Jump to content
സഹായം

"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
*കോറോണ ബോധവൽക്കരണം....നോട്ടീസ് വിതരണം,അരോഗ്യവകുപ്പ് തയറാക്കിയ വീഡിയോ പ്രദർശനം
*കോറോണ ബോധവൽക്കരണം....നോട്ടീസ് വിതരണം,അരോഗ്യവകുപ്പ് തയറാക്കിയ വീഡിയോ പ്രദർശനം
*DMHP-ബോധവത്കരണ പരിപാടി
*DMHP-ബോധവത്കരണ പരിപാടി
<font size=6><center> 2019-20-ൽ നടന്നപ്രവർത്തനങ്ങൾ</center></font size><font color=black><font size=5>
പൊതുവിദ്യാഭ്യാസത്തിന്റെ  ചരിത്രത്തിൽ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണ് 2020-2021  അധ്യയന വർഷം കടന്നു പോയത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷരവൃക്ഷം എന്ന പരിപാടി കുട്ടികളുടെ സർഗവാസനകൾ ഉണർത്തുന്ന രചനാ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് സഹായകമായി. ഹൈസ്കൂൾ, യു.പി. തലങ്ങളിൽ നിന്ന് നിരവധി കുട്ടികൾ കഥ,കവിത, ആസ്വാദനം തുടങ്ങി രചനാപ്രവർത്തനങ്ങളിൽ പങ്കെടുത്തു കഴിവ് തെളിയിച്ചു.
ഹരിത കേരള മിഷൻ
  പൊതുവിദ്യാഭ്യാസ വകുപ്പും ഹരിത കേരള മിഷനും സംയുക്തമായി സംഘടിപ്പിച്ചതിന്റെ ഫലമായി മണ്ണിൽ പൊന്ന് വിളയിക്കാൻ സന്നദ്ധരായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിന് സാധിച്ചു. ഹരിത കേരള മഷന്റെ സ്കൂൾ തല പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം വഹിക്കാൻ കല്ലൂപ്പാറ  ഗവൺമെന്റ് സ്കൂളിനു സാധിച്ചു. നിലം ഒരുക്കുക , വിത്ത് വിതക്കുക , മഴക്കുഴി നിർമ്മിക്കുക , ശുചീകരിക്കുക തുടങ്ങി പരിസ്ഥിതിയുമായി ഇണങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
ഓൺലൈൻ ക്ലാസ്സ് ആരംഭം.
  പ്രവേശനോത്സവത്തിന്റെ നിറപകിട്ടുകൾ ഒന്നും തന്നെയില്ലാതെ , സരസ്വതി ക്ഷേത്രത്തിന്റെ അക്ഷരമുറ്റത്തേക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കാതെ..ഒരു അധ്യയന വർഷം ആരംഭിച്ചു. ഡിജിറ്റൽ യുഗത്തിന്റെ എല്ലാ സാധ്യതകളും പൂർണമായും പ്രയോജനപ്പെടുത്തിയ 2020-21 അധ്യയന  വർഷം.  ജൂൺ ആദ്യവാരം തന്നെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു. ജൂൺ ഒന്നിന് അധ്യാപകർ സ്കൂളിലെത്തി ഓൺലൈൻ പഠനം എല്ലാ കുട്ടികൾക്കും എത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തു.
നേർക്കാഴ‍്ച-ചിത്രരചന
    കോവിഡ് കാലത്തെ പഠനനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി നേർക്കാഴ‍്ച ചിത്രരചന സംഘടിപ്പിച്ചു. കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികൾ വരച്ചതിൽ മികച്ച ചിത്രങ്ങൾ തിരഞ്ഞെടുത്ത് സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ചു.
പോഷൺ-അഭിയാൻ
  പോഷൺ മാസാചരണവുമായി ബന്ധപ്പെട്ടു പോഷകാഹാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ സ്കൂൾ തലത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.
എന്റെ സ്കൂൾ ഹൈടെക് പ്രഖ്യാപനം
എന്റെ സ്കൂൾ ഹൈടെക് പ്രഖ്യാപനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ തത്സമയ പ്രഖ്യാപനം സ്കൂളിൽ കൂടിയ യോഗത്തിൽ വീക്ഷിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. അനിൽ കുമാർ പിച്ചകപ്പള്ളിൽ കല്ലൂപ്പാറ സ്കൂളിന്റെ ഹൈടെക് പ്രഖ്യാപനം നടത്തി. പി.ടി.എ. പ്രസിഡന്റ് ശ്രീ. റെജി തോമസ് അധ്യക്ഷത വഹിച്ചു.
ജൂനിയർ റെഡ് ക്രോസ്
  J.R.C  യൂണിറ്റ് കല്ലൂപ്പാറ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സി. ലെവൽ പരീക്ഷ ഫെബ്രുവരി 13-ന് ഓൺലൈനായി സ്കൂളിൽ നടന്നു. സെമിനാർ ഫെബ്രുവരി 22ന് ഓൺലൈനായി നടന്നു. കരുതലിനൊരു കൈത്താങ്ങ്, പറവകൾക്കൊരു പാനപാത്രം എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.
ഉദ്ഘാടനം നിർവ്വഹിച്ചു.
  പുതുതായി നിർമ്മിച്ച പാചകപ്പുര, മെസ് ഹാൾ, ആൺകുട്ടികളുടെ യൂറിനൽ, പെൺകുട്ടികളുടെ യൂറിനൽ, എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് Standing committie chairman അഡ്വ. റെജി തോമസ് നിർവഹിച്ചു.
യാത്രയയപ്പും അനുമോദന സമ്മേളനവും
    2019-2020 അധ്യയന വർഷത്തെ S.S.L.C  പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച കുട്ടികൾക്കുള്ള എൻഡോവ‍്മെന്റുകൾ (29-03-2021) വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ  ഓഫീസർ രേണുക ടീച്ചർ മുഖ്യ അതിഥിയായിരുന്നു. പി.ടി.എ. പ്രസിഡന്റ് ശ്രീ. റെജി തോമസ് അധ്യക്ഷത വഹിച്ചു.  സ്കൂൾ H.M നഫീസ ടീച്ചർ സ്വാഗതം ആശംസിച്ചു.
2015 കാലഘട്ടം മുതൽ 2021 വരെ കല്ലൂപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ സേവനം അനുഷ്ഠിച്ച ഗണിതാദ്ധ്യാപിക ഏലിയാമ്മ ടീച്ചർ, 2011 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ച ശ്രീമതി മേരി തോമസ് എന്നിവർക്കുള്ള യാത്രയയപ്പ് നടത്തി
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297064" എന്ന താളിൽനിന്ന് ശേഖരിച്ചത്