"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
16:03, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 199: | വരി 199: | ||
'''വര. അഖിൽജ്യോതി ആർ''' | '''വര. അഖിൽജ്യോതി ആർ''' | ||
[[പ്രമാണം:Akhiljyothi.jpg|ലഘുചിത്രം|വിഷയം : അഭയാർത്ഥികൾ|പകരം=|നടുവിൽ|338x338ബിന്ദു]] | [[പ്രമാണം:Akhiljyothi.jpg|ലഘുചിത്രം|വിഷയം : അഭയാർത്ഥികൾ|പകരം=|നടുവിൽ|338x338ബിന്ദു]] | ||
== '''കാടിന്റെ മണം'''<nowiki> ==</nowiki> | |||
ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ വർഷവും നടന്ന മഴനടത്തത്തിൽ എനിക്കു പങ്കെുടുക്കാനുള്ള അവസരം ലഭിട്ടു.പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കുവാനും കഴിഞ്ഞ ഒരവസരമായിരുന്നു അത്.കെ എസ് ആർ ടി സി ബസിലാണ് ഞങ്ങൾ പോയത്.കോട്ടൂര് അഗസ്ത്യമലയുെടെ താഴഅവാരങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര.ബാലചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ പാട്ടൊക്ക പാടി നല്ല രസിച്ചാണ് ഞങ്ങളുടെ യാത്ര.മരങ്ങൾ തീർത്ത കൂടാരങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്രയെന്നു പറയാം. | |||
ചോനംപാറ എന്ന സ്ഥലത്തുനിന്നാണ് ഞങ്ങളുടെ മഴനടത്തം ആരംഭിച്ചത്,അവിടെ പല സ്കൂളിൽ നിന്നും മുന്നൂറോളം കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും എത്തിയിരുന്നു.ബാലചന്ദ്രൻ സാർ സംസാരിച്ചു.ഷിനിമാമനും ഷിനുമാമനും സംസാരിച്ചു.ഹരിദ്വാർ വാസിയും ഭൂമി ഹരിതാഭമാക്കുന്നതിൽ കുട്ടികളുടെ പങ്കിനെ വളർത്തിക്കൊണ്ടുവരുന്ന ഗ്രീൻ വെയിൻ http://www.greenvein.org/ എന്ന സംഘടനയ്ക്കു നേതൃത്വം കൊടുക്കുന്ന സ്വാമി സംവിദാനന്ദ് ആണ് ഞങ്ങളുടെ യാത്ര ഉദ്ഘാടനം ചെയ്തത്.സൗമ്യനായ ആ സ്വാമിയുടെ ലാളിത്യം തുളുമ്പുന്ന വർത്തമാനം ഞങ്ങളെ ആകർഷിച്ചു.ഫോറസ്റ്റ് റെയ്ഞ്ചറും ,അവിടത്തെ കൗൺസിലറും ഞങ്ങളെ സ്വാഗതം ചെയ്തു.പിന്നെ ഞങ്ങൾ യാത്ര ആരഭിച്ചു.കാടിന്റെ മോഹിപ്പിക്കുന്ന മണം ഞങ്ങളെ വരവേറ്റു,കാറ്റും കാട്ടരുവികളും ഞങ്ങൾക്കു കൂട്ടുകാരായി. | |||
"അന്തരംഗാനന്തരത്തിലമ്പരാന്തത്തെയേന്തി | |||
ത്തൻതിരകളാൽ താളം പിടിച്ച് പാടിപ്പാടി | |||
പാറക്കെട്ടുകൾ തോറും പളുങ്കുമണി ചിന്നി | |||
ആരണ്യപപൂഞ്ചോലകളാമന്ദമൊഴുകവേ" | |||
എന്ന ഞങ്ങൾക്ക് മലയാളപുസ്തകത്തിൽ പഠിക്കാനുള്ള ചങ്ങമ്പുഴയുടെ വരികളാണ് എനിക്കോർമ വന്നത്.സംഘാടകർ ഞങ്ങളെ ഏല്പിച്ച ചാക്കിൽ വഴിയരികിലുണ്ടായിരുന്ന പ്ലാസ്റ്റിക്കൊക്കെ ഞങ്ങൾ നിറച്ചു. | |||
അയണിക്കുരുവും,ചക്കക്കുരുവും,പുളിങ്കുരുവും മാങ്ങയണ്ടിയുംം ഞങ്ങൾ കാട്ടിലേക്കെറിഞ്ഞു.അവ മുളച്ച് ഞങ്ങളുടെ മക്കൾ മഴനടത്തത്തിനു വരുമ്പോൾ തണലേകാം..വളരെ വ്യത്യസ്തമായ മരങ്ങളാണ് ഞങ്ങൾ കണ്ടത്.കുളിരരുവിയിൽ ഞങ്ങൾ ഞണ്ടുകളെ കണ്ടു. ഉചയ്ക്ക് ഭക്ഷണം കഴിക്കാൻ ഞങ്ങൾ വാലിപ്പാറയിലെ 'ഉറവ്' എന്ന കലാസാസ്കരികകേന്ദ്രത്തിലെത്തി.ഞങ്ങൾക്ക് ദാഹജലം തന്നതോടൊപ്പം മണ്ണിന്റെ മണമുള്ള പാട്ടു പാടിത്തന്നു.അവിടിരുന്നു നോക്കിയാൽ അങ്ങ് ദൂരെ മലനിരകൾ കാണാം.ആയിരം മരങ്ങൾ നട്ടുപിടിപ്പിച്ച കുട്ടിക്കൂട്ടത്തെ കുറിച്ച് സംവിദാനന്ദ സ്വാമി ഞങ്ങളോടു പറഞ്ഞു.അങ്ങനെ മരം നട്ടുവളർത്താൻ താല്പര്യമുള്ള കുട്ടികളെ സഹായിക്കാൻ ഗ്രീൻ വെയിൻ എന്ന സംഘടന തയ്യാറാണ്.ആയിരം മരം നടുന്നവരെ ഹിമാലയത്തിൽ കൊണ്ടുപോകുമെന്ന വാഗ്ദാനവും തന്നു.അമൂല്യമായ മരങ്ങൾക്കു ഞങ്ങളും വിലയിട്ടു.നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ സിലിണ്ടറിലാക്കി വിൽക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പോൾ പല രാജ്യങ്ങളിലും.അങ്ങനെ നോക്കുമ്പോൾ പത്തുകോടിയിലധികമാണ് ഒരു മരത്തിന്റെ വില.പ്ലാസ്റ്റിക്ക് വീണ്ടും വീണ്ടും ഉപയോഗിച്ച് അതിന്റെ ഉപഭോഗം കുറയ്ക്കണമെന്നാണ് ഞങ്ങളോടൊപ്പം യാത്രയിലുണ്ടായിരുന്ന അമൃതാജി പറഞ്ഞത്. | |||
അതുകഴിഞ്ഞ് ഞങ്ങൾ വീണ്ടും കാട്ടിലേക്ക്.ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാട്ടിൽ ആനയും കാട്ടുപോത്തും കടുവയുമൊക്കെൊുണ്ടെന്നാണ് വഴികാട്ടിയായി നമ്മളോടൊപ്പമുണ്ടായിരുന്ന നാരായണൻ മാമൻ പറഞ്ഞത്.പക്ഷേ ഞങ്ങൾക്കൊന്നിനേയും കാണാൻ കഴിഞ്ഞില്ല.പിന്നെ ഞങ്ങളുടെ യാത്ര റോഡിലൂടെയായി.അപ്പോ കാടിന്റെ നിഗൂഢത നഷ്ടപ്പെട്ടിരുന്നു.ചെറു പൂഞ്ചോലകൾ റോഡിനെ മുറിച്ചുകടന്നു പോകുന്നുണ്ടായിരുന്നു.വഴിയിൽ ഒരു സുന്ദരിയായ ചിത്രശലഭത്തിന്റെ ജീവനില്ലാത്ത ശരീരം കണ്ടു.ഞങ്ങളത് ക്യാമറയിൽ പകർത്തി.പിന്നെ കാടിനോടു വിടപറഞ്ഞ് കാട് നൽകിയ സൗന്ദര്യത്തേയും നന്മയേയും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് കാപ്പുകാട്ടിലേക്ക് ഗജവീരന്മാരെ കാണാൻ പോയി.വളരെ ശാന്തമായ ഒരു പ്രദേശം.ചെറുതും വലുതുമായി പത്ത് ആനകളെ കണ്ടു.ചിലർ ഗൗരത്തിലും ചിലർ കുസൃതിയിലും.അവയുടെ വലിയ ശരീരം എന്റെ ചെറിയ കണ്ണിൽ നിറഞ്ഞു നിന്നു.ആ പരിസരത്തെവിടെയോ ഒരു പുഴയുടെ കൊഞ്ചൽ കേട്ടു.പക്ഷേ വൈകിയതിനാൽ അടുത്തേക്കു പോകാൻ സാധിച്ചില്ല.എല്ലാരോടും വിടപറഞ്ഞ് ഞങ്ങളുടെ മഴനടത്തത്തിൽ മഴത്തുള്ളിക്കിലുക്കം കേട്ടില്ലെന്ന സങ്കടത്തോടെ ഞങ്ങൾ മടങ്ങി.<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040mazhanadatham-16-1.png|'''മഴനടത്തം''' | |||
പ്രമാണം:42040mazhanadatham-16-2.png|'''മഴനടത്തം''' | |||
പ്രമാണം:42040mazhanadatham-16-3.png|'''മഴനടത്തം''' | |||
പ്രമാണം:42040mazhanadatham-16-4.png|'''മഴനടത്തം''' | |||
</gallery> |