Jump to content
സഹായം

"ജി യു പി എസ് കരിങ്ങാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
(ചരിത്രം)
വരി 18: വരി 18:

എമ്പ്രാന്തിരി,നമ്പീശൻ,നായർ,നമ്പ്യാർ,ഗുരുക്കൾ,കുറിച്ച്യർ,മൂസ്സത്,എന്നീ വിഭാഗങ്ങളിൽപെട്ട കുട്ടികളാണ് ആദ്യത്തെ കാൽ നൂറ്റാണ്ട് കാലത്തോളം ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നത്.നാൽപ്പതുകളുടെ മധ്യത്തോടെ ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ചില കുട്ടികളും ഇവിടെ പഠിച്ചിട്ടുണ്ട്.സ്കൂളിന്റെ അപ്ഗ്രഡേഷനു ശേഷം തരുവണ ഭാഗത്തു നിന്ന് മുസ്ലിം സമുദായത്തിൽപെട്ടവരും ഇവിടെ പഠിച്ചിട്ടുണ്ട്.ഈപ്രദേശത്തെ പ്രധാനപ്പെട്ട ആദിവാസി വിഭാഗമായ പണിയ വിഭാഗത്തിൽ നിന്നുമുള്ള ഒരു വിദ്യാർത്ഥി സ്കൂളിൽ ചേരുന്നത് സ്കൂൾ ആരംഭിച്ച് 32 വർഷങ്ങൾക്കു ശേഷം 1957 ൽ ആണ്.ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് ഇന്ന് അൽപം മെച്ചമുണ്ടെങ്കിലും കാലാനുസൃതമായി പ്രതീക്ഷക്കനുസരിച്ച് മാറ്റം വന്നിട്ടില്ല.

'''വിദ്യാലയവും പൊതുസമൂഹവും'''
ഒരു സാമൂഹ്യ ആവശ്യമെന്ന നിലയിൽ ഉയർന്നു  വന്ന വിദ്യാലയമെന്നതിനാൽ പൊതു സമൂഹത്തിന്റെ നിർലോഭ സഹകരണങ്ങൾ എല്ലാ കാലഘട്ടങ്ങളിലും ഈ വിദ്യാലയത്തിനുണ്ടായിട്ടുണ്ട്.സ്കൂൾ വാർഷികങ്ങൾ എക്കാലത്തും നാടിന്റെ ഉൽസവങ്ങളായിരിന്നു.പൂർവ്വ വിദ്യാർതഥികളുടെയും നാട്ടുകാരുടെയും നാടകങ്ങൾ വാർഷികാഘോഷങ്ങൾക്ക് കൊഴുപ്പു കൂട്ടുന്നവയായിരുന്നു.ആദ്യകാലങ്ങളിൽ വിദ്യാരംഭം ചടങ്ങുകൾ സ്കൂളിൽ വെച്ചു തന്നെയായിരുന്നു നടത്തിയിരുന്നത്.ഇത് സ്കൂളും പൊതു സമൂഹവുമായുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിടയാക്കിയിട്ടുണ്ട്.
കരിങ്ങാരി മൂപ്പിൽ നായർ കോറോത്ത് വീട്ടിൽ അനന്തൻ നായരുടെ ജൻമദിനത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷമം നൽകുന്ന പതിവുണ്ടായിരുന്നു.പല തറവാടുകളടെയും വകയായി അവരുടെചില ആഘോഷാവസരങ്ങളിൽ കരിങ്ങാരി സ്കൂളിലെ കുട്ടികൾക്ക് മധുരം നൽകുന്ന പതിവ് ഇന്നും അന്യം നിന്നു പോയിട്ടില്ലെന്നുള്ളത് വിദ്യാലയവുമായിട്ട് വിദ്യാലയവുമായി തലമുറകളായുള്ള ഗതകാല ബന്ധത്തിന്റെ സ്മരണകൾ നില നിർത്തുന്നു.
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1301424" എന്ന താളിൽനിന്ന് ശേഖരിച്ചത്