"ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം/ചരിത്രം (മൂലരൂപം കാണുക)
21:05, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:18441-01.jpg|ലഘുചിത്രം]] | [[പ്രമാണം:18441-01.jpg|ലഘുചിത്രം]] | ||
പെരിങ്ങോട്ടുപുലം സ്കൂളിൻ്റെ ചരിത്രം ബോർഡ് മാപ്പിള സ്കൂളിൽ നിന്ന് തുടങ്ങുന്നു. '''''ബോർഡ് മാപ്പിള സ്കൂൾ''''' '''''പഴമള്ളൂർ''''' എന്ന പേരിൽ നിലനിന്നിരുന്ന ആ സ്കൂൾ സ്ഥലമുടമകളായ അന്നത്തെ ജന്മിയും ധനാഢ്യനുമായിരുന്ന ചുങ്കപ്പള്ളി ശ്രീമാൻ അപ്പുണ്ണിയും ശ്രീമാൻ കോരുവുമുണ്ടായ സ്വത്ത് വീതം വെക്കലിൽ കോരുവിന് അവകാശപെട്ടതാവുകയും കോരു തന്റെ ആദ്യവീട് സ്കൂളാക്കുകയും ചെയ്തതോടെ പെരിങ്ങോട്ടു പുലത്തെ പ്രധാന സ്കൂൾ മീനാർക്കുഴി ഓട്ടക്കാത്തീരം നിരപ്പിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. | |||
അതേസമയം ശ്രീമാൻ ചുങ്കപ്പള്ളി അപ്പുണ്ണി മറ്റൊരു സ്കൂളിന് അപേക്ഷിച്ച് കരസ്ഥമാക്കുകയും അത് തൻറെ വീടിനടുത്ത് തന്നെ സ്ഥാപിക്കുകയും ചെയ്തു .അങ്ങെനെ '''1956സെപ്തംബർ 16''' ന് 38 വിദ്യാർത്ഥികളോടു കൂടി ഒരു ഏകധ്യാപക വിദ്യാലയമായി '''ജി.എൽ.പി സ്കൂൾ പെരിങ്ങോട്ടുപുലം''' നിലവിൽ വന്നു. ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപകനായി ''ശ്രീ.അഹമ്മദ് അബ്ദുൽ ഗഫൂർ'' നിയമിതനായി. | |||
വർഷങ്ങളിൽ എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം ലഭിച്ചു. | തുടർന്ന് നിരപ്പിലെ സ്കൂൾ പേര് സൂചിപ്പിക്കുന്ന സ്ഥലമായ പഴമള്ളൂരിലേക്ക് മാറ്റപ്പെട്ടു . പിന്നീട് ശ്രീ. അപ്പുണ്ണി തന്റെ വീടും സ്കൂൾ നിന്ന സ്ഥലവും വില്ക്കപ്പെട്ടു .തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്തൽ നാട്ടുകാരുടെ ബാധ്യതയായി. അങ്ങനെ ചുങ്കപ്പള്ളി കോരു, നെച്ചിക്കണ്ടൻ കുഞ്ഞു തേനി ഹാജി തുടങ്ങിയവരുടെ ശ്രമഫലമായി കളിവീട്ടിൽ തരകൻ തന്റെ സഹധർമ്മിണിയായ നാരായണിക്കുട്ടിയിൽ നിന്ന് സ്കൂളിന് സ്ഥലം നൽകാമെന്ന് ഏൽക്കുകയും, തദടിസ്ഥാനത്തിൽ നാട്ടുകാർ ഫണ്ട് പിരിച്ച് സ്ഥലം വാങ്ങുകയും ചെയ്തു . | ||
അങ്ങെനെ 1971 ൽ അന്നത്തെ സ്കൂൾ പി. ടി. എ, നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ പെരിങ്ങോട്ടുപുലം വട്ടപ്പറമ്പിലെ 75 സെന്റ് സ്ഥലം, സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ടാക്കാൻ സർക്കാർ ഏറ്റെടുത്തു. തുടർന്ന് 1983-84 അധ്യയന വർഷത്തോടെ സർക്കാർ നിർമ്മിച്ച സ്ഥിരം കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റിസ്ഥാപിച്ചു . തുടർന്ന് ഡി. പി . ഇ .പി പദ്ധതി പ്രകാരം രണ്ടു ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടവും നിലവിൽ വന്നു. | |||
ഈ വിദ്യാലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ പിഞ്ചുമക്കളുടെ പ്രീസ്കൂൾ പഠനത്തിനായി 2006- 07 അധ്യായന വർഷം പി ടി എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു . തുടർന്ന് സർക്കാർ അംഗീകാരം ലഭിച്ച പ്രീ പ്രൈമറി , ഇന്ന് അമ്പതോളം കുട്ടികളും 2 അധ്യാപികമാരും ഒരു ആയയുമായി നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ട്. | |||
2017 -18 വർഷത്തിൽ സ്ഥലം എം എൽ എ പി.ഉബൈദുള്ള സാഹിബിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ 50 ലക്ഷത്തിന് 4 ക്ലാസ്സുമുറികളടങ്ങീയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 2019 മാർച്ച് മാസത്തിൽ പൂർത്തിയായി. ബഹുമാനപ്പെട്ട എം. എൽ.എ പി.ഉബൈദുള്ള ഉദ്ഘാടനം നിർവ്വഹിച്ച ഈ കെട്ടിടത്തിൽ 2021 നവംബർ മാസത്തോടെ ക്ലാസ് ആരംഭിച്ചു. ഇതോടൊനുബന്ധിച്ച് പ്രീ പ്രൈമറിയടക്കം എല്ലാ ക്ലാസ്സുമുറികളും ഡിജിറ്റൽ ഉപകരണങ്ങൾ സ്ഥാപിച്ച് സ്മാർട്ട്ക്ലാസ്സ്മുറികളായി സജജീകരിച്ചു. ഇതോടെ ഇന്ന് കുട്ടികളുടെ പഠനം ഏറെ രസകരവും ഫലപ്രദവുമായി ഈ സംവിധാനങ്ങളുടെ സഹായത്തോടുകൂടി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നു. | |||
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ വർഷങ്ങളിൽ എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം ലഭിച്ചു. |