"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:23, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}കവാടം കടന്ന് സ്ക്കൂളിനകത്തേക്ക് പ്രവേശിക്കുമ്പോൾ വർണ്ണപുഷ്പങ്ങളും കായ് കനികളും നിറഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളാൽ അലംകൃതമായ വായനാമൂല നിങ്ങളെ സ്വാഗതം ചെയ്യും. ഇടതു ഭാഗത്ത് ഓഫീസ്, വലതു ഭാഗത്ത് സഹകരണ സ്റ്റോർ, സ്റ്റാഫ് റൂം എന്നിവ. നാലുവശങ്ങളിൽ രണ്ട് നിലകളിലായി 40 ക്ലാസ്സ് റൂമുകൾ. കൂടാതെ രണ്ട് ഹൈസ്ക്കൂൾ ലാബ്, ഒരു യു.പി ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, സി.ഡബ്ല്യു.എസ്.എൻ (Children With Special Needs) റൂം, ലൈബ്രറി, കൗൺസിലിങ്ങ് റൂം, സയൻസ് ലാബ്, ഫിസിക്കൽ എഡ്യുക്കേഷൻ, എസ്.പി.സി വിങ്ങ്, രണ്ട് ഹയർ സെക്കണ്ടറി ലാബുകൾ, ഭക്ഷണശാല, മെഡിക്കൽ എയ്ഡ് റൂം എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു. ഇതിന്റെ മധ്യത്തിലുള്ള ഗ്രൗണ്ടിലാണ് ആഴ്ചയിൽ ഒരിക്കൽ അസംബ്ലി കൂടുന്നത്. ഇതിനു പുറമെ മറ്റൊരു ഭാഗത്തായി സ്കൂൾ കളിസ്ഥലത്തിന് സമാന്തരമായി പാതയോരത്ത് ഹയർ സെക്കന്ററി സമുച്ചയം നിലകൊള്ളുന്നു. സ്കൂളിന്റെ ഉന്നതിക്കായി അഹോരാത്രം പ്രയത്നിക്കുന്ന പി.ടി.എ യുടെ സഹായത്താൽ ഹയർ സെക്കൻഡറി വിഭാഗത്തിന് മറ്റൊരു കെട്ടിടത്തിന്റെ നിർമ്മാണം ത്വരിതഗതിയിൽ നടക്കുന്നു. എല്ലാം വിഭാഗത്തിനും ജല ലഭ്യതയുള്ള പ്രത്യേകം പ്രത്യേകം ശൗചാലയങ്ങളും ജല സ്രോതസ്സായി ശുചിത്വമാർന്ന രണ്ട് കിണറുകളും ഉണ്ട്. ഫലപ്രദമായ രീതിയിൽ മാലിന്യനിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള സൗകര്യവും സ്കൂളിൽ ഒരിക്കിയിട്ടുണ്ട്. |