Jump to content
സഹായം

"എ യു പി എസ് ചീക്കിലോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
കോഴിക്കോട് ജില്ലയിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിൽ നാടിന്റെ അഭിമാന സ്തംഭമായി ചീക്കിലോട് എ. യു.പി സ്കൂൾ ബാല മനസ്സുകളിൽ അറിവിന്റെ പൊൻകിരണങ്ങൾ വിതറി വിരാജിക്കുന്നു 1920-കളിൽ ശ്രീ ഉക്കപ്പ പണിക്കരുടെ നേതൃത്വത്തിൽ പൊയിലിൽ പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം ഇന്നത്തെ എ.യു.പി സ്കൂൾ ആയി വളർന്നതിന്റെ പിന്നിൽ ഒട്ടനവധി വിദ്യാഭ്യാസ പ്രേമികളുടെ നിസ്വാർത്ഥമായ പ്രവർത്തനമുണ്ട് .ശ്രീ കോയിക്കൽ പുതിയ വീട്ടിൽ ഉണ്ണി നായർ ഭരണസാരഥ്യം ഏറ്റെടുത്ത അവസരത്തിലാണ് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചത്.അഞ്ചാം തരം വരെയുള്ള വിദ്യാലയം 1964ൽ ആണ് അപ്ഗ്രേഡ് ചെയ്തത്.അന്ന് മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ അപ്പു നായർ, സ്കൂൾ അപ്ഗ്രേഡ് ചെയ്യാനും ഒരു മികച്ച സ്ഥാപനമാക്കി മാറ്റാനും ആത്മാർത്ഥമായി പ്രവർത്തിച്ചു.അപ്പു മാസ്റ്ററുടെ നിര്യാണ ശേഷം ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയും മാനേജരായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീ എം.കെ.രവീന്ദ്രൻ മാനേജരായി പ്രവർത്തിക്കുന്നു.അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലൂടെയും മാനേജുമന്റിന്റെ സഹകരണത്തിലൂടെയും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ചീക്കിലോട് എ.യു.പി സ്കൂൾ ഉത്തരോത്തരം പുരോഗമിക്കുകയാണ്. സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.{{PSchoolFrame/Pages}}
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289842" എന്ന താളിൽനിന്ന് ശേഖരിച്ചത്