കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/ചരിത്രം
1946 ൽ കാടാച്ചിറയിലെയും സമീപ പ്രദേശങളിലെയും ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് നാഴികകൾ താണ്ടി തലശ്ശേരിയിലോ കണ്ണൂരിലോ പോകേണ്ടിയിരുന്ന കാലത്താണ് കാടാച്ചിറ ഹൈസ്കൂൾ പിറവിയെടുക്കുന്നത്. കാടാച്ചിറയിലെയും പരിസരത്തെയും സുമനസ്സുകൾ ചാരിറ്റബൾ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് കാടാച്ചിറ എഡുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. ശ്രീ ടി എം രാധാകൃഷ്ണൻ നമ്പ്യാരുടെയും ശ്രീ രൈരു നായരുടെയും ശ്രമഫലമായി പ്രവർത്തനം മുന്നോട്ടു പോകുകയും കെട്ടിടം നിർമ്മാണം ആരംഭിക്കുകയും ക്ലാസുകൾ തുടങുകയും ചെയ്തു. സബ് രജിസ്ട്രാഫീസിനടുത്ത കെട്ടിടത്തിൽ ആരംഭിച്ച ക്ലാസ് കൗമുദി ടീച്ചറുടെ പിതാവിന്റെ ഔദാര്യത്താൽ അവിടെ തുടർന്ന് പിന്നീട് പണി പൂർത്തിയായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ക്യാപ്റ്റൻ കെ കെ നമ്പ്യാർ, ടി എം രാധാകൃഷ്ണൻ നമ്പ്യാർ, രൈരു നായർ, രയരംകണ്ടി കുഞിരാമൻ തുടങിയവരുടെ നേതൃത്വത്തിൽ സൊസൈറ്റിയിൽ അംഗങളെ ചേർക്കുകയും സംഭാവന സ്വരൂപിച്ച് നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്തു. 2010 ആഗസ്റ്റ് മാസം മുതൽ ഈ വിദ്യാലയം ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സയൻസ്, ഹ്യുമാനിറ്റിക്സ് കോമേഴ്സ് എന്നി വിഭാഗങളിലായി ഓരോ ബാച്ച് വീതം അനുവദിക്കപ്പെട്ടു.