Jump to content
സഹായം

"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കണ്ണൂർ ജിലയിലെ എറ്റവും പഴക്കമേറിയ സ്കൂളുകളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കണ്ണൂർ ജിലയിലെ എറ്റവും പഴക്കമേറിയ സ്കൂളുകളിൽ‍ ഒന്നാണ് കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ. കണ്ണൂർ ജില്ലയിൽ തന്നെ കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിനേക്കാൾ മുന്നെ പിറന്ന വിദ്യാലയങ്ങൾ വിരലിലെണ്ണാവുന്നവ മാത്രം.
'''1946''' ൽ കാടാച്ചിറയിലെയും സമീപ പ്രദേശങളിലെയും ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് നാഴികകൾ താണ്ടി തലശ്ശേരിയിലോ കണ്ണൂരിലോ പോകേണ്ടിയിരുന്ന കാലത്താണ്‌ കാടാച്ചിറ ഹൈസ്കൂൾ പിറവിയെടുക്കുന്നത്. കാടാച്ചിറയിലെയും പരിസരത്തെയും സുമനസ്സുകൾ ചാരിറ്റബൾ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് കാടാച്ചിറ എഡുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. ശ്രീ ടി എം രാധാകൃഷ്ണൻ നമ്പ്യാരുടെയും ശ്രീ രൈരു നായരുടെയും ശ്രമഫലമായി പ്രവർത്തനം മുന്നോട്ടു പോകുകയും കെട്ടിടം നിർമ്മാണം ആരംഭിക്കുകയും ക്ലാസുകൾ തുടങുകയും ചെയ്തു. സബ് രജിസ്ട്രാഫീസിനടുത്ത കെട്ടിടത്തിൽ ആരംഭിച്ച ക്ലാസ് കൗമുദി ടീച്ചറുടെ പിതാവിന്റെ ഔദാര്യത്താൽ അവിടെ തുടർന്ന് പിന്നീട് പണി പൂർത്തിയായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ക്യാപ്റ്റൻ കെ കെ നമ്പ്യാർ, ടി എം രാധാകൃഷ്ണൻ നമ്പ്യാർ, രൈരു നായർ, രയരംകണ്ടി കുഞിരാമൻ തുടങിയവരുടെ നേതൃത്വത്തിൽ സൊസൈറ്റിയിൽ അംഗങളെ ചേർക്കുകയും സംഭാവന സ്വരൂപിച്ച് നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്തു. 2010 ആഗസ്റ്റ് മാസം മുതൽ ഈ വിദ്യാലയം ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സയൻസ്, ഹ്യുമാനിറ്റിക്സ് കോമേഴ്സ് എന്നി വിഭാഗങളിലായി ഓരോ ബാച്ച് വീതം അനുവദിക്കപ്പെട്ടു.
ഒരു മഹത്തായ വിദ്യാലയ സംസ്കാരം എന്നത് ആ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കലാലയ അന്തരീക്ഷവും, നാട്ടുകാരുമെല്ലാം ചേർന്ന് രൂപപ്പെടുത്തുന്നതാണ്.
കാടാച്ചിറയുടെയും സമീപപ്രദേശങ്ങളുടെയും സാംസ്കാരിക അടിത്തറയുടെ ആധാരശിലയായി കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ മാറിയതും ഈ ഘടകങ്ങളെല്ലാം സമന്വയിച്ചതുകൊണ്ടുമാത്രമാണ്. സമൂഹത്തിൽ വിവിധമേഘലകളുടെ ഉന്നതങ്ങളിലെത്തിയ എത്രയോ പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം നിത്യഹരിതമാർന്ന ഭാവത്തിൽ എന്നും പ്രവർത്തിച്ചുവരുന്നു. ഇടക്കാലത്ത് സംഭവിച്ച അപചയത്തിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ടുകൊണ്ട് അച്ചടക്കത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സാമൂഹിക മാറ്റത്തിന്റെ വക്താക്കളായി വിദ്യാർത്ഥികളെ വളർത്തിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായി ശ്രമിക്കുന്നു. ഞങ്ങളിൽ വിശ്വാസമർപ്പിക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംതൃപ്തിയാണ്‌ ഞങ്ങളുടെ ലക്ഷ്യം.
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303866" എന്ന താളിൽനിന്ന് ശേഖരിച്ചത്