൻസലം, സി. നിവേദിത, ശ്രീമതി ജെസ്സി സെബാസ്റ്റ്യൻ എന്നിവർ ഈ സ്കൂളിൽ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  3 അനധ്യാപകരടക്കം 25 പേർ ഇവിടെ സേവനം ചെയ്യുന്നു. ഇപ്പോൾ 500നും 600നും ഇടയ്ക്ക് വിദ്യാർത്ഥികൾ പഠിക്കുന്നു.
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1313272" എന്ന താളിൽനിന്ന് ശേഖരിച്ചത്